Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നീളുന്നത് സി എം രവീന്ദ്രന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കും; മൂന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടത് കഴിഞ്ഞ 10 വർഷത്തെ ഇടപാടുകളുടെ വിശ​ദാംശങ്ങൾ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നീളുന്നത് സി എം രവീന്ദ്രന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കും; മൂന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടത് കഴിഞ്ഞ 10 വർഷത്തെ ഇടപാടുകളുടെ വിശ​ദാംശങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെതിരായ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രധാനമായും മൂന്നു ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോ​ഗമിക്കുന്നത്. രവീന്ദ്രന്റെ എസ്‌ബിഐ, സഹകരണ ബാങ്ക്, ഐസിഐസിഐ ബാങ്ക് അക്കൗണ്ടുകളുടെ കഴിഞ്ഞ 10 വർഷത്തെ വിവരങ്ങൾ തേടി ഇഡി ഈ ബാങ്കുകൾക്ക് കത്ത് നൽകി.

അതിനിടെ, സി എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. കോവിഡ് രോഗബാധ ഭേദമായ ശേഷമുള്ള ചികിത്സയുടെ ഭാഗമായുള്ള വൈദ്യപരിശോധന നടത്തേണ്ടതിനാൽ ഇന്ന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് രവീന്ദ്രൻ അറിയിച്ചതിനെ തുടർന്നാണ് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യൽ ഒഴിവായത്. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് കേസുകളിൽ അന്വേഷണം നേരിടുകയാണ് രവീന്ദ്രൻ.

വൈദ്യപരിശോധന മുടക്കാനാകില്ലെന്ന് അറിയിച്ചാണ് രവീന്ദ്രൻ ചോദ്യംചെയ്യലിൽ നിന്ന് ഒഴിവ്‌തേടിയത്. ഈ ആവശ്യം ഇ.ഡി അനുവദിക്കുകയായിരുന്നു.ഇന്ന് 10 മണിയോടെ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്താനായിരുന്നു രവീന്ദ്രനോട് എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടത്. എന്നാൽ ഇന്ന് രാവിലെ ഒൻപതോടെ എത്താൻ അസൗകര്യം അറിയിച്ച് രവീന്ദ്രൻ ഇ.ഡിക്ക് മെയിൽ ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് ദിവസം കൂടി രവീന്ദ്രൻ ചോദിച്ചതായാണ് വിവരം.

മുൻപ് രണ്ട് ദിവസം എൻഫോഴ്സ്മെന്റ് അധികൃതർ സി.എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.സ്വർണക്കടത്ത് കേസിലെ പ്രതികൾ ചോദ്യം ചെയ്യലിൽ നൽകിയ മൊഴികളും കേസിലെ തെളിവുകളും അടിസ്ഥാനമാക്കിയാണ് രവീന്ദ്രനെ രണ്ട് ദിവസവും ഇ.ഡി ചോദ്യം ചെയ്തത്. ലൈഫ് മിഷൻ, വിവിധ സർക്കാർ പദ്ധതികൾ, ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നൽകിയ പല കരാറുകൾ, വിവിധ പദ്ധതികളുമായി ബന്ധമുള്ള നിക്ഷേപകർ ഇവരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോദ്യം ചെയ്യലിലുണ്ടായിരുന്നത്.

ആദ്യം മൂന്ന് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും രവീന്ദ്രൻ കോവിഡ് രോഗബാധിതനായതിനാലും തുടർന്ന് ചികിത്സയിലായതിനാലും എത്താനാകില്ലെന്ന് അറിയിച്ചിരുന്നു. നാലാം തവണ ഇ.ഡി നോട്ടീസ് നൽകിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം രവീന്ദ്രനെതിരേ ഇ.ഡി.ക്ക് പുതിയ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.

എം. ശിവശങ്കറിനു പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് സി.എം. രവീന്ദ്രൻ വിളിക്കാറുണ്ടായിരുന്നെന്നും വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു ഇതെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. ഇതുതന്നെ സ്വപ്ന ആവർത്തിക്കുകയായിരുന്നു.

നേരത്തെ സി.എം രവീന്ദ്രന്റെ വിദേശയാത്രകൾ, സ്വർണക്കടത്തിലും ബിനാമി ഇടപെടലുകളിലും അദ്ദേഹത്തിന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. വിദേശയാത്രകളുടെ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ രേഖകളൊന്നും അദ്ദേഹം ഹാജരാക്കിയിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കൂടുതൽ സമയം ഇടവേളകൾ നൽകിയാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. ഇ.ഡി. ചോദ്യം ചെയ്യുമ്പോൾ അതിന്റെ ദൈർഘ്യം പരിമിതപ്പെടുത്താൻ നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് സി.എം. രവീന്ദ്രൻ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

രവീന്ദ്രന് ആറ് ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഈ ആഴ്‌ച്ച തന്നെ രവീന്ദ്രൻ ഹാജരായേ മതിയാകൂയെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ട് രവീന്ദ്രൻ ഇഡിക്ക് കത്ത് നൽകിയിരുന്നു. ചെക്കപ്പിനായി ആശുപത്രിയിൽ പോകണമെന്നും രണ്ടു ദിവസത്തെ സമയം വേണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഇത് ഇഡി അംഗീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP