Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിപിപി കർണ്ണാടക വിഭാഗവും, ബിഡികെയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബിപിപി കർണ്ണാടക വിഭാഗവും, ബിഡികെയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: ഭാരതീയ പ്രവാസി പരിഷദ് കർണ്ണാടക വിംഗിന്റെ 2020 ലെ സാമൂഹ്യക്ഷേമപദ്ധതികളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്ററിന്റെ സഹകരണത്തോടെ അടിയന്തിര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബർ 18, വെള്ളിയാഴ്ച ഉച്ചക്ക് 1 മുതൽ വൈകുന്നേരം 6 വരെ അദാൻ ബ്ലഡ് ബാങ്കിൽ വച്ച് നടന്ന ക്യാമ്പിൽ പ്രതികൂല കാലാവസ്ഥയിലും രജിസ്റ്റർ ചെയ്ത 114 പേരിൽ 100 പേർ വിജയകരമായി രക്തം ദാനം ചെയ്തു. കോവിഡ് സാഹചര്യത്തിൽ നേരിടുന്ന രക്തക്ഷാമം പരിഹരിക്കുന്നതിനായി കുവൈത്ത് ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ബദർ അൽ സമ ഗ്രൂപ്പ് ജനറൽ മാനേജർ അഷ്റഫ് അയൂർ നിർവ്വഹിച്ചു. ബിപിപി കർണ്ണാടക വിങ് പ്രസിഡന്റ് രാജ് ഭണ്ഡാരി അധ്യക്ഷത വഹിച്ച യോഗത്തിൽ, ബദർ അൽ സമ ബ്രാഞ്ച് മാനേജർ അബ്ദുൾ റസാഖ്, ബിപിപി കർണ്ണാടക ജനറൽ സെക്രട്ടറി സവിനയ്, ജോ. സെക്രട്ടറി ചിത്തരഞ്ജൻ ദാസ്, ഉപദേഷ്ടാവ് വിജയ് കൈരംഗല, ബിപിപി കുവൈറ്റ് ട്രഷറർ സുരേന്ദ്രൻ നായർ, ലാൽ കെയർ പ്രസിഡന്റ് രാജേഷ് ആർ. ജെ. ബില്ലവ സംഘം കുവൈറ്റ് ജനറൽ സെക്രട്ടറി പ്രശാന്ത് പൂജാരി എന്നിവർ ആശംസകൾ നേർന്നു. കോവിഡ് പശ്ചാത്തലത്തിലും വിജയകരമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചതിനുള്ള പ്രശംസാ ഫലകം ബിഡികെ കുവൈറ്റ് രക്ഷാധികാരി മനോജ് മാവേലിക്കര, അഡൈ്വസറി ബോർഡ് മെമ്പർ രാജൻ തോട്ടത്തിൽ എന്നിവർ ചേർന്ന് ബിപിപി ഭാരവാഹികൾക്ക് കൈമാറി.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഭാരതീയ പ്രവാസി പരിഷദ് കുവൈത്തിന്റെ ഫൗണ്ടർ മെമ്പറും നിലവിലെ ഓർഗ്ഗനൈസിങ് സെക്രട്ടറിയുമായ വിജയരാഘവൻ തലശ്ശേരിക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി. രഘുബാൽ ബിഡികെ പരിപാടികൾ ഏകോപിപ്പിച്ചു.

വേണുഗോപാൽ, നളിനാക്ഷൻ, ദീപുചന്ദ്രൻ, ധന്യ, രമേശൻ, ജോളി പോൾസൺ, ബീന, അജിത്ത് ചന്ദ്രൻ, രതീഷ് ദിവാകരൻ, സഞ്ജയ് കിരൺ, കെവിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP