Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലപ്പുഴ-കോട്ടയം ജലപാതയിലൂടെ 'വേഗ 2' എസി ബോട്ട് 24 മുതൽ സർവീസ് ആരംഭിക്കും; 120 പേർക്ക് ബോട്ടിൽ യാത്ര ചെയ്യാം

ആലപ്പുഴ-കോട്ടയം ജലപാതയിലൂടെ 'വേഗ 2' എസി ബോട്ട് 24 മുതൽ സർവീസ് ആരംഭിക്കും; 120 പേർക്ക് ബോട്ടിൽ യാത്ര ചെയ്യാം

സ്വന്തം ലേഖകൻ

ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ 'വേഗ 2' എസി ബോട്ട് ആലപ്പുഴ-കോട്ടയം ജലപാതയിലൂടെ 24 മുതൽ സർവീസ് ആരംഭിക്കും. ബോട്ടിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസ് നാളെ നടക്കും. 120 പേർക്ക് ബോട്ടിൽ യാത്ര ചെയ്യാം. 40 സീറ്റ് എസിയും 80 സീറ്റ് നോൺ എസിയുമാണ്.

കോട്ടയത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന ബോട്ട് 8.30ന് ആലപ്പുഴയിൽ എത്തും. വൈകിട്ട് 5.30ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് 7.30ന് തിരികെ കോട്ടയത്ത് എത്തും. ആലപ്പുഴയ്ക്കും കോട്ടയത്തിനുമിടയിൽ പുഞ്ചിരി, മംഗലശേരി, കമലന്റെ മൂല, കൃഷ്ണൻകുട്ടി മൂല, പള്ളം എന്നിങ്ങനെ 5 സ്റ്റോപ്പുകളാണ് ഉള്ളത്.

ഒരേസമയം, വേഗത്തിലുള്ള യാത്രാ ബോട്ടായും വിനോദ സഞ്ചാരികൾക്കായുള്ള ബോട്ടായും ലക്ഷ്യമിട്ടാണ് വേഗ സർവീസ് തുടങ്ങുന്നത്. ഇതിനോടൊപ്പം തന്നെ എറണാകുളം വൈക്കം റൂട്ടിലുള്ള വേഗ എസി ബോട്ടിന്റെ സർവീസും പുനരാരംഭിക്കും. ലോക്ഡൗണിൽ ഈ സർവീസ് നിർത്തിയിരുന്നു. വേഗ 2 ബോട്ടിന്റെ ഉദ്ഘാടനം നേരത്തെ കഴിഞ്ഞതാണെങ്കിലും കോവിഡ് കാരണം സർവീസ് തുടങ്ങാൻ സാധിച്ചിരുന്നില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP