Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതസ്പർദ്ധ വളർത്താനും വർഗീയ ചേരിതിരിവുണ്ടാക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നു; യുഡിഎഫ് അപ്രസക്തം എന്നത് വ്യാജപ്രചരണം; യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ വളർത്താനുള്ള തന്ത്രമാണിത്; യുഡിഎഫിന് പാളിച്ച ഉണ്ടായിട്ടുണ്ടെങ്കിൽ പോരായ്മകൾ പരിശോധിക്കും; പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടുമായി രമേശ് ചെന്നിത്തല

മതസ്പർദ്ധ വളർത്താനും വർഗീയ ചേരിതിരിവുണ്ടാക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നു; യുഡിഎഫ് അപ്രസക്തം എന്നത് വ്യാജപ്രചരണം; യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ വളർത്താനുള്ള തന്ത്രമാണിത്; യുഡിഎഫിന് പാളിച്ച ഉണ്ടായിട്ടുണ്ടെങ്കിൽ പോരായ്മകൾ പരിശോധിക്കും; പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടുമായി രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്ാലെ മുഖ്യമന്ത്രിക്കും യുഡിഎഫിനെതിരെ കടുത്ത ആരോപണം ഉന്നയിച്ച മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ മതസ്പർദ്ധ വളർത്താനും വർഗീയ ചേരിതിരിവുണ്ടാക്കാനും മുഖ്യമന്ത്രിയും ഇടത് മുന്നണിയും ബോധപൂർവമായി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റിനെ വിമർശിച്ചു കൊണ്ട് രംഗത്തുവന്നു. കേരളത്തെ വർഗീയ ചേരിതിരിവിലേക്ക് നയിക്കാനും അതുവഴി തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾ നേടിയടുക്കാൻ സാധിക്കുമെന്ന ധാരണയാണ് ഇടതുമുന്നണിക്കുള്ളതെന്നും ചെന്നിത്തല യുഡിഎഫ് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ വിമർശിച്ചു.

യുഡിഎഫ് അപ്രസക്തം എന്ന വ്യാജപ്രചരണമാണ് നടക്കുന്നത്. യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ വളർത്താനുള്ള തന്ത്രമാണ് സിപിഎം സ്വീകരിക്കന്നത്. ഈ സൃഗാലതന്ത്രം ശബരിമലയുടെ കാലം മുതൽ തുടങ്ങിയതാണ്. ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാൻ മുഖ്യമന്ത്രിയും ഇടതുപക്ഷവും ശ്രമിക്കുകയാണെന്നും ഇപ്പോഴും അത് തുടരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിൽ ബിജെപി ക്ലച്ച് പിടിക്കില്ല എന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ഭരണാധികാരം ഉപയോഗിച്ച് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയോടെയും കേരളം പിടിച്ചടക്കിക്കളയാം എന്ന ബിജെപിയുടെ അവകാശവാദം പൊളിഞ്ഞുവീണു. ഏതാനും ചില പോക്കറ്റുകളിൽ മാത്രമാണ് അവർക്ക് സാന്നിദ്ധ്യം തെളിയിക്കാൻ സാധിച്ചത്. മധ്യകേരളത്തിൽ യുഡിഎഫ്, പ്രത്യേകിച്ച് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് സ്വാധീനം നിലനിർത്താൻ സാധിച്ചുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

യുഡിഎഫിന് പാളിച്ചകളുണ്ടായിട്ടുണ്ടെന്നും അവ പരിശോധിക്കുമെന്നും പോരായ്മകൾ തിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ പ്രചാരണത്തിന് പരിമിതികളുണ്ടായിരുന്നു. പ്രതിപക്ഷ കക്ഷി എന്ന നിലയിൽ പല പരിമിതികളുമുണ്ടായിരുന്നു. കേരളത്തിന്റെ പൊതു രാഷ്ട്രീയം പ്രതിഫലപ്പിക്കാൻ തിരഞ്ഞെടുപ്പിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഉണ്ടാകാത്ത വിധം ഭരണാധികാരം ഉപയോഗിച്ചുള്ള അഴിമതിയും കൊള്ളയും നിർബാധം നടന്നുകൊണ്ടിരിക്കുകാണ്. ഇതെല്ലാം പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ നേരിയ വിജയംകൊണ്ട് ഇല്ലാതായി എന്ന ഇടതുമുന്നണിയുടേയും മുഖ്യമന്ത്രിയുടേയും വാദം നിരർത്ഥകമാണ്. ഇതൊന്നും കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

കെപിസിസി അധ്യക്ഷനെതിരായ മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് നിലവാരമില്ലായ്മയാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ മുസ്ലിം ലീഗ് ഇടപെടാറില്ല. ഇത് മോശമായിപ്പോയി. വർഗീയ ധ്രുവീകരണത്തിന് വേണ്ടി മുഖ്യമന്ത്രി ബോധപൂർവം ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള വിഷയങ്ങളിൽ കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് പരസ്യ പ്രസ്താവന വിലക്കാൻ നിർദ്ദേശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP