Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ ലോക്ക്ഡൗൺ പ്രഖ്യാപനം പോലെ നാടകീയമായി പ്രഖ്യാപിച്ചത് ഇന്നലെ അർദ്ധരാത്രി മുതൽ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങൾ; കേട്ടപാതി ലക്ഷങ്ങൾ ലണ്ടൻ വിട്ടൊഴിഞ്ഞു; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലണ്ടനിൽ നിന്നുള്ള ഏറ്റവും വലിയ കുടിയൊഴിയൽ

മോദിയുടെ ലോക്ക്ഡൗൺ പ്രഖ്യാപനം പോലെ നാടകീയമായി പ്രഖ്യാപിച്ചത് ഇന്നലെ അർദ്ധരാത്രി മുതൽ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങൾ; കേട്ടപാതി ലക്ഷങ്ങൾ ലണ്ടൻ വിട്ടൊഴിഞ്ഞു; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലണ്ടനിൽ നിന്നുള്ള ഏറ്റവും വലിയ കുടിയൊഴിയൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അസാധാരണമാം വിധം പ്രഹരശേഷിയുള്ള വൈറസിനെ കണ്ടെത്തിയതിനെ തുടർന്ന് തികച്ചും നാടകീയമായി ആയിരുന്നു ബോറിസ് ജോണസൺ ടയർ 4 നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിക്ക് പുറമേ ചാൻസലർ ഋഷി സുനാക്, ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക്, കാബിനറ്റ് ഓഫീസ് മിനിസ്റ്റർ മൈക്കൽ ഗോവ് എന്നിവരടങ്ങിയ കോവിഡ് കാബിനറ്റ് സബ്കമ്മിറ്റി അടിയന്തരമായി ചേർന്ന് ഈ തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്‌ച്ചകൾക്കുള്ളിൽ ലണ്ടനിൽ രോഗവ്യാപനം 66 ശതമാനത്തോളം വർദ്ധിച്ചതും, ലണ്ടനിലെ രോഗികളിൽ 60 ശതമാനം പേരേയും ബാധിച്ചിരിക്കുന്നത് പ്രഹരശേഷി അധികമുള്ള പുതിയ ഇനം വൈറസാണെന്നുമുള്ള വിവരം ലഭിച്ചതോടെ അതിവേഗം കർമ്മോത്സുകരാവുകയായിരുന്നു ഭരണകൂടം. അതേസമയം, രാജ്യത്തെ മറ്റൊരു ദുരന്തത്തിലെക്ക് തള്ളിയിടാൻ ശാസ്ത്രജ്ഞർ കണക്കുകളിൽ കൃത്രിമം കാണിക്കുകയാവും എന്നൊരു ആരോപണവും രാഷ്ട്രീയ നേതാക്കളിൽ നിന്നും ഉയർന്നിട്ടുണ്ട്.

ലണ്ടനിലും പരിസരത്തുള്ള കൗണ്ടികളിലും ടയർ-4 നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ ക്രിസ്ത്മസ്സ് ആഘോഷങ്ങൾ റദ്ദുചെയ്യേണ്ടിവരുമെന്ന കാര്യം ഉറപ്പായി. ഇത് നിരവധി ജനങ്ങളെ കൂട്ടത്തോടെ നഗരം വിട്ടുപോകാൻ പ്രേരിപ്പിക്കുകയാണ്. ഞായറാഴ്‌ച്ച പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിനു മുൻപ് നഗരം വിട്ടോടാൻ വെമ്പുന്നവരുടെ നീണ്ട നിര സ്റ്റേഷനുകളിലും നിരത്തുകളിലും കാണാമായിരുന്നു. ക്രിസ്ത്മസ്സിനു നൽകിയിരുന്ന ഇളവുകളില്ലാതെയാകും എന്നതുമാത്രമല്ല നാടുവിട്ടോടാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്, നിയന്ത്രണങ്ങൾ കൂടുതൽ കടുത്തതാവും എന്നതുകൂടിയാണ്.

നാടുവിടുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ഇന്നലെ ലണ്ടനിൽ നിന്നും പുറത്തേക്കുള്ള ട്രെയിനുകളെല്ലാം നിറഞ്ഞുകവിഞ്ഞാണ് പോയിക്കൊണ്ടിരുന്നത്. തിരക്ക് വളരെയധികം ഉള്ളതിനാൽ ട്രെയിനിൽ സാമൂഹിക അകലം പാലിക്കുക പ്രായോഗികമല്ലെന്ന് നേരത്തെ യാത്രക്കാരെ അറിയിച്ചിരുന്നു. ഇതിൽ അസൗകര്യം തോന്നുന്നവർ യാത്ര ഒഴിവാക്കണമെന്നും അറിയിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലണ്ടൻ നഗരത്തെ കുടിയിറക്കാൻ ബോറിസ് ജോൺസനാണ് കഴിഞ്ഞതെന്ന് ട്രോളുകളും ജനപ്രീതിയാർജ്ജിച്ചു.

രാത്രി 7 മണി ആയപ്പോഴേക്കും പാഡിങ്ടൺ, കിങ്സ് ക്രോസ്സ്, യൂസ്റ്റൺ എന്നിവയുൾപ്പടെ ലണ്ടൻ നഗരത്തിലെ മിക്ക സ്റ്റേഷനുകളിൽ നിന്നും ട്രെയിൻ ലഭ്യമല്ലാതായി. നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിനു മുൻപ് ലീഡ്സിലേക്കുള്ള അവസാന ട്രെയിനിൽ കയറിപ്പറ്റാൻ ലണ്ടനിലെ സെയിന്റ് പാൻക്രാസ് സ്റ്റേഷനിൽ ക്യു നിൽക്കുന്ന ആയിരങ്ങളുടെ ചിത്രം പുറത്തുവന്നു. ആദ്യമാദ്യം ട്രെയിനിൽ കയറിയവർ സാമൂഹിക അകലം കാത്തുസൂക്ഷിക്കുവാൻ ശ്രമിച്ചിരുന്നെങ്കിലും, തിരക്ക് അമിതമായി വർദ്ധിച്ചതോടെ അത് അസധ്യമായി തീർന്നു.

റെയിൽ മാത്രമല്ല റോഡ് ഗതാഗതവും ഇന്നലെ ദർശിച്ചത് ലണ്ടൻ നഗരം വിട്ടോടാൻ വെമ്പുന്ന ആയിരങ്ങളുടെ തിരക്കാണ്. സ്വന്തം വാഹനങ്ങളിലും വാടകയ്ക്ക് എടുത്ത വാഹനങ്ങളിലുമായി പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്ന പാതിരാത്രിക്ക് മുൻപായി നഗരാതിർത്തി കടക്കുവാനുള്ള തത്രപ്പാടിലായിരുന്നു എല്ലാവരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP