Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനധികൃത ഖനനത്തിന് മറയാക്കുന്നത് വിഴിഞ്ഞം തുറമുഖ പദ്ധതിയെ; ചട്ടങ്ങൾ ലംഘിച്ച് ഖനനനം നടത്തുന്നത് ബിനീഷ് കോടിയേരിയുമായി ബന്ധം ആരോപിക്കപ്പെട്ട വി.കെ.എൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ക്വാറി; ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയ പരാതിയിൽ ഹൈക്കോടതി നടപടിക്ക് നിർദേശിച്ചിട്ടും ജിയോളജി വകുപ്പിന് മെല്ലേപ്പോക്ക്; ഉന്നത സ്വാധീനമെന്ന് ആക്ഷേപം

അനധികൃത ഖനനത്തിന് മറയാക്കുന്നത് വിഴിഞ്ഞം തുറമുഖ പദ്ധതിയെ; ചട്ടങ്ങൾ ലംഘിച്ച് ഖനനനം നടത്തുന്നത് ബിനീഷ് കോടിയേരിയുമായി ബന്ധം ആരോപിക്കപ്പെട്ട വി.കെ.എൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ക്വാറി; ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയ പരാതിയിൽ ഹൈക്കോടതി നടപടിക്ക് നിർദേശിച്ചിട്ടും ജിയോളജി വകുപ്പിന് മെല്ലേപ്പോക്ക്; ഉന്നത സ്വാധീനമെന്ന് ആക്ഷേപം

എബിൻ വിൻസെന്റ്

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ മറയാക്കി സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ പാറഖനനം പൊടിപൊടിക്കുകയാണ്. സർക്കാർ കണ്ണടച്ചു കൊടുക്കുന്നതു കൊണ്ട് കൂടിയാണ് ഇത്തരത്തിൽ യഥേഷ്ടം പലയിടത്തും അനധികൃത ഖനനം നടക്കുന്നത്. ഹൈക്കോടതി ഉത്തരവിട്ടിട്ടും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ നടപടി എടുക്കാത്ത അവസ്ഥയിലാണ്. ബിനീഷ് കോടിയേരിക്ക് നിക്ഷേപം ഉണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരിക്കുന്ന വി.കെ.എൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമസ്ഥതയിലുള്ള ക്വാറികളിലാണ് പാരിസ്ഥിക നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി കൊണ്ട് പാറ ഖനനം നടക്കുന്നത്. ഇവിടെ അനധികൃത ഖനനമാണ് നടക്കുന്നതെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. സംഭവത്തിൽ പരാതി നൽകിയതോടെ ഭീഷണികളുമുണ്ടായി.

ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ തന്നെയാണ് മലയോര മേഖലയിലെ അനധികൃത ഖനനത്തിൽ നിർണായകമായി മാറുന്നതും. കമ്പനിയുടെ ഉന്നത രാഷ്ട്രീയ സ്വാധീനത്താൽ ഹൈക്കോടതി ഉത്തരവിനെ പോലും അവഗണിച്ച് ജിയോളജി വകുപ്പ് ഗുരുതരമായ മൗനം പാലിക്കുന്നതെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. പരിസ്ഥിതി പ്രവർത്തകനായ ബെന്നി സെബാസ്റ്റ്യൻ ഹൈക്കോടതിയെ സമീപിച്ചത്. ബെന്നിയുടെ പരാതി പരിഗണിച്ചു 30 ദിവസത്തിനകം ഹർജിക്കാരന്റെ പരാതി കേട്ട് ഉയർത്തിയിരിക്കുന്ന ആരോപണങ്ങൾ പരിശോധിച്ചു ശരിയായ വിവരങ്ങൾ കോടതിയെ അറിയിക്കാനായിരുന്നു ഉത്തരവ്. എന്നിട്ടും മൈനിങ് ആൻഡ് ജിയോളജി അധികൃതർ കണ്ണടക്കുന്നു

മൈനിങ് സേഫ്റ്റി ആക്ട്സിന്റെയും എൺവോയ്മെന്റൽ ഇംപാക്ട് ആക്ടിന്റെയും ലംഘനങ്ങൾ ഉള്ളതിലാൽ അതിലെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പാരിസ്ഥിക പ്രവർത്തകനായ ബെന്നി സെബാസ്റ്റ്യൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി സംസ്ഥാന മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർക്കും തിരുവനന്തപുരം ജില്ലാ ജിയോളജിസ്റ്റിനോടും പരാതി കേട്ട് സത്യാവസ്ഥ കോടതിയെ ബോധിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. നവംബർ 24 വന്ന ഉത്തരവു പ്രകാരം ഡിസംബർ 24 നു മുൻപ് സത്യാവസ്ഥ കോടതിയെ അറിയിക്കേണ്ടതാണ്.

രണ്ട് പ്രളയവും പ്രകൃതിക്ഷോഭങ്ങളും തുടർച്ചയായി കേരളത്തെ അക്രമിച്ചിട്ടും പാരിസ്ഥിക നിയമങ്ങളുടെ ലംഘനങ്ങൾ കൈയും കെട്ടി നോക്കി നിൽക്കുകയാണ് ജിയോളജി വകുപ്പ്്്. തിരുവനന്തപുരം ജില്ലാ ജിയോളജി വകുപ്പാണ് ഹൈക്കോടതി ഉത്തരവിനു ഒരു നടപടിയും സ്വീകരിക്കാതെ അനാസ്ഥ കാണിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മണിക്കൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വി.കെ.എൽ പ്രൊജക്ടസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് , വി.കെ.എൽ ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്കെതിരെ ബഫർ സോണിൽ ഖനനം നടത്തി, പാരിസ്ഥികാനുമതി സർട്ടിഫിക്കറ്റ് നിയമങ്ങളുടെ ലംഘനം എന്നിവ ചൂണ്ടിക്കാണിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.

നവംബർ 24 നു വന്ന ഉത്തരവിൽ ഇതു വരെ ഒരു നടപടിയും ജില്ലാ ജിയോളജി വകുപ്പ് എടുത്തിട്ടില്ല. ഇത്രയും ദിവസമായിട്ടും ഹർജിക്കാരന് ഹിയറിംങിനു ഹജരാകാനുള്ള നോട്ടീസ് നൽകാതെ സംഭവം അറിഞ്ഞിട്ടില്ലാത്ത ഭാവത്തിലാണ് ജിയോളജി വകുപ്പ്. രാഷ്ട്രീയ ഇടപെടലുകളാണ് മൈനിങ് വകുപ്പിന്റെ മൗനത്തിന് പിന്നിൽ. 2011 ൽ പ്രവർത്തനമാരംഭിച്ച വി.കെ.എൽ ഗ്രൂപ്പ്സ് കമ്പനീസ് 2017 ൽ നേടിയ പാരിസ്ഥികാനുമതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഖനനം നടത്തിയിരുന്നത്. എന്നാൽ വികെഎൽ ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റി എന്ന പേരിൽ കൊച്ചിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനിക്ക് മാത്രമാണ് പാരിസ്ഥികാനുമതി ലഭിച്ചിരിക്കുന്നത്, ഇതേ ലൈസൻസ് ഉപയോഗിച്ചാണ് വി.കെ.എൽ പ്രോജക്ടസും ഖനനം നടത്തുന്നത്.

നിയമം ലംഘിച്ചു നടത്തുന്ന ഖനനം ജിയോളജി വകുപ്പിന്റെ ഒത്താശയോടെ ആണെന്നുള്ള വാദം ശരിവെയ്ക്കുന്ന രീതിയിലാണ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലാകെ 18 ൽ അധികം ക്വാറികൾ നടത്തുന്ന വി.കെ.എൽ ഗ്രൂപ്പ് കാണിക്കുന്ന നഗ്‌നമായ നിയമ ലംഘനങ്ങൾ ഉന്നത ബന്ധങ്ങൾ മറയാക്കിയാണ്. ഒരു ലൈസലൻസിൽ 2 ക്വാറികളിൽ ഖനനം ചെയ്യുന്ന പാറ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്കാണ് എത്തിക്കുന്നത്. തിരുവനന്തപുരം ജില്ലാ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ദിവസവും നൽകുന്ന 500 ടി ഫോമുകൾ ഉപയോഗിച്ച് 500 ലോഡ് പാറയാണ് ദിവസേന ഈ രണ്ടു ക്വാറികളിൽ നിന്നും വിഴിഞ്ഞം പദ്ധതി പ്രദേശത്തുകൊണ്ട് പോകുന്നത്. ഏകദേശം 30 ലക്ഷം രൂപയുടെ പാറ ദിവസവും ഖനനം ചെയ്തു കൊണ്ട് പോകുന്നുണ്ട്. അദാനി ഗ്രൂപ്പിനു വേണ്ടിയുള്ള ഖനനത്തിന് പാരിസ്ഥിതികാഘാത പഠന സമിതി നൽകിയ അനുമതിയിൽ പറഞ്ഞതിലധികം ഖനനമാണ് ക്വാറികളിൽ നടക്കുന്നത്.

മണിക്കൽ പഞ്ചായത്തിലെ തമ്പുരാൻപാറയിൽ കെ.ടി.ഡി.സി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപമാണ് ക്വാറികൾ പ്രവർത്തിക്കുന്നത്. പാരിസ്ഥിക സർവ്വെയിൽ ബഫർ സോണിലാണ് തമ്പുരാൻ പാറ സ്ഥിതി ചെയ്യുന്നത്. ക്വാറികൾക്ക് നൽകിയ പാരിസ്ഥിക അനുമതിയിൽ ബഫർ സോണിലെ ഖനനത്തിന് കർശന നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പാറ ഖനനം തമ്പുരാൻ പാറ ബഫർ സോൺ പ്രദേശത്തേക്ക് വ്യാപിപ്പിച്ചു കമ്പനി. നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഒന്നും പാലിക്കാതെ കമ്പനി നടത്തുന്ന അനധികൃത ഖനനത്തിനെതിരെ ഉയർന്ന ജനരോക്ഷത്തെ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് അടിച്ചമർത്തുകയായിരുന്നു.

സമീപവാസികളുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയവർക്കെതിരെ വധഭീഷണി വരെ ഉണ്ടായിരുന്നു. ജില്ലാ അധികാരികൾക്കും ജിയോളജി വകുപ്പിനും നിരന്തരമായി പരാതി നൽകിയിട്ടും ഒരുതരത്തിലെ ഇടപെടലും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തുടർന്നാണ് പാരിസ്ഥിക പ്രവർത്തകനായ ബെന്നി സെബാസ്റ്റ്യൻ ഹൈക്കോടതിയെ നേരിട്ട് സമീപിക്കുകയും ഹർജിയിലൂടെ അന്വേഷണത്തിനുള്ള വിധി സമ്പാദിച്ചത്. നിയമനടപടിയുമായി മുൻപോട്ട് പോകുകയുമായിരുന്നു. വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ജിയോളജി വകുപ്പ് ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നത്. ഉത്തരവുമായി തിരുവനന്തപുരത്തെ ജിയോളജിസ്റ്റിനെ സമീപിച്ച ഹർജിക്കാരന് ഉടനെ നോട്ടീസ് അയക്കും എന്ന് മാത്രമാണ് അറിയാൻ കഴിഞ്ഞത്.

ഇങ്ങനെ ഒരു അന്വേഷണം നടത്തിയതിനെ പിന്നാലെ ഹിയറിംഗിന് ഹാജരായാൽ കൊന്നു കളയും എന്ന ഫോൺ സന്ദേശം ലഭിച്ചതായി ബെന്നി സെബാസ്റ്റ്യൻ മറുനാടനോട് പറഞ്ഞു. ജിയോളജി വകുപ്പിലെ അന്വേഷണത്തിന് പിന്നാലെ തനിക്ക് ലഭിച്ച വധഭീഷണി, ക്വാറി മാഫിക്ക് ജിയോളജി ഡിപ്പാർട്ട്മെന്റിലെ സ്വാധീനം വ്യക്തമാക്കുന്നു. പരാതി നൽകുന്നവരെയും പ്രതിഷേധിക്കുന്നവരെയും ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ചു നേരിടുന്ന ക്വാറി മാഫിയ ക്വാറി നിയമങ്ങൾ എല്ലാം ലംഘിച്ചു പരിസ്ഥിതി ലോല മേഖലയിൽ നടത്തുന്ന ഖനനം പ്രകൃതിക്കും സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ച് യഥേഷ്ടം ഖനനം തുടരുകയാണ്. പരിസ്ഥിതി നിയമങ്ങൾ കർശനമായ ഈ കാലത്ത് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ മൗനസമ്മതത്തോടെ മണിക്കൽ പഞ്ചായത്തിൽ ജനവാസം അസാധ്യമാക്കുന്ന തരത്തിലാണ് വി.കെ.എൽ പ്രോജക്ടസ് അനധികൃത ഖനനം നടത്തുന്നത്.

അമിതലാഭത്തിന് ക്വാറി മാഫിയകൾ ഖനനം പരിസ്ഥിതി ലോല മേഖലകളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണെന്നും, ബഫർ സോണിലെ ഖനനം പ്രകൃതിക്ക് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്നും പരിസ്ഥിതി പ്രവർത്തകർ നിരന്തരമായി ഓർമ്മിപ്പിച്ചിട്ടും ഒരു നടപടിയും സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പണവും സ്വാധീനവും ഉപയോഗിച്ച് പ്രകൃതിക്ക് മേൽ നടത്തുന്ന കടന്നു കയറ്റങ്ങൾക്ക് കനത്ത വില നൽകേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP