Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാല്‌ കിലോമീറ്റർ ചുറ്റളവിലായി പ്രവർത്തിക്കുന്നത് രണ്ട് ക്വാറികൾ; മൈലേടുപാറ കേന്ദ്രമാക്കി തുടങ്ങിയ പുതിയ പാറമടക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ; കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ പഞ്ചായത്ത് ഓഫീസിലും അന്വേഷണമെത്തി; കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥരും

നാല്‌ കിലോമീറ്റർ ചുറ്റളവിലായി പ്രവർത്തിക്കുന്നത് രണ്ട് ക്വാറികൾ; മൈലേടുപാറ കേന്ദ്രമാക്കി തുടങ്ങിയ പുതിയ പാറമടക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ; കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ പഞ്ചായത്ത് ഓഫീസിലും അന്വേഷണമെത്തി; കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥരും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പ്രളയവും ഉരുൾപൊട്ടലും അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ക്വാറികളെ കുറച്ചായിരുന്നു. അനധികൃതമായ പാറപൊട്ടിക്കലും ഖനനവും മണ്ണെടുക്കലും ഒക്കെ വൻ തോതിൽ ഉരുൾപൊട്ടലിന് ഇടയാക്കുമെന്നും അതുണ്ടാക്കുന്ന പ്രകൃതിദുരന്തങ്ങൾക്കുമൊക്കെ നമ്മൾ സാക്ഷിയായതുമാണ്. എങ്കിലും കേരളത്തിലെ അധികൃതരും സമൂഹവും പാഠം പഠിക്കുകയില്ലെന്നതിന്റെ തെളിവാണ് ഇപ്പോൾ പല പ്രദേശങ്ങളിലും മണ്ണെടുക്കലും ക്വാറികളുടെ പ്രവർത്തനങ്ങളും പൂർവ്വാധികം ശക്തിയായി നടക്കുന്നതിൽ നിന്ന് തെളിയുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലെത്തെ ഉദാഹരണമായി മാറുകയാണ് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രവർത്തിച്ച് വരുന്ന ക്വാറികൾ.

വനത്തിനും വന്യജീവികൾക്കും പാറമട നാശമുണ്ടാക്കുമെന്ന് വ്യക്തമാക്കുന്ന വനം വകുപ്പിന്റെ റിപ്പോർട്ടിന് വിരുദ്ധമായി സത്യവാങ്മൂലം നൽകിയ പഞ്ചായത്ത് തന്നെയാണ് ഇപ്പോൾ ക്വാറിക്ക് ഒത്താശ ചെയ്യുന്നത്. ചുങ്കപ്പാറയിൽ അധികൃതരുടെ ഒത്താശയിൽ സകല നിയമങ്ങളും കാറ്റിൽ പറത്തി ആവോലി മലയിൽ പ്രവർത്തിക്കുന്ന അമിറ്റി എന്ന ക്വാറി നാട്ടുകാരുടെ ഭീതി ഉണർത്തുമ്പോൾ തന്നെ അവിടെ നിന്നും ഏകദേശം 2 കീ.മി മാത്രം ദൂരപരിതിയിൽ വീണ്ടും മറ്റൊരു ക്വാറി കൂടി പ്രവർത്തനം തുടരുന്നത് നാട്ടുകാരിൽ ആശങ്ക ഉണർത്തുകയാണ്.

കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലായി മൈലേടുപാറ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന പാറമടയാണ് ഇപ്പോൾ ജനജീവിതത്തിനും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും ഭീഷണിയാകുന്നതായി പരാതി ഉയർന്നിരിക്കുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ പാറമട ലോബിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഭീഷണിയായിരിക്കുകയാണ്. മലമ്പാറ എന്ന പ്രദേശത്ത് പ്രവർത്തിച്ച് വന്ന മിനി ക്രഷർ യൂണിറ്റ് ഇതര സംസ്ഥാന പാറമട ലോബികൾ വിലക്ക് വാങ്ങുകയും പിന്നീട് സമീപ പ്രദേശങ്ങളിലെ ഏക്കറ് കണക്കിന് കൃഷിഭൂമികൾ വൻ വിലക്ക് വാങ്ങുകയും ചെയ്തതോടെ ജനവാസ മേഖലകളിൽ ഉള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രദേശ വാസികൾ ആശങ്കയിലാണ്.

പാറമടയുടെ സമീപപ്രദേശത്തായി ഉള്ള അമ്പതിലധികം വീടുകൾ, പഞ്ചായത്ത് ഓഫീസ്, പോസ്റ്റ്ഓഫീസ്, ആരാധനാലയങ്ങൾ,, സ്‌കൂളുകൾ, പൊതുവിതരണ കേന്ദ്രങ്ങൾ, കുടിവെള്ള പദ്ധതി, എന്നിവയ്‌ക്കെല്ലാം ഈ ക്വാറിയുടെ പ്രവർത്തനം ഭീഷണിയായിരിക്കുകയാണ്. മാത്രമല്ല കുടിവെള്ള ക്ഷാമം ധാരളമായി നേരിടുന്ന പ്രദേശത്തെ പാറമടയും മലയിടിച്ചുള്ള നിർമ്മാണപ്രവർത്തനവും കുടിവെള്ള ക്ഷാമത്തിനും കാരണമായേക്കുമെന്നതും ആശങ്ക ഉണർത്തുന്നവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

സമീപവാസിയായ പലരും ഇതിനെതിരെ സോഷ്യൽമീഡിയ വഴി രംഗത്തെത്തിയെങ്കിലും പൊതുപ്രവർത്തകരടക്കം പലരും തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് അനധികൃതമായി ക്വാറി മുതലാളികളെ സഹായിച്ച് സാമ്പത്തിക ലാഭം നേടിയെടുത്തുവെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാൽ ഇത്തരക്കാർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കാനും പ്രദേശവാസികൾ പദ്ധതിയിടുന്നുണ്ട്.

എന്നാൽ പരാതിയെത്തിയിട്ടും അധികൃതർ മനഃപൂർവ്വം കണ്ടില്ലെന്ന് നടിക്കുന്നുവെന്ന ആരോപണം ഉയർത്തി സമീപവാസിയും ലഘു ഉദ്യോഗ് ഭാരതി സംസ്ഥാന കമ്മിറ്റി അംഗവുമായ സതീഷ് കുമാർ പനയ്ക്കൽ രംഗത്തെത്തി. അനധികൃത മണ്ണെടുപ്പും പാറപൊട്ടിക്കലും തടയണമെന്നാവശ്യപ്പെട്ട് 2020 ഒക്ടോബർ 13 ന് കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഓഫ് എൻവയോൺമെന്റ് ആൻഡ് ഫോറസ്റ്റ് സ്വീകരിച്ച പരാതി സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിനോട്‌ വിശദീകരണം ആവശ്യപ്പെട്ടതനു സരിച്ച്  ഒക്ടോബർ 25 ന് കേരളാ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വീകരിച്ച് പഞ്ചായത്ത് ഡയറക്ടർക്ക് നടപടി എടുക്കാനായി കൈമാറിയെങ്കിലും ഒക്ടോബർ 25 ന് എത്തിയ പരാതി നവംബർ 23 ന് മാത്രമാാണ് ഡപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് പത്തനംതിട്ടയ്ക്ക് നല്കിയത്. ഉദ്യോഗസ്ഥർ മനഃപൂർവ്വം വൈകിക്കുകയാണ് ചെയ്യുന്നതെന്ന് സതീഷ് കുമാർ പനയ്ക്കൽ പറയുന്നു.

നവംബർ 25ന് കോട്ടാങ്ങൽ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയ പരാതിയിൽ ഇപ്പോഴും റിപ്പോർട്ടോ നടപടികളുടെ വിശദാംശമോ മറുപടിയായി മടക്കി നല്കാത്തതും ഒത്താശ മൂലാണെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. ഇത് കൂടാതെ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കരുടെ ഓഫീസിൽ നിന്നും നേരിട്ട് മുഖമന്ത്രിയുടെ ഓഫീസ് വഴിപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും നേരിട്ട് മറുപടി ആവശ്യപ്പെട്ടെങ്കിലും അതിലും നടപടി വൈകിപ്പിച്ചിരിക്കുകയാണ്. 25 ഡിഗ്രീൽ അധികം ചരിവുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പരിസ്ഥിതി നിർണ്ണയ സമിതിയുടെ അനുമതി വേണമെന്നിരിക്കെ 60 ഡിഗ്രിക്കു മുകളിൽ ചരിവുള്ള മൈലേടുപാറയിൽ നടക്കുന്ന പ്രവർത്തികൾ ഭീഷണിയാണന്നും പരാതിക്കാരൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP