Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈം​ഗിക തൊഴിലാളിയുടേത് എന്ന പേരിൽ എഴുതി വെച്ചത് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പേരും ഫോൺ നമ്പരും; ബംഗളൂരുവിൽ അദ്ധ്യാപകൻ അറസ്റ്റിൽ

ലൈം​ഗിക തൊഴിലാളിയുടേത് എന്ന പേരിൽ എഴുതി വെച്ചത് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പേരും ഫോൺ നമ്പരും; ബംഗളൂരുവിൽ അദ്ധ്യാപകൻ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: പബ്ലിക്ക് ടോയ്‌ലറ്റിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പേരും ഫോൺ നമ്പർ എഴുതി വച്ച അദ്ധ്യാപകൻ അറസ്റ്റിൽ. സതീഷ് സിഎം എന്ന 33കാരനാണ് അറസ്റ്റിലായത്. കർണാടകയിലെ ചിക്കമഗളൂരു ജില്ലയിലാണ് സംഭവം. തന്റെ സഹപാഠിയായിരുന്ന യുവതിയുടെ നമ്പരാണ് സതീഷ് പബ്ലിക് ടോയ്ലറ്റിൽ ലൈം​ഗിക തൊഴിലാളിയുടേത് എന്ന പേരിൽ എഴുതി വെച്ചത്. യുവതിയെ അപമാനിക്കാൻ വേണ്ടിയാണ് ഇയാൾ ഫോൺനമ്പർ ടോയ്ലറ്റിൽ എഴുതിവെച്ചത്.

ബം​ഗളുരുവിലെ കഡുർ ബസ് സ്റ്റാൻഡിലുള്ള പുരുഷന്മാരുടെ മൂത്രപ്പുരയിലാണ് സതീഷ് വനിതാ ഉദ്യോഗസ്ഥയുടെ പേരും ഫോൺ നമ്പറും മറ്റ് വിവരങ്ങളും എഴുതി വച്ചത്. ലൈംഗിക തൊഴിലാളിയെന്ന് വ്യക്തമാക്കിയാണ് അഡ്രസും ഫോൺ നമ്പറും ഇയാൾ എഴുതി വച്ചത്. പൊലീസ് ഉദ്യോഗസ്ഥയുടെ ഫോൺ നമ്പറിലേക്ക് റേറ്റ് ചോദിച്ച് നിരന്തരം പലരും വിളിക്കാൻ തുടങ്ങി. വിളിക്കുന്നവരെല്ലാം ലൈംഗിക ചുവയോടെ സംസാരിക്കുന്നതടക്കം ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ പരാതി നൽകിയിരുന്നു.

ഇതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥയും ഭർത്താവും സ്വകാര്യ യാത്രയ്ക്കായി കഡുർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കുന്നത്. മൂത്രപ്പുരയിൽ കയറിയ ഭർത്താവാണ് ചുമരിൽ ഭാര്യയുടെ ഫോൺ നമ്പർ അടക്കം ലൈംഗിക തൊഴിലാളി എന്ന രീതിയിൽ എഴുതി വച്ചത് കണ്ടത്. 2006-07 കാലത്ത് തന്റെ കൂടെ പഠിച്ച സതീഷ് കുമാറിന്റെ കൈയക്ഷരമാണിതെന്ന് 32കാരിയായ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് മനസിലായി. ഇരുവരും 2017 മുതൽ ക്ലാസ് മേറ്റ്‌സിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. പിന്നീട് സതീഷ് നിരന്തരം പൊലീസ് ഉദ്യോഗസ്ഥയെ വിളിക്കാനും മെസേജ് ചെയ്യാനും ആരംഭിച്ചു. ശല്യം കൂടിയതോടെ പൊലീസ് ഉദ്യോഗസ്ഥ ഇയാളുടെ ഫോൺ എടുക്കാതെ ആയി.

പിന്നാലെ സതീഷ് യുവതിയെ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കി. മറ്റ് അഡ്‌മിന്മാർ അവരെ തിരികെ ഗ്രൂപ്പിൽ ആഡ് ചെയ്‌തെങ്കിലും സതീഷ് വീണ്ടും പൊലീസ് ഉദ്യോഗസ്ഥയെ ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പിന്നീട് ഇരുവരും തമ്മിൽ ഫോണിലൂടെ തർക്കമുണ്ടായി. ഇതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാനായി ഫോൺ നമ്പറടക്കമുള്ളവ പൊതു ടോയ്‌ലറ്റിൽ കുറിച്ചിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP