Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹാഫ് സ്ലീവ് മുഴുവൻ നിറപ്പകിട്ടുള്ള ടാറ്റുവുമായി ലെന; ബർമിങ്ഹാമിൽ നിന്നുള്ള സർപ്രൈസ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

ഹാഫ് സ്ലീവ് മുഴുവൻ നിറപ്പകിട്ടുള്ള ടാറ്റുവുമായി ലെന; ബർമിങ്ഹാമിൽ നിന്നുള്ള സർപ്രൈസ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ബർമിങ്ഹാമിൽ നിന്നും ഒരു സർപ്രൈസ് വരുന്നു എന്ന് രണ്ട് ദിവസം മുമ്പ് തന്നെ നടി ലെന ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ സർപ്രൈസ് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ഇതാ പുത്തൻ ടാറ്റൂവുമായി ഞെട്ടിച്ചിരിക്കുകയാണ് താരം. കയ്യുടെ ഹാഫ് സ്ലീവ് നിറഞ്ഞു നിൽക്കുന്നതാണ് പുത്തൻ ടാറ്റൂ.

ടാറ്റൂ ഗേളായ ലെനയുടെ കയ്യിൽ നേരത്തെ തന്നെ രണ്ട് ടാറ്റൂ ഉണ്ടായിരുന്നു. അത് കൂടാതെയാണ് പുതിയത് ചെയ്തത്. എട്ട് മണിക്കൂറോളമാണ് ടാറ്റൂ ചെയ്യാൻ വേണ്ടി എടുത്തത്. ഇതോടെ താരത്തിന്റെ ഇടം കയ്യിന്റെ ഹാഫ് സ്ലീവ് മുഴുവൻ നിറപ്പകിട്ടുള്ളതായി. വലിയ റോസാപ്പൂവിന് അടുത്തായി ചിത്രശലഭം നിൽക്കുന്ന രീതിയിലുള്ളതാണ് ടാറ്റൂ. മനോഹരമായ നിറങ്ങളോടു കൂടിയതാണ് ടാറ്റൂ. അതിനൊപ്പം ബ്രഹ്മൈവാകം എന്നും എഴുതിയിട്ടുണ്ട്. ആ വാക്ക് ടാറ്റൂവിൽ ഉപയോഗിക്കുന്നത് ആദ്യമായിട്ടാണെന്നാണ് താരം പറയുന്നത്. ഒപ്യുലെന്റ് ഇങ്കിലെ ടോണി ഇവാൻസാണ് ലെനയുടെ ടാറ്റൂ ചെയ്തത്.

എന്തായാലും താരത്തിന്റെ സർപ്രൈസ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് കയ്യടിയുമായി എത്തുന്നത്. എന്നാൽ അതിനൊപ്പം വിമർശനവും ഉയരുന്നുണ്ട്. മികച്ച നടിയാണെന്നും ഈ ടാറ്റൂ കാരണം അവസരങ്ങൾ നഷ്ടപ്പെടുത്തരുത് എന്നുമാണ് ചിലരുടെ ആവശ്യം. ടാറ്റൂ കഥാപാത്രത്തിന്റെ സൗന്ദര്യം നശിപ്പിക്കുമെന്നും ചിലർ പറയുന്നുണ്ട്.

ഫുട്‍പ്രിന്റ്‍സ് ഓൺ വാട്ടർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ലെന. ഇംഗ്ലീഷ് സിനിമയാണ് ഇത്. ബർമിങ്‍ഹാമിൽ ചിത്രീകരണം തുടരുന്നുവെന്നാണ് ലെന പറയുന്നത്. നിമിഷ സജയൻ ആണ് സിനിമയിൽ നായികയായി അഭിനയിക്കുന്നത്. നഥാലിയ ശ്യാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഒരു വമ്പൻ സർപ്രൈസുമായി താൻ വരുന്നുണ്ടെന്ന് താരം പറഞ്ഞത്. ഇതോടെ സർപ്രൈസ് എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP