Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഴയ നൂറു ദിന പദ്ധതികൾ നടപ്പാക്കാതെയുള്ള പുതിയ നൂറുദിന കർമ്മ പദ്ധതി തട്ടിപ്പ്; ഓണക്കാലത്തെ അതേ തന്ത്രവുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല

പഴയ നൂറു ദിന പദ്ധതികൾ നടപ്പാക്കാതെയുള്ള പുതിയ നൂറുദിന കർമ്മ പദ്ധതി തട്ടിപ്പ്; ഓണക്കാലത്തെ അതേ തന്ത്രവുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ഓണക്കാലത്ത് നൂറു ദിന കർമ്മപരിപാടി പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി, ക്രിസ്മസ് കാലത്ത് അതേ തന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഓണക്കാലത്ത് പ്രഖ്യാപിച്ച നൂറദിന പരിപാടികളിൽ മിക്കവയും ഇനിയും നടപ്പാക്കിയിട്ടില്ല. അരലക്ഷം പേർക്ക് തൊഴിൽ നൽകും, അഞ്ച് ലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പ് നൽകും, കയർ മേഖലയിൽ ഓരോ ദിവസവും ഓരോ യന്ത്രവൽകൃത ഫാക്ടറികൾ തുറക്കും, രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കും, ഒന്നരലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകും തുടങ്ങിയ മോഹന വാഗ്ദാനങ്ങളാണ് പഴയ നൂറുദിനകർമ്മ പരിപാടിയിൽ പെടുത്തിയിരുന്നത്.

അന്ന് പ്രഖ്യാപിച്ച നൂറുദിന പദ്ധതികളെല്ലാം നടപ്പാക്കികഴിഞ്ഞുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. പക്ഷേ അത് എവിടെ നടപ്പാക്കിയെന്ന് മാത്രം ആർക്കും അറിയില്ല. വീണ്ടും 50000 പേർക്ക് കൂടി തൊഴിൽ നൽകുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ആരെ കബളിപ്പിക്കാനാണ്. റാങ്ക് ലിസ്റിറിലുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കാതെ പി.എസ്.സിയുടെ ലിസ്റ്റുകൾ കൂട്ടുത്തോടെ റദ്ദാക്കിയ ശേഷം പിൻ വാതിൽ വഴി ഇഷ്ടക്കാരെയും, സ്വന്തക്കാരെയും തിരുകി കയറ്റിയ സർക്കാരാണിത്. അങ്ങനെയുള്ള സർക്കാരാണ് ജനങ്ങളെ കബളിപ്പിക്കുവാൻ വീണ്ടും വീരവാദം മൂഴക്കുന്നത്.

ഈ സർക്കാർ അവതരിപ്പിച്ച കഴിഞ്ഞ അഞ്ച് ബജറ്റുകളിലും നടപ്പാക്കാത്ത പദ്ധതികളുടെ ഘോഷയാത്രയായിരുന്നു. വലിയ പദ്ധതികൾ പ്രഖ്യാപിക്കുകയും, അത് നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിക്കുയും ചെയ്യുന്നതാണ് ഈ സർക്കാരിന്റെ ശൈലി. 2000 കോടി രൂപയുടെ തീരദേശ പാക്കേജ്, 5000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2000 കോടി രൂപയുടെ വയനാട് പാക്കേജ്, 1000 കോടി രൂപയുടെ കുട്ടനാട് പാക്കേജ് തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം കഴിഞ്ഞ ബജറ്റുകളിൽ നടത്തിയതാണ്. അവ ഒന്നും നടപ്പാക്കിയിട്ടില്ല. അതേപോലുള്ള തട്ടിപ്പാണ് പുതിയ 100 ദിന കർമ്മ പദ്ധതികളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP