Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പറവൂരിലെ മൂന്നം​ഗ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു; പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ഓട്ടോ ഡ്രൈവർ മങ്കുഴി സാജൻ ആത്മഹത്യ ചെയ്തത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം തേടി പൊലീസ്

പറവൂരിലെ മൂന്നം​ഗ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു; പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ഓട്ടോ ഡ്രൈവർ മങ്കുഴി സാജൻ ആത്മഹത്യ ചെയ്തത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം തേടി പൊലീസ്

എബിൻ വിൻസെന്റ്

പറവൂർ: പറവൂർ പെരുവാരത്ത് മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് മൊഴി രേഖപ്പെടുത്തിയ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഇതോടെ മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യയിൽ ദുരൂഹതയേറുകയാണ്. 3 ആഴ്‌ച്ച മുൻപാണ് പറവൂർ പെരുവാരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന രാജേഷിനെയും കുടുംബത്തെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്ക് ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയുടെ കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മൊഴി രേഖപ്പെടുത്തിയ ആളുടെ മരണം സാമ്പത്തിക പ്രശ്‌നങ്ങൾക്ക് അപ്പുറം മറ്റ് കാരണങ്ങൾ എന്തെങ്കിലും ആത്മഹത്യയ്ക്ക് പിന്നിൽ ഉണ്ടോ എന്ന് അന്വേഷിച്ചു വരുകയാണ് പൊലീസ്. രാജേഷിന് പെരുവാരത്തെ വാടക വീട് എടുത്ത് നൽകിയ കുഴുപ്പിള്ളി ചെറുവൈപ്പ് മങ്കുഴി സാജനെയാണ്(38) മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറായിയിൽ സാജൻ വാടകയ്ക്ക് എടുത്തിരുന്ന ഹോം സ്‌റ്റേയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

രാജേഷിന്റെയും കുടുംബത്തിന്റെയും ആത്മഹത്യ കുറിപ്പിൽ സാജന്റെ പേര് പരാമർശിച്ചിരുന്നതിനെ തുടർന്നാണ് നോർത്ത് പറവൂർ പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയത്. രാജേഷ് താമസിച്ചിരുന്ന വാടക വീട് സാജൻ മുഖാന്തരമാണ് ലഭിച്ചത്. ഡിസംബറിൽ വീട് ഒഴിയണം എന്ന ഉടമയുടെ നിർദ്ദേശാനുസരണം സാജൻ വീടു ഒഴിയാൻ രാജേഷിനോട് പലപ്പോളായി ആവിശ്യപ്പെട്ടിരുന്നു. ഈ കാര്യങ്ങളൊക്കെ ആത്മഹത്യ കുറിപ്പിൽ വിശദമായി എഴുതിയിരുന്നു. ഈ കാര്യങ്ങൾ ചോദിച്ചറിയാനാണ് പൊലീസ് വിളിപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം മാനസിക പിരിമുറുക്കത്തിലായ സാജൻ സുഹൃത്തുകളോടും ബന്ധുക്കളോടും ഒന്നും സംസാരിച്ചിരുന്നില്ല. വിഷാദനായി കാണപ്പെട്ട സാജനെ കഴിഞ്ഞ ദിവസം മുതൽ കാണാതാകുകയായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫായിരുന്നു. തുടർന്ന നടത്തിയ അന്വേഷണത്തിലാണ് ചെറായി ബീച്ചിന് സമീപത്ത് സാജൻ വാടകയ്ക്ക് എടുത്തിരുന്ന ഹോംസ്‌റ്റേയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്ത ഹോംസ്‌റ്റേയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുകയായിരുന്നു. മുനമ്പം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

രണ്ടു വർഷമായി പറവൂർ പെരുവാരത്തു വാടകയ്ക്കു താമസിക്കുകയാണ് രാജേഷും കുടുംബവും,കുഴിപ്പള്ളിയിലെ വീടിന്റെ ഒരു ഭാഗം അങ്കൺവാടിക്കു നൽകിയിരിക്കുന്നതിനാൽ പ്രായമായ അമ്മയുടെയും ബുദ്ധിവൈകല്യം ബാധിച്ച മകന്റെയും പരിചരണ സൗകര്യത്തിനായാണ് കുറച്ചുകൂടി സൗകര്യമുള്ള പെരുവാരത്തെ വാടക വീട്ടീലേക്ക് താമസം മാറ്റിയതു,മുനമ്പം ഹാർബറിലെ കമ്മീഷൻ ഏജന്റ് ആയ രാജേഷ് നല്ല സാമ്പത്തിക സ്ഥിതിയുള്ള വ്യക്തി ആയിരുന്നുവെന്നും,ഗുരുതര സാമ്പത്തിക പ്രശ്‌നങ്ങൾ ഉള്ളതായി തങ്ങൾക്കു അറിവ് ഇല്ലായിരുന്നെന്നും സമീപവാസികൾ പറയുന്നു.

തരകന്മാർ എന്നാണ് മത്സ്യബന്ധന ഹാർബറുകളിെലെ മത്സ്യലേലം നിയന്ത്രിക്കുന്നവരെ പശ്ചിമ കൊച്ചി മേഖലയിൽ പൊതുവെ അറിയപ്പെടുന്നതു മുനമ്പം പോലെ സാമാന്യം വലിയ ഒരു മത്സ്യ ബന്ധന തുറമുഖത്തെ തരകൻ ആയിരുന്ന രാജേഷ് നല്ല സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നു ജീവിച്ചിരുന്നതു മകന്റെ ബുദ്ധിവൈകല്യം ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല കുടുംബത്തിൽ. പുല്ലംകുളം ശ്രീനാരായണ സ്‌കൂളിസൽ ഹയർ സെക്കൻഡറി അഡ്‌മിഷൻ ശരിയായി ഇരിക്കുകയായിരുന്നു മകൻ ആനന്ദ് രാജിനു. നല്ല നിലയിൽ പൊയ്‌ക്കൊണ്ടിരുന്ന കുടുംബത്തിലേക്കു വില്ലനായി എത്തിയതു കോവിഡ് ലോക്ക്ഡൗൺ ആയിരുന്നു. മറ്റു എല്ലാ മേഖലയിലേയും പോലെ മത്സ്യബന്ധന മേഖലയെയും കോവിഡ് കാര്യമായി തന്നെ ബാധിച്ചു.

ഹാർബറുകൾ ദീർഘകാലം അടച്ചിട്ടു. തുടർന്നു ഉണ്ടായ സാമ്പത്തിക പ്രതിസന്ധികളാണ് മരണകാരണമായി ബന്ധുക്കളും പൊലീസും കരുതിയിരുന്നത. എന്നാൽ പൊലീസ് മൊഴി എടുത്ത് വിട്ടയച്ച സാജന്റെ മരണം, കൂട്ട ആത്മഹത്യയിൽ വേറെയും കാരണങ്ങൾ ഉണ്ടാകനിടയുണ്ട് എന്ന സംശയത്തിലാണ് പൊലീസ്. വീടു ഉടമയ്ക്ക് ഒഴിഞ്ഞു നൽകാൻ പറഞ്ഞതിനു പിന്നിൽ വാടക കുടിശികയുമായി ബന്ധപ്പെട്ട തർക്കമാണോ എന്ന് പരിശോധിച്ച് വരുകയാണ് പൊലീസ്. ലോക്ക് ഡൗൺ കാലത്ത് ഉണ്ടായ സാമ്പത്തിക ഞെരുക്കം മൂലം വാടക നൽകാൻ കഴിയാത്തതുകൊണ്ട് വീട്ടുടമസ്ഥൻ വീടു ഒഴിയാൻ നിർബന്ധിച്ചിട്ടുണ്ടോ എന്ന് കൂടുതൽ അന്വേഷണത്തിലൂടെ വ്യക്തമാകും. സാമാന്യം നല്ല സാ്മ്പത്തിക സ്ഥിതിയിലായിരുന്ന രാജേഷിന്റെയും കുടുംബത്തിന്റെയും ആത്മഹത്യയിൽ ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP