Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുതുവത്സരാഘോഷം കർഫ്യൂവിൽ മുങ്ങില്ല; കർണാടകത്തിൽ രാത്രികാല നിയന്ത്രണം പിൻവലിച്ച് യെഡിയൂരപ്പ; തീരുമാനം പൊതുവികാരം കണക്കിലെടുത്ത്; കൊറോണ വ്യാപനം തടയാൻ ജനങ്ങൾ കരുതൽ തുടരണമെന്നും നിർദ്ദേശം

പുതുവത്സരാഘോഷം കർഫ്യൂവിൽ മുങ്ങില്ല; കർണാടകത്തിൽ രാത്രികാല നിയന്ത്രണം പിൻവലിച്ച് യെഡിയൂരപ്പ; തീരുമാനം പൊതുവികാരം കണക്കിലെടുത്ത്; കൊറോണ വ്യാപനം തടയാൻ ജനങ്ങൾ കരുതൽ തുടരണമെന്നും നിർദ്ദേശം

ന്യൂസ് ഡെസ്‌ക്‌

ബെംഗളൂരു: കർണാടകത്തിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം സംബന്ധിച്ച ആശങ്കൾ ഉയർന്നതോടെ ക്രിസ്തുമസ് - ന്യൂഇയർ ആഘോഷ കാലയളവിൽ രാത്രി കർഫ്യൂ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. ഡിസംബർ 24 മുതൽ ജനുവരി രണ്ടു വരെ രാത്രി 11 മുതൽ വെളുപ്പിന് 5 വരെയാണു നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ രാത്രി കർഫ്യൂവിന്റെ ആവശ്യമില്ലെന്ന പൊതു വികാരം കണക്കിലെടുത്താണു തീരുമാനം പുനഃപരിശോധിക്കുന്നതെന്നു മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ വ്യക്തമാക്കി.

മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് ജനം സ്വയം നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ പുതുവത്സര രാത്രിയെ ഉന്മാദത്തിലാക്കുന്ന നിശാ പാർട്ടികളും മറ്റും ഇത്തവണ ഉണ്ടാകുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

രാത്രി കർഫ്യൂ തീരുമാനം വന്നതോടെ ബെംഗളൂരു നഗരത്തെ 'കളറാക്കുന്ന' പുതുവത്സര ആഘോഷങ്ങൾ ഇത്തവണ ഉണ്ടായേക്കില്ലെന്ന സൂചനകൾ വന്നിരുന്നു. രാത്രി ആഘോഷങ്ങൾക്ക് തടയിടാനാണ് കർഫ്യൂ കൊണ്ടുവരുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കോവിഡ് മഹാമാരിയുടെയും ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെയും പശ്ചാത്തലത്തിൽ ബുധനാഴ്ചയാണ് കർണാടക സർക്കാർ രാത്രികർഫ്യൂ കൊണ്ടുവരാൻ തീരുമാനിച്ചത്.

എന്നാൽ ഇതിനെതിരെ കനത്ത വിമർശനമാണ് പ്രതിപക്ഷം ഉൾപ്പെടെ ഉന്നയിച്ചത്. സംസ്ഥാനത്തെ മറ്റു പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിനായി സർക്കാർ കൊണ്ടുവന്നതാണ് ഇതെന്നാണ് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ ആരോപിച്ചിരുന്നു. രാത്രി കർഫ്യൂ പ്രഖ്യാപിക്കുന്നതിലൂടെ കൊറോണ വൈറസിനെ എങ്ങനെ പിടിച്ചുകെട്ടാനാകുമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ഡി കെ ശിവകുമാർ ചോദിച്ചിരുന്നു.

ബിജെപി നേതാക്കളും കർഫ്യൂവിനെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ രാത്രികാലങ്ങളിൽ പബ്ബിലും ബാറുകളിലും ചെറുപ്പക്കാരുടെ സാന്നിധ്യം കൂടിയതാണ് ബ്രിട്ടനിൽ കോവിഡ് കേസുകൾ വർധിക്കാനുള്ള പ്രധാന കാരണമെന്ന് ആരോഗ്യമന്ത്രി സുധാകർ പ്രതികരിച്ചിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് രാത്രികാല കർഫ്യൂ പ്രഖ്യാപിക്കുന്നതെന്നും പറഞ്ഞു.

ഇക്കാര്യത്തിൽ സാങ്കേതിക ഉപദേശകസമിതിയാണ് നിർദ്ദേശം നൽകിയത്. അവർ പറഞ്ഞത് രാത്രി 8 മുതൽ കർഫ്യൂ വേണമെന്നാണ്. അതു നീട്ടിയാണ് സർക്കാർ 11 മണി മുതലാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർഫ്യൂ പ്രഖ്യാപിച്ചാൽ സംസ്ഥാനത്തിന്റ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് വാദത്തെ എന്ത് അത്യാവശ്യ സാമ്പത്തിക ഇടപാടാണ് രാത്രിയിൽ നടക്കുന്നതെന്ന് മറുചോദ്യം കൊണ്ടാണ് മന്ത്രി നേരിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP