Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ ആദ്യത്തെ ഡ്രൈവർരഹിത ട്രെയിൻ സർവീസ് തിങ്കളാഴ്‌ച്ച മുതൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യത്തെ ഡ്രൈവർരഹിത ട്രെയിൻ സർവീസ് തിങ്കളാഴ്‌ച്ച മുതൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ഡ്രൈവർരഹിത ട്രെയിൻ സർവീസിന് തിങ്കളാഴ്‌ച്ച തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രൈവർരഹിത ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. ഡൽഹി മെട്രോയുടെ ഭാഗമായാണ് സർവീസ് ആരംഭിക്കുക. ജനക്പുരി വെസ്റ്റ് മുതൽ ബോട്ടാണിക്കൽ ഗാർഡൻ വരെയുള്ള പാതയിലാണ് അത്യാധുനിക ഡ്രൈവർരഹിത ട്രെയിൻ സർവീസ് നടത്തുക.

37 കിലോമീറ്റർ ദൂരമാണ് സർവീസ് നടത്തുക. തിങ്കളാഴ്ച രാജ്യത്തെ ആദ്യത്തെ ഡ്രൈവർരഹിത ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ളാ​ഗ് ഓഫ് ചെയ്യുമെന്ന് ഡൽഹി മെട്രോ അറിയിച്ചു. ഇതിന് പുറമേ എയർപോർട്ട് എക്സ്‌പ്രസ് ലൈനിൽ യാത്ര ചെയ്യുന്നതിനുള്ള ദേശീയ ഏകീകൃത യാത്ര കാർഡ് സേവനത്തിനും പ്രധാനമന്ത്രി തുടക്കമിടുമെന്ന് ഡൽഹി മെട്രോ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP