Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരോഗ്യമേഖലയിലെ വ്യാജവാർത്തകൾക്കെതിരെ തുറന്നടിച്ച് ഡോക്ടർ മനോജ് വെള്ളനാട്; മനോരമയും മാതൃഭൂമിയും നിരന്തരം വേട്ടയാടുന്നത് കോവിഡ് വാക്‌സിനെ; അമേരിക്കയിൽ കോവിഡ് വാക്‌സിനെടുത്തവർ ബോധം കെട്ട് വീണുവെന്നതും വ്യാജവാർത്ത; ഇത്തരം വാർത്തകൾ ഷെയർ ചെയ്ത് സ്വയം കേശവമാമന്മാരാകരുതെന്നും ഫേസ്‌ബുക്കിൽ ഡോ. മനോജ്

ആരോഗ്യമേഖലയിലെ വ്യാജവാർത്തകൾക്കെതിരെ തുറന്നടിച്ച് ഡോക്ടർ മനോജ് വെള്ളനാട്; മനോരമയും മാതൃഭൂമിയും നിരന്തരം വേട്ടയാടുന്നത് കോവിഡ് വാക്‌സിനെ; അമേരിക്കയിൽ കോവിഡ് വാക്‌സിനെടുത്തവർ ബോധം കെട്ട് വീണുവെന്നതും വ്യാജവാർത്ത; ഇത്തരം വാർത്തകൾ ഷെയർ ചെയ്ത് സ്വയം കേശവമാമന്മാരാകരുതെന്നും ഫേസ്‌ബുക്കിൽ ഡോ. മനോജ്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: മലയാള മനോരമ ഓൺലൈനും മാതൃഭൂമി ഓൺലൈനും നിരന്തരമായി നൽകുന്ന ആരോഗ്യ മേഖലയിലെ വ്യാജ വാർത്തകൾ്‌ക്കെതിരെ തുറന്നടിച്ച് ഡോക്ടർ മനോജ് വെള്ളനാട്. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ടതടക്കം നിരവധി വ്യാജ വാർത്തകളാണ് മുഖ്യധാരാ മാധ്യമങ്ങളിൽ ഇതിനകം പുറത്ത് വന്നതെന്ന് ഡോ. മനോജ് ആരോപിക്കുന്നു. ഫേസ്‌ബുക്കിലൂടെയാണ് ഡോ. മനോജിന്റെ പ്രതികരണം.

ഈ മാധ്യമങ്ങളുടെ സ്ഥിരം വേട്ടമൃഗം കോവിഡ് വാക്‌സിനാണെന്നും മനോജ് ചൂണ്ടിക്കാട്ടുന്നു. രണ്ട് ദിവസം മുമ്പ് മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത ഫൈസർ് വാക്‌സിനെടുത്തവരിൽ നിന്നും കോവിഡ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നു എന്നാണ്. ഇത് തെറ്റിധാരണാജനകമായ വാർത്തയാണെന്നും മനോജ് പറയുന്നു. ഫൈസർ, മെഡേണ വാക്‌സിനുകളായ എം.ആർ.എൻ.എ വാക്‌സിനുകളിൽ കോവിഡ് വൈറസ് ഇല്ല. വൈറസിന്റെ ഒരു ഘടകം മാത്രമാണ് ഉള്ളത്. അതിന് രോഗം പടർത്താനുള്ള ശേഷിയുമില്ല. പിന്നെങ്ങനെ ഇവ രോഗം പടർത്തുമെന്നും മനോജ് ചോദിക്കുന്നു.

അമേരിക്കയിൽ ഉടനീളം കോവിഡ് വാക്‌സിനെടുത്തവർ ബോധം കെട്ട് വീഴുന്നെന്ന് മലയാള മനോരമ കഴിഞ്ഞ ദിവസം വാർത്ത നൽകിയതായും മനോജ് പറയുന്നു. വാക്‌സിന് സ്വീകരിച്ച ഒരു നഴ്‌സ് ബോധരഹിതയായി വീണതിനാണ് വാക്‌സിനെടുത്തവർ ബോധം കെട്ടുവീഴുന്നെന്ന വാർത്തകൊടുത്തതെന്നും വേദന വന്നാൽ ബോധം കെട്ട് വീഴുന്ന പ്രശ്‌നം ഉള്ളയാളാണ് ഈ നഴ്‌സെന്ന് വാർത്തയ്ക്കകത്ത് തന്നെ പറയുന്നുണ്ട്. മാതൃഭൂമിയും മനോരമയും നൽകുന്ന ആരോഗ്യ വാർത്തകൾ വായിക്കുന്നവർ ലാജോ ജോസിന്റെ ഒരു ക്രൈം ത്രില്ലറോ ടി. ഡി രാമകൃഷ്ണന്റെ നോവലോ വായിക്കുന്ന മുൻ വിധിയോടെ മാത്രമേ വായിക്കാവൂ എന്നും മനോജ് പറയുന്നു. ഇത്തരം വാർത്തകൾ ഷെയര് ചെയ്ത് സ്വയം കേശവമാമന്മാരാവാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ആരോഗ്യരംഗത്ത്, മുഖ്യധാരാ മാധ്യമങ്ങൾ് വഴി ഏറ്റവുമധികം അശാസ്ത്രീയമായ വിവരങ്ങൾ ജനങ്ങളിലേക്കെത്തിച്ചതിന്റെ സർട്ടിഫിക്കറ്റ് മാതൃഭൂമിയുടെ കൈയിലാണെന്നും മനോജ് കുറ്റപ്പെടുത്തുന്നു. ആരോഗ്യ രംഗത്തെ വ്യാജ വാർത്തകൾ നൽകുന്ന കൂട്ടത്തില് മാതൃഭൂമിക്കും മനോരമയ്ക്കും പുറമേ കേരള കൗമുദി, ചന്ദ്രിക തുടങ്ങി മറ്റു മുഖ്യധാരാ മാധ്യമങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP