Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പ്രതിരോധം ആയുർവേദത്തിലൂടെ' - വെബ്ബിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കോവിഡ് പ്രതിരോധിക്കാൻ ആയുർവേദത്തിലുള്ള വിവിധ ചികിത്സാ പദ്ധതികളെക്കുറിച്ച് വയനാട് ഫീൽഡ് ഔട്ട്‌റീച്ച് ബ്യൂറോ വെബ്ബിനാർ സംഘടിപ്പിച്ചു. ജില്ലാ ആയുർവേദ കോവിഡ് റെസ്‌പോൺസ് സെൽ നോഡൽ ഓഫീസർ ഡോ. ടി. എൻ. ഹരി ശങ്കർ ക്ലാസ് എടുത്തു.

ക്വോറന്റയിനിൽ കഴിയുന്നവർക്കായുള്ള 'അമൃതം' , രോഗമുക്തി നേടിയവർക്ക് ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന 'പുനർജനി', ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗിക്കൾക്കായുള്ള ആയുർവേദ-യോഗ ചികിത്സാ പദ്ധതിയായ 'ഭേഷജം' തുടങ്ങിയ വിവിധ ചികിത്സാ പദ്ധതികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

കൽപറ്റ ഐ.സി.ഡി.എസ്. പ്രോജക്ടുമായി സഹകരിച്ചാണ് വെബ്ബിനാർ സംഘടിപ്പിച്ചത്. വയനാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ശ്രീ. പ്രജിത്ത് കുമാർ, സി. ഉദയകുമാർ, ഐസിഡിഎസ് സൂപ്പർവൈസർ ശ്രീമതി എം.സി. ബാവ തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP