Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പോഷക വിവരങ്ങൾ വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തണം; ഭക്ഷ്യവസ്തു പാക്കറ്റുകളിൽ 'ബെസ്റ്റ് ബിഫോർ' തീയതിക്കു പകരം'യൂസ് ബൈ' ഡേറ്റ് നിർബന്ധം: പുതിയ നിർദേശവുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യ

പോഷക വിവരങ്ങൾ വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തണം; ഭക്ഷ്യവസ്തു പാക്കറ്റുകളിൽ 'ബെസ്റ്റ് ബിഫോർ' തീയതിക്കു പകരം'യൂസ് ബൈ' ഡേറ്റ് നിർബന്ധം: പുതിയ നിർദേശവുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യ

സ്വന്തം ലേഖകൻ

കൊല്ലം: ഭക്ഷ്യവസ്തു പാക്കറ്റുകളിൽ രേഖപ്പെടുത്തേണ്ട വിവരങ്ങളിൽ പുതിയ നിർദേശവുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യ. പോഷക വിവരങ്ങൾ വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തണം. .പാക്കറ്റിന്റെ മുൻഭാഗത്തു തന്നെ വെജിറ്റേറിയനോ (പച്ച) നോൺ വെജിറ്റേറിയനോ (തവിട്ട്) എന്നു വ്യക്തമാക്കുന്ന അടയാളം ചേർക്കണം. ഇനി 'ബെസ്റ്റ് ബിഫോർ' തീയതിക്കു പകരം ഉപയോഗ കാലാവധി കൂടുതൽ കൃത്യമായി പറയുന്ന 'എക്‌സ്പയറി' ഡേറ്റ് അല്ലെങ്കിൽ 'യൂസ് ബൈ' ഡേറ്റ് നിർബന്ധമായും ചേർക്കണം. മാറ്റങ്ങൾ 2022 ജനുവരി ഒന്നിനകം പൂർണമായി നടപ്പാക്കണമെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.

ഭക്ഷ്യ എണ്ണകൾ, കുപ്പിവെള്ളം തുടങ്ങിയവയുടെ ലേബലുകളിൽ അനാവശ്യ അവകാശവാദങ്ങൾ (പ്രതിരോധ ശേഷി വർധന, ആരോഗ്യദായകം) ചേർക്കാൻ പാടില്ല. രാജ്യത്തെ ഭക്ഷണ ഗുണനിലവാര നിയന്ത്രണ ഏജൻസിയായ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയാണ് (എഫ്എസ്എസ്എഐ) ലേബലിങ് പാക്കേജിങ് ചട്ടങ്ങളിൽ സമഗ്ര പരിഷ്‌കാരങ്ങൾ നിർദേശിച്ച് വിജ്ഞാപനമിറക്കിയത്. അതേ സമയം, പുതിയ വ്യവസ്ഥകൾ പൂർണമായും പ്രായോഗികമല്ലെന്ന ആക്ഷേപവുമായി വിവിധ കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്.

മെനു കാർഡിലറിയാം, കാലറി മൂല്യവും
പത്തോ അതിലധികമോ സ്ഥലങ്ങളിൽ ശാഖകളുള്ള റസ്റ്ററന്റുകളും കഫേകളും മെനു കാർഡിലോ ബോർഡിലോ ബുക്ലെറ്റിലോ ഭക്ഷ്യവസ്തുക്കളുടെ കാലറി മൂല്യം രേഖപ്പെടുത്തണം. ശരീരത്തിന് ഒരു ദിവസം വേണ്ട കാലറിയുടെ വിവരങ്ങളും സ്ഥാപനത്തിൽ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണം. ഇ-കൊമേഴ്സ് ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്കും വ്യവസ്ഥകൾ ബാധകമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP