ഹീരാ ബാബുവിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് ആശുപത്രി പിആർഒ പറഞ്ഞതനുസരിച്ചെന്ന് ഡോക്ടർ; കിംസ് ആശുപത്രിയുടെ തട്ടിപ്പ് പൊളിച്ചടുക്കി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പ് വീരനായ ഹീരാ ബാബുവിന്റെ ജാമ്യം റദ്ദാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നടത്തിയത് ധീരമായ ഇടപെടലുകൾ. ജാമ്യം റദ്ദാക്കിയുള്ള കോടതി ഉത്തരവിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. കിംസ് ആശുപത്രിയുമായി ചേർന്ന് പ്രതി രാജ്യത്തെ നിയമ വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാതെ വിലസുകയായിരുന്നു. എന്നാൽ കോടതി നടത്തിയ സമാനതകളില്ലാത്ത ഇടപെടലിലൂടെ ഈ തട്ടിപ്പ് പുറത്തറിയുകയും ഹീരാ ബാബുവിന്റെ ജാമ്യം റദ്ദാക്കുകയും ആയിരുന്നു. എന്നാൽ, ജാമ്യം റദ്ദാക്കിയിട്ടും ഹീരാ ബാബുവിനെ അറസ്റ്റ് ചെയ്യാൻ സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന് കഴിഞ്ഞിട്ടില്ല. കോടതിയെ കബളിപ്പിച്ചു എന്ന പേരിലാണ് കോടതി ജാമ്യം റദ്ദ് ചെയ്തത്.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെ കൂട്ടുപിടിച്ചാണ് ഹീരാ ബാബു കോടതിയെ കബളിപ്പിച്ചത്. വളരെ വിവാദങ്ങൾ സൃഷ്ടിച്ച കിംസ് ആശുപത്രിയെ നിശിതമായാണ് കോടതി വിമർശിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാതിരിക്കാനാണ് ഹീര ബാബു കിംസ് ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളെ കൂട്ടുപിടിച്ചത്. രോഗാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്നതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജകാരാകാതിരുന്നത് എന്നായിരുന്നു ഹീര ബാബുവിന്റെ നിലപാട്.
ഹീര ബാബു കോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് നവംബർ 21 മുതൽ നവംബർ 23 വരെ ഹീര ബാബു കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. നംവബർ 21 ആയിരുന്നു ഹീര ബാബു അന്വേഷണ ഉദ്യോഹസ്ഥന് മുന്നിൽ ഹാജരാകേണ്ടിയിരുന്നത്. പിന്നീട് ഇയാൾ കൊട്ടിയത്തുള്ള കിംസ് ആശുപത്രിയിൽ നംവബർ 27 മുതൽ ഡിസംബർ ഒന്ന് വരെ അഡ്മിറ്റായിരുന്നു എന്നും ഹീര ബാബു കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിൻെ മെഡിക്കൽ സർട്ടിഫിക്കറ്റും ഇയാൾ കോടതിയിൽ സമർപ്പിച്ചിരുന്നു. അറസ്റ്റിലായി ജാമ്യം ലഭിക്കുന്നത് വരെ ഇയാൾ ആശുപത്രിയിലായിരുന്നു എന്ന കാര്യവും കോടതിയുടെ ശ്രദ്ധയിൽപെട്ടു.
ഇതേ തുടർന്നാണ് കൊട്ടിയം കിംസ് ആശുപത്രിയിൽ പോയി രേഖകൾ പരിശോധിക്കാൻ കോടതി അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത്. ഇത് കൂടാതെ,മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർ കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. മൂന്നാം തിയതി കിംസിലെ ഡയറക്ടർ പ്രതിയുടെ മെഡിക്കൽ രേഖകൾ കോടതിയിൽ സമർപ്പിച്ചു. എന്നാൽ, ഹീരാ ബാബുവിനെ ചികിത്സിച്ചു എന്ന് പറഞ്ഞ ഡോക്ടർ വെളിപ്പെടുത്തിയത്, അദ്ദേഹം പ്രതിയെ ഈ ദിവസങ്ങളിൽ ചികിത്സിച്ചിട്ടില്ല എന്നായിരുന്നു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിൽ നംവബർ 27 മുതൽ ഡിസംബർ ഒന്ന് വരെ കിംസ് ആശുപത്രിയിൽ ഹീര ബാബു ചികിത്സയിലായിരുന്നു എന്നും കോടതിയിൽ റിപ്പോർട്ട് നൽകി.
താൻ ഈ ദിവസങ്ങളിൽ എമർജൻസി വിഭാഗത്തിലായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നും പ്രതിയെ ചികിത്സിച്ചിട്ടില്ലെന്നും ഡോക്ടർ കോടതിയെ ബോധിപ്പിച്ചു. ആശുപത്രിയിലെ പിആർഒ പറഞ്ഞതനുസരിച്ചാണ് താൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. ഇതോടെ ഹീര ബാബുവിന്റെയും കിംസ് ആശുപത്രി അധികൃതരുടെയും തട്ടിപ്പ് ബോധ്യപ്പെട്ട കോടതി ആശുപത്രിയേയും രൂക്ഷമായി വിമർശിക്കുകയും ബാബുവിന്റെ ജാമ്യം റദ്ദാക്കുകയും ആയിരുന്നു.
കൃത്യമായ വ്യവസ്ഥകളോടെയാണ് കേസിൽ ഹീരാബാബുവിന് കോടതി ജാമ്യം നൽകിയിരുന്നത്. എല്ലാ ആഴ്ച്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം, സമാന കുറ്റങ്ങൾ ആവർത്തിക്കരുത് എന്നിവയായിരുന്നു വ്യവസ്ഥകൾ. എന്നാൽ ഇവ രണ്ടും ഹീര ബാബു ലംഘിച്ചെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാബുവിന്റെ ജാമ്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റദ്ദ് ചെയ്തത്. ഡിസംബർ 7 നാണ് മജിസ്ട്രേറ്റ് ആർ ജയകൃഷ്ണൻ ജാമ്യം റദ്ദ് ചെയ്ത് ഉത്തരവിറക്കിയത്.
എന്നാൽ, ഹീരാബാബുവിനെ കണ്ടെത്താനോ വീണ്ടും അറസ്റ്റുചെയ്യാനോ പൊലീസിന്റെ ഭാഗത്ത് നിന്ന് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ വി.ടി.രമ 2019ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസാണ് ആദ്യം ഇയാളെ അറസ്റ്റ് ചെയ്തത്. ഹീര ബാബു സ്ഥിരം നടത്തിക്കൊണ്ടിരുന്ന തട്ടിപ്പ് തന്നെയാണ് രമ നൽകിയ പരാതിയിലും ചൂണ്ടിക്കാണിച്ചത്. വെള്ളയമ്പലം ആൽത്തറയിലെ ഹീര ബ്ലൂബെൽസ് ഫ്ളാറ്റ് വാങ്ങിയപ്പോൾ ബിൽഡറായ ഹീര ബാബു ചതിച്ചുവെന്നാണ് രമ പരാതി നൽകിയത്. നൂറുകണക്കിന് തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടെങ്കിലും ഈ ഒരൊറ്റ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹീരാബാബു അറസ്റ്റിലാകുന്നത്. ആ സമയം സമാനരീതിയിൽ നിരവധി തട്ടിപ്പുകളിൽ ഹീരാബാബു പങ്കാളിയാണെന്ന വിവരം പൊലീസ് മറച്ചുവെക്കുകയായിരുന്നു.എന്നാൽ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വീണ്ടും പൊലീസ് നൽകിയ റിപ്പോർട്ടിലാണ് സമാനരീതിയിൽ നിരവധി തട്ടിപ്പുകളിൽ ഇയാൾ ഉൾപ്പട്ടിട്ടുണ്ട് എന്ന് കോടതിക്ക് ബോധ്യപ്പെട്ടത്. ഇതോടെ കോടതി ജാമ്യം റദ്ദ് ചെയ്യുകയായിരുന്നു.മാത്രമല്ല നിയമത്തിന്റെ ഒരു ആനുകൂല്യവും ഹീരാബാബു അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.അറസ്റ്റ് ചെയ്ത സമയത്ത് ഇ കേസുകളുടെ വിവരങ്ങൾ മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു.
ഫ്ളാറ്റ് തട്ടിപ്പു കേസിൽ ഹീരാ ഗ്രൂപ്പ് എം.ഡി ഹീര ബാബു കഴിഞ്ഞ മാസത്തിലാണ് അറസ്റ്റിലായത് . ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ വി.ടി.രമ 2019ൽ നൽകിയ പരാതിയിൽ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹീര ബാബു സ്ഥിരം നടത്തിക്കൊണ്ടിരുന്ന തട്ടിപ്പ് തന്നെയാണ് രമ നൽകിയ പരാതിയിലും ചൂണ്ടിക്കാണിച്ചത്. വെള്ളയമ്പലം ആൽത്തറയിലെ ഹീര ബ്ലൂബെൽസ് ഫ്ളാറ്റ് വാങ്ങിയപ്പോൾ ബിൽഡറായ ഹീര ബാബു ചതിച്ചുവെന്നാണ് രമ പരാതി നൽകിയത്.രമ ലോൺ എടുത്ത് വാങ്ങിയ ഫ്ളാറ്റ് ഈടായി നൽകി ഹീരാ ബാബു വേറെ ബാങ്ക് ലോൺ എടുത്തിരുന്നു. ബാബു ലോൺ മുടക്കിയപ്പോൾ ഫ്ളാറ്റ് സമുച്ചയം അറ്റാച്ച് ചെയ്യുന്ന നടപടിയുമായി ബാങ്ക് മുന്നോട്ടു പോയി. അപ്പോഴാണ് രമ ചതി മനസിലാക്കിയത്. രമ ലോൺ എടുത്ത് സ്വന്തമാക്കിയ ഫ്ളാറ്റ് എങ്ങനെ ഹീര ബാബുവിന്റെ വായ്പയുടെ പേരിൽ ബാങ്കിന് തിരികെ പിടിക്കാൻ കഴിയും. ചതി മനസിലാക്കിയാണ് രമ പരാതി നൽകിയത്. രമയുടെ പരാതിയിലാണ് നടപടി വന്നത്.
കവടിയാറിലെ വീട്ടിൽ ചെന്ന് മ്യൂസിയം പൊലീസ് ഹീരാ ബാബുവിനെ നാടകീയമായ രീതിയിലായിരുന്നു അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം വെളിയിൽ പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു രക്ഷപ്പെടലിനും ഹീര ബാബുവിന് കഴിഞ്ഞില്ല. അപ്രതീക്ഷിതമായ പൊലീസ് നടപടിയിൽ കുഴഞ്ഞുപോയ ഹീര ബാബു സറണ്ടർ ആവുകയായിരുന്നു. ഇതേ രീതിയിൽ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയതിനു മ്യൂസിയം സ്റ്റേഷനിൽ തന്നെ അഞ്ചിലേറെ പരാതികൾ ഹീര ബാബുവിന്റെ പേരിലുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഹീരയ്ക്ക് എതിരെയുള്ള പരാതികൾ വർദ്ധിച്ചപ്പോൾ കടുംവെട്ടിനു മ്യൂസിയം പൊലീസ് തയ്യാറാവുകയായിരുന്നു. കേരളത്തിലെ ഒരു കേസിലും ഒരു പൊലീസും അറസ്റ്റ് ചെയ്യാൻ മടിച്ച തട്ടിപ്പ് വീരനെയാണ് രണ്ടു കൽപ്പിച്ചുള്ള നീക്കത്തിലൂടെ മ്യൂസിയം പൊലീസ് വലയിലാക്കിയത്.എന്നാൽ അറസ്റ്റിന് ശേഷം മെഡിക്കൽ കോളജിലെ പേ വാർഡിൽ അഡ്മിറ്റാകുകയായിരുന്നു ഹീര ബാബു. പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഹീര ബാബു ഉയർത്തി. ഇതോടെ പൊലീസ് പേരൂർക്കട ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനു ശേഷം അവരുടെ നിർദ്ദേശ പ്രകാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇടപെടുകയും മെഡിക്കൽ കോളജിലെ സെല്ലിലേക്ക് ഹീര ബാബുവിനെ മാറ്റുകയുമായിരുന്നു. എന്നാൽ പിന്നീട് അയാൾ ജാമ്യം നേടി പുറത്ത് വന്നു. അതിന് പിന്നാലെയാണ് രമയുടെ പണം തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കുന്നത്.
സിനിമാക്കഥകളെ വെല്ലുന്ന നിരവധി തട്ടിപ്പുകളാണ് ഹീരാബാബുവിന്റെതായി പുറത്ത് വന്നത്.തിരുവനന്തപുരത്ത് മ്യൂസിയം മുതൽ വെള്ളയമ്പലം വഴി കവടിയാർ വരെയുള്ള രാജപാത ഹെറിറ്റേജ് സോണായി പ്രഖ്യാപിച്ച് വർഷങ്ങൾക്ക് മുൻപ് രണ്ട് നിലയിൽ കൂടുതലുള്ള വീടുകൾ പണിയുന്നതിന് അനുമതി നിഷേധിച്ചിരുന്നു. മാത്രമല്ല അവിടെ വീടുകൾ പണിയണമെങ്കിൽ എത്രമാത്രം സ്ഥലം ഉണ്ടോ അതിന്റെ മുപ്പത് ശതമാനം മാത്രമെ കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കാൻ പാടുള്ളു. 70 ശതമാനവും വെറുതെയിടണമെന്നാണ് നിയമം. എന്നാൽ എവിടെ നിന്നോ കുറച്ച് സ്ഥലം ഒപ്പിച്ച് അതിൽ 70 ശതമാനത്തിലും കെട്ടിടം പണിയുകയും രണ്ട് നില എന്നത് മാറ്റി പതിനാല് നില പണിയുകയും ചെയ്ത വീരനാണ് ഹീരാ ബാബു.നദിയുടെ പുറത്ത് കൂടി ഫ്ളാറ്റ് സമുച്ചയത്തിലേക്ക് പണിത സ്വകാര്യ പാലത്തിന്റെ കഥയാണ് മറ്റൊന്ന്.നദിക്ക് കുറുകേ ഒരു ബാനർ ഒട്ടിച്ചാൽ കേസ് എടുക്കുന്ന പൊലീസ് പക്ഷേ, ഒരു പാലം തന്നെ പണി തീർത്തിട്ടും കണ്ട മട്ട് കാട്ടിയില്ല. തിരുവനന്തപുരം നഗരത്തിൽ കിള്ളിയാറിന് മുകളിലായി ഇരുമ്പ് മേല്പാലം നിർമ്മിച്ചത് കൂടാതെ ഹീരാ ബാബു എന്ന അബ്ദുൾ റഷീദ് സർക്കാർ ഭൂമിയും കൈയേറി. ശാസ്തമംഗലം പൈപ്പിന്മൂട്ടിൽ സൂര്യാ നഗറിലാണ് നഗ്നമായ നിയമലംഘനം നടത്തി ഹീരയുടെ സ്കൈ ഗോൾഫ് സമുച്ചയം പണിതുയർത്തിയത്. ശാസ്തമംഗലം മഹാദേവർ ക്ഷേത്രത്തിന് സമീപത്തായി കെട്ടിയുയർത്തിയിരിക്കുന്ന ഈ ഫ്ളാറ്റ് സമുച്ചയത്തിലേക്ക് കടക്കുന്നതിനായാണ് കിള്ളിയാറിനു കുറുകെ വമ്പൻ ഇരുമ്പ് പാലം നിർമ്മിച്ചത്.ഇവിടുത്തെ റസിഡൻസ് അസോസിയേഷന് സ്വന്തമായി കെട്ടിടം പണിതു നൽകി ഹീരാ ബാബു ഈ പ്രതിഷേധത്തെ കിള്ളിയാറിൽ ഒഴുകിക്കളഞ്ഞു.
പണയത്തിലിരിക്കുന്ന ഭൂമി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവാദമില്ലാതെ വിറ്റതിനാണ് കൊച്ചിയിലെ സിബിഐ അഴിമതി വിരുദ്ധ യൂണിറ്റ് കേസെടുത്തത്. ഉപഭോക്താക്കളെ വിദഗ്ദമായി വഞ്ചിക്കുന്ന ഹീര വളരെ സങ്കീർണ്ണമായ തട്ടിപ്പ് തന്നെയാണ് എസ്ബിഐയ്ക്കെതിരെയും പുറത്തെടുത്തത്. ആക്കുളത്തെ ഹീരയുടെ പ്രോജക്റ്റ് 'ഹീര ലേക്ക് ഫ്രണ്ട്' പ്രഖ്യാപിച്ചയുടൻ തന്നെയാണ് ഹീരയ്ക്ക് 2013-ൽ എസ്ബിഐയുടെ കവടിയാർ ബ്രാഞ്ച് 15 കോടി രൂപ പ്രോജ്കറ്റ് ലോൺ അനുവദിക്കുന്നത്. വെറും പ്രോജക്റ്റ് മാത്രമായതിനാൽ കൊളാറ്ററൽ സെക്യൂരിറ്റിയായി കൊല്ലം ചിന്നക്കടയിലെ ഹീര പ്ലാസാ വ്യാപാര സമുച്ചയവും അതിലെ കടമുറികളും ഈടായി ഹീര നൽകിയിരുന്നു. എസ്ബിഐയിൽ നിന്നെടുത്ത 15 കോടി ഹീര തിരിച്ചടയ്ക്കുകയോ ഹീരയുടെ ആക്കുളം പ്രോജക്റ്റ് ഹീര പൂർത്തീകരിക്കുകയോ ചെയ്തില്ല. അതേസമയം തന്നെ ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് ഹീര പ്ലാസയിലെ മുഴുവൻ കടമുറികളും വ്യാപാര സമുച്ചയവും ബാങ്കിന്റെ അനുമതികൂടാതെ ഹീര വിൽക്കുകയും ചെയ്തു.കൊല്ലം ചിന്നക്കടയിൽ 26 ഷോപ്പ് മുറികൾ ഉള്ള ഈ സമുച്ചയത്തിലെ 12 ഷോപ്പുകൾ ബാങ്ക് ഹീരയ്ക്ക് കൈമാറി നൽകിയിരുന്നു. എന്നാൽ ബാങ്ക് നൽകിയ അനുമതി ഉപയോഗിച്ച് വ്യാപാര സമുച്ചയം മുഴുവനായി തന്നെ ഹീര വിറ്റഴിച്ചു. ഹീരയ്ക്ക് അനുവദിച്ച 15കോടിയുടെ ലോൺ അടയ്ക്കാതിരിക്കുകയും എന്നാൽ കൊളാറ്ററൽ സെക്യൂരിറ്റിയായി നൽകിയ സമുച്ചയം ഹീര വിറ്റഴിക്കുകയും ചെയ്തതായി ബാങ്ക് നടത്തിയ അന്വേഷണത്തിൽ ബോധ്യമാവുകയും ചെയ്തു.
ഫ്ളാറ്റ് തട്ടിപ്പിന് ഹീര അനുവർത്തിക്കുന്ന രീതിയാണ് തിരുവനന്തപുരം ബ്ലൂ ബെൽസ് ഫ്ളാറ്റ് തട്ടിപ്പിലും ഹീര പ്രയോഗിച്ചത്. പുതിയ ഫ്ളാറ്റ് സമുച്ചയവുമായി മുന്നോട്ടുവന്നാൽ അധികം കഴിയും മുൻപ് തന്നെ ഫ്ളാറ്റുകൾ മുഴുവൻ ഹീര വിൽക്കും. അതിനുശേഷം ഫ്ളാറ്റ് സമുച്ചയം മുഴുവൻ പണയം വെച്ച് ഹീര ലോൺ വാങ്ങും. ബാങ്കുകളും കെഎഫ്സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഒത്തുകളിയിലാണ് ഹീര ലോൺ വാങ്ങിക്കുക. ഈ രീതിയിൽ ലോൺ എടുക്കാൻ ഹീരയ്ക്കോ ലോൺ നൽകാൻ ബാങ്കിങ് സ്ഥാപനങ്ങൾക്കോ കഴിയില്ല. ഈ ഘട്ടത്തിൽ ബാങ്ക് അധികൃതരുമായി ഹീര ഒത്തുതീർപ്പിൽ എത്തും.
നോട്ട് നിരോധനത്തോടെയാണ് ഹീരാ ബാബു പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.കേരളത്തിലെ മുൻനിര മാധ്യമങ്ങളുടെ അടുപ്പക്കാരനും പരസ്യദാതാവുമാണ് ഹീര ബാബു. കേരളത്തിന് അകത്തും പുറത്തുമായി അനേകം സ്ഥലങ്ങളിൽ ഒട്ടേറെ ഫ്ളാറ്റുകളും വില്ലകളും പണിപൂർത്തിയാക്കുകയും അനേകം പ്രോജക്ടുകൾ ഒരേസമയം നടപ്പിലാക്കുകയും ചെയ്യുന്ന വൻകിട ബിൽഡേഴ്സിന്റെ തകർച്ചയുടെ വാർത്തകൾ മുൻ നിര പത്രങ്ങൾ പോലും വാർത്തയാക്കിയിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്