Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയെ വർഗീയവാദിയാക്കുന്നത് സമൂഹം അവജ്ഞയോടെ തള്ളും; രാഷ്ട്രീയ പ്രസ്താവന പ്രതിലോമപരമായി വ്യാഖ്യാനിച്ചു; മുസ്ലിംലീഗ് എല്ലാം കാണുന്നത് വർഗീയ കണ്ണിലൂടെയെന്നും മന്ത്രി ജലീൽ

മുഖ്യമന്ത്രിയെ വർഗീയവാദിയാക്കുന്നത് സമൂഹം അവജ്ഞയോടെ തള്ളും; രാഷ്ട്രീയ പ്രസ്താവന പ്രതിലോമപരമായി വ്യാഖ്യാനിച്ചു; മുസ്ലിംലീഗ് എല്ലാം കാണുന്നത് വർഗീയ കണ്ണിലൂടെയെന്നും മന്ത്രി ജലീൽ

ന്യൂസ് ഡെസ്‌ക്‌

ചേർത്തല: മുസ്ലിം ലീഗ് എല്ലാം വർഗീയ കണ്ണിലൂടെ കാണുന്നതിനാലാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രസ്താവന പ്രതിലോമപരമായി വ്യാഖ്യാനിച്ചതെന്ന് മന്ത്രി കെ ടി ജലീൽ. രാഷ്ട്രീയ സ്വത്വം ഉപേക്ഷിച്ച ലീഗ് മതസാമുദായിക സ്വത്വം സ്വീകരിച്ചതിന്റെ കുഴപ്പാമാണത്. വർഗീയവിരുദ്ധ പടനായകനായ മുഖ്യമന്ത്രിയെ വർഗീയവാദിയായി ചിത്രീകരിക്കുന്നത് കേരളീയ സമൂഹവും ലീഗ് പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗവും തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.
ചേർത്തലയിൽ എംബിബിഎസ് പ്രവേശനം നേടിയ ഓമനക്കുട്ടന്റെ മകളെ വീട്ടിലെത്തി അനുമോദിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി കെ.ടി ജലീൽ.
യുഡിഎഫിനെ നിയന്ത്രിക്കുന്നത് കേരള കോൺഗ്രസോ ആർഎസ്‌പിയോ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ ആർക്കും ഇങ്ങനെ വ്യാഖ്യാനം ഉണ്ടാകില്ല. ലീഗിനെ പരാമർശിച്ചപ്പോൾ പ്രതിലോമപരമായി ചിത്രീകരിക്കുന്നത് അവർ വർഗീയ കണ്ണിലൂടെ എല്ലാം കാണുന്നതുകൊണ്ടാണ്. ആർഎസ്എസ് വർഗീയതയെ ചെറുക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും ആരാണ് നിലകൊള്ളുന്നതെന്ന് നാടിനറിയാമെന്നും ജലീൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP