Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആയുധം വിറ്റ് ലാഭം ഉണ്ടാക്കുന്നവരെ നിങ്ങൾക്ക് നാണമില്ലേ പറയാൻ ക്രിസ്ത്യനാണെന്ന്; പാവങ്ങളെ സംരക്ഷിക്കാൻ വികസിത രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ..? പോപ് ഫ്രാൻസിസ് വീണ്ടും

ആയുധം വിറ്റ് ലാഭം ഉണ്ടാക്കുന്നവരെ നിങ്ങൾക്ക് നാണമില്ലേ പറയാൻ ക്രിസ്ത്യനാണെന്ന്; പാവങ്ങളെ സംരക്ഷിക്കാൻ വികസിത രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ..? പോപ് ഫ്രാൻസിസ് വീണ്ടും

ലോകമാകമാനമുള്ള കോടിക്കണക്കിന് വിശ്വാസികളുടെ മഹാ ഇടയനായ പോപ് ഫ്രാൻസിസ് വീണ്ടുമിതാ ആദർശത്തിന്റെ ആൾരൂപമായി അവതരിച്ചിരിക്കുകയാണ്. ഇത്തവണ ആയുധം വിറ്റ് ലാഭമുണ്ടാക്കുന്നവർ ക്കെതിരെയാണ് ഇദ്ദേഹം ശബ്ദമുയർത്തിയിരിക്കുന്നത്. ഇത്തരക്കാർക്ക് ക്രിസ്ത്യനാണെന്ന് പറഞ്ഞ് നടക്കാൻ നാണമില്ലേയെന്നാണ് പോപ്പ് ചോദിച്ചിരിക്കുന്നത്. പാവങ്ങളെ സംരക്ഷിക്കാൻ വികസിത രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന പ്രസക്തമായതും മൂർച്ചയേറിയതുമായ ചോദ്യവും പോപ് ഫ്രാൻസിസ് ഉയർത്തുന്നുണ്ട്.

ആയുധമേഖലയിൽ പണം മുടക്കുന്നവരും ആയുധ നിർമ്മാതാക്കളും സ്വയം ക്രിസ്ത്യാനികളെന്ന് സ്വയം വിശേഷിപ്പിക്കുകയാണെങ്കിൽ അവർ കപടനാട്യക്കാരാണെന്നും പോപ് പറയുന്നു. ടുറിനിൽ ആയിരക്കണക്കിന് യുവജനങ്ങൾ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പോപ് ആയുധ വ്യവസായത്തിനെതിരെ ശക്തമായി ആഞ്ഞടിച്ചത്. ഇക്കാലത്ത് എല്ലാം പണത്തിന് വേണ്ടിയാണ് ചെയ്യുന്നതെന്നും പോപ് ഫ്രാൻസിസ് ആരോപിച്ചു. ആയുധങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുകയും അതേ സമയം സമാധാനത്തെ പറ്റി സംസാരിക്കുയും ചെയ്യുന്നവരെയും അദ്ദേഹം നിശിതമായി വിമർശിച്ചു. മൂന്നാം ലോക മഹായുദ്ധത്തിന് തുല്യമായ പോരാട്ടങ്ങളാണ് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.

രണ്ടാംലോക മഹായുദ്ധ കാലത്ത് കിസ്ത്യാനികൾ, യഹൂദന്മാർ, ജിപ്‌സികൾ, സ്വവർഗ ലൈംഗികതയെ ഇഷ്ടപ്പെടുന്നവർ തുടങ്ങിയവരെ പ്രത്യേക ക്യാമ്പുകളിൽ വച്ച് കൊല്ലുന്നത് തടയുന്നതിൽ ലോകത്തിലെ പ്രധാനപ്പെട്ട ശക്തികൾ എന്തു കൊണ്ട് പരാജയപ്പെട്ടുവെന്നും പോപ് ചോദിച്ചു. സ്റ്റാലിൻ ഭരണകാലത്ത് ഗൽഗസ്സിൽ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു. അർമേനിയയുടെ ഏറ്റവും വലിയ ദുരന്തമെന്നാണ് അദ്ദേഹം ഒന്നാം ലോക മഹായുദ്ധത്തെ വിശേഷിപ്പിച്ചത്.

യഹൂദന്മാരെ കൊല്ലാൻ ഓസ് വിറ്റ്‌സിൽ തയ്യാറാക്കിയ കോൺസൻട്രേഷൻ ക്യാമ്പിലേക്കുള്ള റെയിൽ വെ റൂട്ടുകളുടെ ചിത്രം അക്കാലത്ത് മഹത്തായ ശക്തികളായ രാജ്യങ്ങൾ പുറത്തിറക്കിയിരുന്നു വെന്ന് പോപ് ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ടാണ് അത്തരം റൂട്ടുകൾ ബോംബ് വച്ച് തകർക്കാൻ മഹത്തായശക്തികൾ ശ്രമിക്കാതിരുന്നതെന്നും പോപ് ചോദിക്കുന്നു. അർമീനിയക്കാരെ തുർക്കിഷ് ഒട്ടോമന്മാർ കൂട്ടക്കൊല ചെയ്തതിനെ കുറിച്ച് പരാമർശിക്കവെ അദ്ദേഹം ഏപ്രിലിൽ തുർക്കിക്കെതിരെ അരിശം കൊള്ളുകയുമുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP