Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡ്രൈവറോ ക്ലീനറോ ഓഫീസിലെത്തി പണം കൈമാറിയാൽ അത് ചുരുട്ടു രൂപത്തിലാക്കി പാക്കറ്റിലാക്കും; സംശയം തോന്നാതിരിക്കാൻ സിഗരറ്റ് പാക്കുകളിലും ഒളിപ്പിക്കും; അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറിൽ നിന്നും ഒരു പായ്ക്കറ്റിലെ 5 സിഗരറ്റിൽ നിന്ന് കണ്ടെത്തിയത് 2,000 ത്തിന്റെ 5 കറൻസികൾ; വേലന്താവളത്തെ കൈക്കൂലി വിദ്യകൾ കണ്ട് ഞെട്ടി വിജിലൻസ്

ഡ്രൈവറോ ക്ലീനറോ ഓഫീസിലെത്തി പണം കൈമാറിയാൽ അത് ചുരുട്ടു രൂപത്തിലാക്കി പാക്കറ്റിലാക്കും; സംശയം തോന്നാതിരിക്കാൻ സിഗരറ്റ് പാക്കുകളിലും ഒളിപ്പിക്കും; അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറിൽ നിന്നും ഒരു പായ്ക്കറ്റിലെ 5 സിഗരറ്റിൽ നിന്ന് കണ്ടെത്തിയത് 2,000 ത്തിന്റെ 5 കറൻസികൾ; വേലന്താവളത്തെ കൈക്കൂലി വിദ്യകൾ കണ്ട് ഞെട്ടി വിജിലൻസ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാർ ജോലി ചെയ്യാൻ അവസരം കിട്ടാൻ അങ്ങോട്ട് കൈക്കൂലി കൊടുക്കുന്ന സ്ഥലമാണ് സംസ്ഥാന അതിർത്തിയിലെ വേലന്താവളം ചെക്‌പോസ്റ്റ്. ഇതിന് കാരണം മറ്റൊന്നുമല്ല, കുറച്ചു കാലം ഇവിടെ ജോലി നോക്കിയാൽ ലക്ഷങ്ങളുടെ കൈക്കൂലി കൊയ്യാം, ഇക്കാര്യത്തിൽ എല്ലാ ഉദ്യോഗസ്ഥരും ഒറ്റക്കെട്ടാണ് താനും. സർക്കാറിലേക്ക് എത്തേണ്ട പണമാണ് കൈക്കൂലി രൂപത്തിൽ ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക് പോകുന്നത്. കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടറെ (എഎംവിഐ) ഒാടിച്ചിട്ട് പിടികൂടി തിരിച്ചുകൊണ്ടുവന്നു നടത്തിയ പരിശോധയിൽ പണം സൂക്ഷിക്കുന്ന വിധം കണ്ട് ശരിക്കും ഞെട്ടി.

സിഗരറ്റ്പാക്കറ്റിനുള്ളിലാക്കി കൊണ്ടാണ് സമർത്ഥമായി ഇവർ പണം സൂക്ഷിക്കുന്നത്. കറൻസി നോട്ടുകളും സിഗരറ്റും വേർതിരിച്ചറിയാൻ വിജിലൻസ് വിഷമിക്കേണ്ട അവസ്ഥയിൽ പോലുമായി കാര്യങ്ങൾ. സിഗരറ്റ് ഒരോന്നായി എടുത്തു പരിശോധിച്ച്, അഴിച്ചപ്പോൾ ലഭിച്ചത് കണ്ടത് 2000 രൂപയുടെ അഞ്ച് നോട്ടുകളായിരുന്നു. ചെക്‌പോസ്റ്റ് ക്യാബിനകത്ത് പലയിടത്തായി കിടന്നിരുന്ന പാക്കറ്റുകളിൽ ഉണ്ടായിരുന്നതും കറൻസി സിഗറ്റുകൾ. പിടിച്ചെടുത്ത മുഴുവൻ നോട്ടുകൾ വിജിലൻസ് എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ, ചെക്‌പോസ്റ്റിൽ ആറുമണിക്കൂറിൽ വാങ്ങിയ കൈക്കൂലി തുക 51,000 രൂപ. ക്രിമിനലുകളെ വെല്ലുന്ന ബുദ്ധി കണ്ട് വിജിലൻസ് ശരിക്കും അമ്പരപ്പെടുന്ന അവസ്ഥയിലായിരുന്നു.

ഇതര സംസ്ഥാനങ്ങളിൽ നിന്നുവരുന്ന വാഹന പരിശോധനയിൽ സർക്കാരിനു ലഭിക്കേണ്ട തുകയാണ് ഉദ്യോഗസ്ഥർ കൃത്യമായ പരിശോധന നടത്താതെ പോക്കറ്റിലാക്കുന്നത്. ഡ്രൈവർമാരിൽ നിന്ന് തോന്നിയതു പോലെ പണം ഈടാക്കി പരിശോധനയില്ലാതെ വാഹനങ്ങൾ കടത്തിവിടുന്നതായി ഒരാഴ്ച മുൻപാണ് വിജിലൻസ് ഇന്റജിലൻസിന് സൂചന ലഭിച്ചത്. പല തവണ നിരീക്ഷണം നടത്തി ഇടപാട് സ്ഥിരീകരിച്ചു. കൈക്കൂലി ഇടപാടു നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പരിശോധനക്കായി എത്തിയത്.

ശനിയാഴ്ച പുലർച്ചെ 3.30ന് സംഘം പാലക്കാട് ടൗണിൽ നിന്ന് 35 കിലോമീറ്റർ ദൂരെയുള്ള വേലന്താവളത്തെത്തി. കൂടെയുണ്ടായിരുന്ന പൊലീസുകാരെ അയച്ച് പണം വാങ്ങുന്നുണ്ടോ എന്ന് ഉറപ്പുവരുത്തി. തുടർന്ന് ഒരിടത്തു പതുങ്ങി നിന്ന് സംഘത്തിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥനടക്കം കൈക്കൂലി വാങ്ങുന്നത് ബോധ്യപ്പെട്ടു. വാഹനങ്ങളിലെ ക്ലീനറോ, ഡ്രൈവറോ ഒാഫിസിലെത്തി രൂപ കൈമാറിയാൽ, അത് എണ്ണി ചുരുട്ടി സിഗരറ്റ് രൂപത്തിലാക്കി പാക്കറ്റിലാക്കുന്നതാണ് രീതി. നേരം പുലർന്ന് ജോലി സമയം കഴിഞ്ഞിട്ടും നോട്ടെണ്ണി തീരാത്തതിനാൽ ഉദ്യോഗസ്ഥൻ ചെക്‌പോസ്റ്റിൽ നിന്നുപോയിരുന്നില്ല. ഇതിനിടെ, സാധാരണവേഷത്തിൽ പല ഇടത്തായി നിന്നിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് ചെല്ലവേ, പന്തികേട് തോന്നിയ എഎംവിഐ ഇറങ്ങിയോടി. ഇൻസ്‌പെക്ടർമാർ പിന്നാലെ കുതിച്ച്, വട്ടമിട്ട് പിടിച്ച് മുറിയിൽ തിരികെ കൊണ്ടുവന്നു.

ശരീരത്തിലുള്ള മുഴുവൻപണവും എടുക്കാൻ വിജിലൻസ് ആവശ്യപ്പെട്ടപ്പോൾ പേഴ്‌സിൽ കുത്തിനിറച്ചതെല്ലാം എടുത്ത് മേശമേൽ വച്ചു. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലുള്ളതും എടുത്തില്ലെങ്കിൽ കൂടുതൽ പരിശോധന നടത്തേണ്ടിവരുമെന്ന് പറഞ്ഞപ്പോഴാണ് അടിവസ്ത്രത്തിൽ നിന്ന് കറൻസിയുടെ നാല് പൊതിയെടുത്തത്. പരിസരത്തുണ്ടായിരുന്ന ഡിവൈഎസ്‌പി എം. ഷംസുദ്ദീൻ ഉടൻ മുറിയിലെത്തി നോട്ടുകൾ പരിശോധിച്ച് എണ്ണിത്തിട്ടപ്പെടുത്തി മൊത്തം 51,150 രൂപ. മറ്റൊരു വശത്ത് ട്രഷറിയിൽ അടയ്ക്കാനായി ചലാനിൽ പൂരിപ്പിച്ച തുക 30850 രൂപയും.

മോട്ടോർവാഹനവകുപ്പിലെ പി.കെ.സമീറാണ് ഡ്യൂട്ടിയിൽ ചെക്‌പോസ്റ്റിലുണ്ടായിരുന്നതെന്ന് വിജിലൻസ് പറഞ്ഞു. ഇടപാടിൽ കൈമറിഞ്ഞ കൂടുതൽ തുക ഒളിപ്പിച്ചുവച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു. ഡ്യൂട്ടി ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്ടർക്ക് ശുപാർശ നൽകി. വേലന്താവളത്തെ വാഹനപരിശോധനയിൽ സർക്കാരിന് ദിവസം ശരാശരി 3 ലക്ഷം രൂപ വരുമാനം ഉണ്ടാക്കാമെങ്കിലും ലഭിക്കുന്നത് ഒരുലക്ഷം രൂപയാണ്. ഇൻസ്‌പെക്ടർ സി. ശശിധരൻ, സബ് ഇൻസ്‌പെക്ടർ ബി.സുരേന്ദ്രൻ, എഎസ്‌ഐമാരായ കെ. മനോജ്, സി. ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു 4 മണിക്കൂറിലധികം നീണ്ട റെയ്ഡും തുടർനടപടികളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP