Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇത് ഒരു ‘സേവ് ദ ഡേറ്റ്’ ഫോട്ടോഷൂട്ടല്ല; വൈശാലിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ഫോട്ടോ​ഗ്രാഫർ

ഇത് ഒരു ‘സേവ് ദ ഡേറ്റ്’ ഫോട്ടോഷൂട്ടല്ല; വൈശാലിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ഫോട്ടോ​ഗ്രാഫർ

മറുനാടൻ ഡെസ്‌ക്‌

കഴിഞ്ഞ രണ്ട് ദിവസമായി സൈബർ ലോകത്തെ ചർച്ചാ വിഷയമാണ് വൈശാലി ഫോട്ടോ ഷൂട്ട്. 1988ഇൽ എം ട്ടി ഭരതൻ കൂട്ടുകെട്ടിൽ പിറന്ന വൈശാലിയിലെ കഥാപാത്രങ്ങളെ പുനരാവിഷ്കരിക്കുകയായിരുന്നു അഭിജിത്ത് ജിത്തുവും മായയും. മിഥുൻ ശാർക്കരയുടെ ആശയത്തിന് അഭിജിത്ത് ജിത്തുവും മായയും തയ്യാറായതോടെയാണ് ഈ വ്യത്യസ്ത ഫോട്ടോഷൂട്ട് യാഥാർത്ഥ്യമായത്.

വൈശാലി സിനിമയിലേതുപോലെ വേഷം ധരിച്ചാണ് ഇരുവരേയും കാണുന്നത്. കാഷായ വസ്ത്രവും രുദ്രാക്ഷവും അണിഞ്ഞ് തലമുടി ഉയർത്തിക്കെട്ടിയാണ് വൈശാലി എത്തുന്നത്. വ്യത്യസ്ത ഫോട്ടോഷൂട്ട് സോഷ്യൽമീഡിയയിലും വൈറലായിരുന്നു. നിരവധി പേരാണ് ഫോട്ടോയുടെ അടിയിൽ കമന്റുകളുമായി എത്തുന്നത്. അതിന് പിന്നാലെ ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് എന്ന നിലയിലായിരുന്നു വിമർശകർ രം​ഗത്തെത്തിയത്. എന്നാൽ ഇത് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് ആയിരുന്നില്ല എന്ന് വ്യക്തമാക്കുകയാണ് ഫോട്ടോ​ഗ്രാഫർ മിഥുൻ ശാർക്കര.

ഇപ്പോൾ ഫോട്ടോഷൂട്ടിനെ കുറിച്ച് മിഥുൻ ഒരു മാധ്യമത്തോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്യണമെന്നുള്ള ആഗ്രഹത്തിന്റെ പുറത്ത് വന്ന ആശയമാണ്. ഇതിന് മുമ്പും ഇങ്ങനെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. വൈശാലി എന്നത് ഭരതൻ സാർ ചെയ്ത ്ക്ലാസിക് സിനിമ ആണ്. അതിനെ പുനരവതരിപ്പിക്കുക എന്ന് പറയുന്നത് വെല്ലുവിളിയാണെന്ന് തന്നെ അറിയാം. പക്ഷേ എന്റെ ആഗ്രഹം ഞാൻ സാധിച്ചു, വൈറൽ ആകാൻ വേണ്ടി ചെയ്തതല്ല.

എനിക്ക് ഒരു ആത്മസംതൃപ്തിക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടാണ്. ഇങ്ങനൊരു ആശയം പുറത്ത് വന്നപ്പോൾ ഞാൻ എന്റെ സുഹൃത്ത് അഭിജിത്തിനോട് പറഞ്ഞു. അഭിജിത്ത് തന്നെ മോഡലാകാമെന്ന് പറഞ്ഞതാണ്. അങ്ങനെയാണ് അഭിജിത്തും ഭാര്യ മായയും വൈശാലിയും ഋഷ്യശൃംഗനുമായത്. അവർ മോഡലിങ് ചെയ്ത് പരിചയമുള്ളവരുമാണ്. ഈ ഫോട്ടോഷൂട്ടിന് പിന്നാലെ നിരവധി ട്രോളുകളാണ് വരുന്നത്. ട്രോളുകൾ ഒരു പരിധി വരെ ശ്രദ്ധിക്കാറില്ല.

എല്ലാവരോടുമായി എനിക്ക് പറയാനുള്ളത് ഇത് ഒരു ‘സേവ് ദ ഡേറ്റ്’ ഫോട്ടോഷൂട്ടല്ല എന്നാണ്. ഒരു ആശയം പുനരാവിഷ്‌ക്കരിച്ചു എന്നുമാത്രം. അവർ ഒന്നര വർഷം മുമ്പ് വിവാഹിതരായ ദമ്പതികളാണ്. അതുകൊണ്ട് തന്നെയാണ് അവർ അതിന് സമ്മതിച്ചതും. എന്റെ ഒരു ആഗ്രഹത്തിന് അവർ കൂട്ടു നിന്നു എന്ന് മാത്രം. ഫോട്ടോയ്ക്ക് വരുന്ന കമന്റുകളെ ഞങ്ങളെല്ലാവരും പോസ്റ്റീവായി തന്നെയാണ് നേരിടുന്നത്. രാഷ്ട്രീയത്തെയോ, മതത്തെയോ ഒന്നും വ്രണപ്പെടുത്തുക എന്നൊരു ഉദ്ദേശം എനിക്കില്ല. ഇനി ഇതിന് പിന്നാലെ അത്തരം കമന്റുകൾ വരുമോ എന്ന് മാത്രമേ ആശങ്കയുള്ളൂ എന്നും മിഥുൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP