Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ കോവാക്‌സിൻ കടൽ കടക്കും; ലക്ഷ്യമിടുന്നത് അമേരിക്കൻ വിപണി; യു.എസ്. കമ്പനിയായ ഒക്യുജെനൊപ്പം സംയുക്ത പരീക്ഷണത്തിന് ഭാരത് ബയോടെക്

ഇന്ത്യയുടെ കോവാക്‌സിൻ കടൽ കടക്കും; ലക്ഷ്യമിടുന്നത് അമേരിക്കൻ വിപണി; യു.എസ്. കമ്പനിയായ ഒക്യുജെനൊപ്പം സംയുക്ത പരീക്ഷണത്തിന് ഭാരത് ബയോടെക്

ന്യൂസ് ഡെസ്‌ക്‌

ഹൈദരാബാദ്: രാജ്യാന്തര വിപണി ലക്ഷ്യമിട്ട് ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിനായ കോവാക്സിൻ. നിലവിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം തുടരുന്ന കോവാക്‌സിൻ അമേരിക്കൻ വിപണിയാണ് ലക്ഷ്യമിടുന്നത്. ഭാരത് ബയോടെക്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) എന്നവർ ചേർന്ന് തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്സിൻ മൂന്നാം ഘട്ടത്തിൽ 26,000 സന്നദ്ധപ്രവർത്തകരിൽ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. അതിനിടെയാണ് അമേരിക്കൻ വിപണിയിലേക്കായി ഭാരത് ബയോടെകും യു.എസ്. കമ്പനിയായ ഒക്യുജെനും സംയുക്തമായി കോവാക്സിൻ പരീക്ഷണം തുടരാൻ ധാരണയായത്.

അമേരിക്കയിലെ പ്രമുഖ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഒക്യുജെൻ ഇതിനായി ഭാരത് ബയോടെകുമായി ധാരണാപത്രം ഒപ്പുവെച്ചു. കോവാക്സിനിൽ നിരവധി രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത് യുഎസ് വിപണിയിലെത്തിക്കാൻ ഒക്യുജെനുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഭാരത് ബയോടെക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല പറഞ്ഞു.

ഇന്ത്യയിൽ ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ആയിരത്തോളം ആളുകളിൽ കോവാക്സിൻ പരീക്ഷിച്ചിരുന്നു. നിലവിൽ ഇതിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങളാണ് നടക്കുന്നത്. ഈ പരീക്ഷണങ്ങളിൽ പങ്കാളികളാകും.

ഒകുജെനുമായുള്ള കരാർ പ്രകാരം പരീക്ഷണ വാക്സിന്റെ യുഎസിലെ അവകാശം ഒകുജെനായിരിക്കും. ഭാരത് ബയോടെക്കുമായി സഹകരിച്ച് യുഎസ് വിപണിയിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ, രജിസ്ട്രേഷൻ, വാണിജ്യ സംബന്ധമായ കാര്യങ്ങൾ എന്നിവയുടെ ഉത്തരവാദിത്വവും അവർ വഹിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP