Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം ലക്ഷ്യത്തിലേക്ക്? പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ച ഈ ആശയം നടപ്പാക്കാൻ തയ്യാറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ; നിലവിലുള്ള നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തണം; എക സിവിൽ കോഡുപോലെ ഏക തെരഞ്ഞെടുപ്പും കാമ്പയിനാക്കി ബിജെപി

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം ലക്ഷ്യത്തിലേക്ക്? പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ച ഈ  ആശയം നടപ്പാക്കാൻ തയ്യാറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ;  നിലവിലുള്ള നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തണം; എക സിവിൽ കോഡുപോലെ ഏക തെരഞ്ഞെടുപ്പും കാമ്പയിനാക്കി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയം നടപ്പിലാക്കാൻ ഒരുക്കമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആവശ്യമായ ഭേദഗതികളെല്ലാം വരുത്തുകയാണെങ്കിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്ത് നടപ്പാക്കാൻ തയ്യാറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലുള്ള നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തിയാൽ ഒറ്റ തെരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ ഒരുക്കമാണെന്നും സുനിൽ അറോറ വ്യക്തമാക്കി.രാജ്യത്തെ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ ഇടയ്ക്കിടെ നടക്കുന്ന നിലവിലെ തെരഞ്ഞെടുപ്പ് രീതിയിൽ മാറ്റം വരുത്തണമെന്നും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒറ്റ വോട്ടർ പട്ടിക എന്ന രീതി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി നവംബറിൽ നിർദേശിച്ചിരുന്നു. മാസങ്ങളുടെ ഇടവേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് മൂലം വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്നും അതിനാൽ ആവശ്യമായ പഠനം നടത്തി തെരഞ്ഞെടുപ്പ് രീതിയിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ അഭിപ്രായത്തെ പിന്തുണച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രംഗത്തെത്തിയിരിക്കുന്നത്.

2019 ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ബിജെപി ഉയർത്തിക്കാട്ടിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രി ഈ ആശയം ചർച്ചയാക്കിയിരുന്നു. കേന്ദ്രസർക്കാർ ഇതിനായി ഒരു സമിതിയും രൂപീകരിച്ചു. എന്നാൽ സർക്കാർ പ്രധാന പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചെങ്കിലും വ്യക്തമായ അഭിപ്രായം രേഖപ്പെടുത്താൻ അവർ തയ്യാറായില്ല.

ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മിഷനാണ് എന്നിരിക്കെ അറോറയുടെ വാക്കുകൾക്കു പ്രാധാന്യമേറുന്നു. ഒരൊറ്റ തെരഞ്ഞെടുപ്പെന്ന ആശയം പ്രധാനമന്ത്രി വളരെ മുൻപേ അവതരിപ്പിച്ചതാണ്. രാജ്യത്തെ എല്ലാ നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും ഒരുമിച്ച് ഒറ്റ തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് ലക്ഷ്യം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യം ചർച്ചയായിരുന്നു. 2018 ൽ നിയമ കമ്മിഷൻ കരട് റിപ്പോർട്ടിൽ ലോക്‌സഭ, നിയമസഭകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ശുപാർശ ഉൾപ്പെടുത്തിയിരുന്നു.

2015-ലും 2018-ലും വിവിധ സമിതികൾ രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടത്താൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ പ്രതിപക്ഷം ഈ ആശയത്തോട് യോജിക്കുന്നില്ല. വിശാലമായ ജനാധിപത്യത്തെ പരിമിതപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. കോൺഗ്രസും ഇടതുപക കക്ഷികളും ഉൾപ്പെടെയുള്ള പാർട്ടികൾ വിയോജിപ്പ് രേഖപ്പെടത്തിയിട്ടുണ്ട്. പക്ഷേ ബിജെപി ഏക സിവിൽ കോഡ് പോലെ ഈ വിഷയവും രാഷ്ട്രീയ ആയുധമാക്കി ഏറ്റെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP