Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് ശമ്പളം; തന്റെ പാർട്ടി മുൻഗണന നൽകുക സ്ത്രീശാക്തീകരണത്തിനെന്ന് കമൽഹാസൻ; രജനികാന്തുമായി സഖ്യം കൃത്യസമയത്ത് പ്രഖ്യാപിക്കും; അണികൾ കാത്തിരിക്കണമെന്നും താരം

അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് ശമ്പളം; തന്റെ പാർട്ടി മുൻഗണന നൽകുക സ്ത്രീശാക്തീകരണത്തിനെന്ന് കമൽഹാസൻ; രജനികാന്തുമായി സഖ്യം കൃത്യസമയത്ത് പ്രഖ്യാപിക്കും; അണികൾ കാത്തിരിക്കണമെന്നും താരം

സ്വന്തം ലേഖകൻ

ചെന്നൈ:തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കി കമൽഹാസൻ. അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് സ്ഥിരം മാസശമ്പളം നൽകുമെന്നു കമൽഹാസൻ പ്രഖ്യാപിച്ചു. തന്റെ പാർട്ടി സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകുമെന്നും കമൽഹാസൻ വ്യക്തമാക്കി. വരുന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെയും, അണ്ണാഡിഎംകെയുമായും സഖ്യമുണ്ടാക്കില്ലെന്നും കമൽഹാസൻ അറിയിച്ചു.

രജനികാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ കൃത്യസമയത്ത് പ്രഖ്യാപനമുണ്ടാകും. രജനിയുടെ പാർട്ടി പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും കമൽഹാസൻ അണികളോട് ആവശ്യപ്പെട്ടു. അതേസമയം തമിഴ്‌നാട്ടിൽ കമൽഹാസന്റെ മക്കൾ നീതി മയ്യവുമായി സഹകരിക്കുമെന്നും,ചർച്ച നടന്നെന്നും ആം ആദ്മി തമിഴ്‌നാട് നേതൃത്വം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP