Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഗത ഇനി ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ല; മാനവികത ഇല്ലാതാകുന്ന കാലത്തെ തീരാ നഷ്ടമെന്ന് എംടി;എഴുത്തിലും ജീവിതത്തിലും ഗാന്ധിയൻ വിശുദ്ധി കാത്തു സൂക്ഷിച്ച സർഗ്ഗ പ്രതിഭയെന്ന് രമേഷ് ചെന്നിത്തല; തന്ന വരികൾക്ക് നന്ദി...തണലിന് നന്ദി... തുലാവർഷപ്പച്ചകൾക്ക് നന്ദിയെന്ന് മഞ്ജു വാര്യർ; മലയാളത്തിന്റെ പ്രിയ കവയിത്രിക്ക് ആദരാഞ്ജലികളുമായി സാംസക്കാരിക കേരളം

സുഗത ഇനി ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ല; മാനവികത ഇല്ലാതാകുന്ന കാലത്തെ തീരാ നഷ്ടമെന്ന് എംടി;എഴുത്തിലും ജീവിതത്തിലും ഗാന്ധിയൻ വിശുദ്ധി കാത്തു സൂക്ഷിച്ച സർഗ്ഗ പ്രതിഭയെന്ന് രമേഷ് ചെന്നിത്തല; തന്ന വരികൾക്ക് നന്ദി...തണലിന് നന്ദി... തുലാവർഷപ്പച്ചകൾക്ക് നന്ദിയെന്ന് മഞ്ജു വാര്യർ; മലയാളത്തിന്റെ പ്രിയ കവയിത്രിക്ക് ആദരാഞ്ജലികളുമായി സാംസക്കാരിക കേരളം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ പ്രിയകവയിത്രിക്ക് ആദരാഞ്ജലികളുമായി സാംസ്കാരിക കേരളം.രാഷ്ട്രീയ, സാഹിത്യ, സിനിമമേഖലകളിലെ നിരവധിപേരാണ് സുഗതകുമാരിയുടെ നിര്യാണത്തിൽ അനുശോചിച്ച് രംഗത്തെത്തിയത്.

സാധാരണ കവിയായിരുന്നില്ല അവർ. കാലഘട്ടത്തിൽ സമൂഹത്തിനും നാടിനും എല്ലാം വലിയ നഷ്ടമാണ്. ഇനി സുഗതയില്ല എന്ന് പറയുമ്പോൾ അത് സഹിക്കാനാകുന്ന കാര്യമല്ല. നമ്മുടെ നഷ്ടം, കാലത്തിന്റെ നഷ്ടം, മാനവിതകത ഇല്ലാതാകുന്ന കാലത്ത് അത് വീണ്ടെടുക്കാൻ നടക്കുന്ന തീവ്ര ശ്രമങ്ങൾക്കിടക്ക് തീരാ നഷ്ടമാണ് ഈ വിയോഗമെന്നായിരുന്നു എം ടി വാസുദേവൻ നായർ അനുസ്മരിച്ചത്.അടുത്ത സുഹൃത്തായിരുന്നു.കവിയെന്ന നിലയിലുള്ള ബഹുമാനം മാത്രമല്ല, ഭാഷയുടെ നിലനിൽപ്പും പ്രകൃതിയുടെ നിലനിൽപ്പും കാടു സംരക്ഷണവും അടക്കം മനുഷ്യന് ആവശ്യമുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും ഉത്കണ്ഠയുള്ള ആളായിരുന്നു സുഗത കുമാരിയെന്നും എംടി പറഞ്ഞു.

തന്റെ പിതാവായ ബോധേശ്വരനെപ്പോലെതന്നെ എഴുത്തിലും ജീവിതത്തിലും ഗാന്ധിയൻ വിശുദ്ധി കാത്തു സൂക്ഷിച്ച സർഗ്ഗ പ്രതിഭയായിരുന്നു സുഗതകുമാരിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല അനുശോചിച്ചത്.എംഎൽ.എ ആയ കാലം മുതൽ സുഗതകുമാരിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞിരുന്നു. എത്രയോ തവണ നന്ദാവനത്തെ അവരുടെ വീട്ടിലെത്തി ആ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ മലയാള ഭാഷയിൽ ഉണ്ടായ അതുല്യ പ്രതിഭകളും സർഗ്ഗധനരുമായ കവികളുടെ കൂട്ടത്തിലാണ് സുഗത കുമാരിയുടെ സ്ഥാനം. തന്റെ കവിതകളിലൂടെ ഒരു പുതിയ പാരിസ്ഥിതികാവബോധം അനുവാചകർക്ക് പകർന്നു നൽകാൻ അവർക്ക് കഴിഞ്ഞു.

സ്ത്രീകൾ, കുട്ടികൾ, ആലംബ ഹീനരായ ജനവിഭാഗങ്ങൾ എന്നിവരുടെ ഉന്നമനത്തിനു വേണ്ടിയാണ് തന്റെ കവിതയുടെ ശക്തി അവർ എക്കാലവും ഉപയോഗിച്ചത്. സാഹിത്യലോക ത്ത് അവരെ തേടി എത്താത്ത ബഹുമതികൾ ഇല്ലെങ്കിലും അതിനെല്ലാം മേലെ മാനവികതയുടെ ശബ്ദമാണ് തന്റെ കവിതയുടെ കാതൽ എന്ന് അവർ എന്നും വിശ്വസിച്ചിരുന്നു. സുഗതകുമാരി യുടെ നിര്യാണം മലയാളസാഹിത്യ ലോകത്തിലെ ഒരു യുഗസ്സ്തമയമാണെന്നും രമേശ് ചെന്നിത്ത ല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മലയാളികളുടെ പ്രിയ കവിയത്രി സുഗതകുമാരിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകത്തെ പ്രമുഖരും രംഗത്തെത്തി. മമ്മൂട്ടി, പ്രിഥ്വിരാജ്,
മഞ്ജു വാര്യർ, ആസിഫലി, നവ്യ നായർ, സംവിധായകൻ വിനയൻ, മിഥുൻ മാനുവൽ തോമസ് തുടങ്ങി നിരവധി പേരാണ് പ്രിയ കവിയത്രിക്ക് അനുശോചനം അറിയിച്ചത്.

സുഗതകുമാരി ടീച്ചർക്ക് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. ആദരാഞ്ജലികൾ മാഡം.. നിങ്ങളിൽ നിന്ന് വിവിധ മത്സരങ്ങളിലെ സമ്മാനം ഏറ്റുവാങ്ങാൻ കഴിഞ്ഞതിന്റെ ഓർമ്മകളിലാണ് ഞാൻ എന്നായിരുന്നു പ്രിഥ്വിരാജ് അനുസ്മരിച്ചത്.

'തന്ന വരികൾക്ക് നന്ദി...തണലിന് നന്ദി... തുലാവർഷപ്പച്ചകൾക്ക് നന്ദി.. സ്‌നേഹവാത്സല്യത്തിന് നന്ദി...പ്രിയ സുഗതകുമാരി ടീച്ചർക്ക് പ്രണാമം!' എന്നാണ് മഞ്ജു വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചത്.;

'പ്രകൃതിയുടെ കവയത്രി സുഗതകുമാരി ടീച്ചറും പോയ്മറഞ്ഞു..മലയാളത്തിന്റെ അമ്മയ്ക് ആദരാഞ്ജലികൾ', എന്നായിരുന്നു വിനയൻ കുറിച്ചത്. മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരാഞ്ജലികൾ! എന്ന് ആസിഫലിയും കുറിച്ചു.

ടീച്ചറെ ഇനി ഈ സ്‌നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല .. താങ്ങാൻ ആവുന്നില്ല സങ്കടം .. വാക്കുകൾ എത്രമേൽ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ 'അമ്മ .. നഷ്ടം എന്നെന്നേക്കും ..നവ്യനായരുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ടീച്ചറുടെ കവിതയും പങ്കുവച്ചായിരുന്നു സംവിധായകൻ മിഥുൻ മാന്വൽ തോമസ് ആദരാഞ്ജലി അർപ്പിച്ചത്.

'ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
മഴുതിന്ന മാമരക്കൊമ്പിൽ തനിച്ചിരുന്നൊ-
ടിയാ ചിറകു ചെറുതിളക്കി..'

പ്രകൃതിയുടെ ആത്മാവറിഞ്ഞ, വിശ്വമാനവികതയെ വാക്കുകളിൽ നിറച്ച പ്രിയ കവയത്രി ശ്രീ സുഗതകുമാരിക്ക് വിട. മിഥുൻ കുറിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP