Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡോ.ബീന ഫിലിപ്പ് കോഴിക്കോട് കോ‍ർപ്പറേഷനിൽ മേയറാവും; മുസാഫിർ അഹമദ് ഡെപ്യൂട്ടി മേയറും; ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിന് സംസ്ഥാന സമിതിയുടെ അംഗീകാരം ലഭിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനം

ഡോ.ബീന ഫിലിപ്പ് കോഴിക്കോട് കോ‍ർപ്പറേഷനിൽ മേയറാവും; മുസാഫിർ അഹമദ് ഡെപ്യൂട്ടി മേയറും; ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിന് സംസ്ഥാന സമിതിയുടെ അംഗീകാരം ലഭിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോഴിക്കോട് കോ‍ർപ്പറേഷനിൽ ഡോ.ബീന ഫിലിപ്പ് മേയറാവും. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ പൊറ്റമ്മൽ വാർഡിൽ നിന്നാണ് ബീന മത്സരിച്ചു വിജയിച്ചത്. കപ്പക്കൽ വാ‍ർഡിൽ നിന്നും വിജയിച്ച മുസാഫിർ അഹമ്മദാവും പുതിയ ഡെപ്യൂട്ടി മേയർ. ബീനയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം ഇന്നലെ ജില്ലാകമ്മിറ്റിയിൽ അവതരിപ്പിച്ചു. ഇനി സംസ്ഥാന സമിതിയുടെ അംഗീകാരം ലഭിച്ചാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.

നടക്കാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ആയി വിരമിച്ച ബീനഫിലിപ്പിനെ സിപിഎം നേതൃത്വം മുൻകൈയെടുത്ത് മത്സര രംഗത്തേക്കിറക്കുകയായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട അദ്ധ്യാപക ജീവിതത്തിലൂടെ നഗരത്തികാലെ ശിഷ്യരും സമൂഹത്തിൽ വ്യക്തിബന്ധങ്ങളും ഉള്ള ബീന ഫിലിപ്പിനെ മേയർ സ്ഥാനാ‍ർത്ഥി എന്ന നിലയിലാണ് ഇടതുപക്ഷം അവതരിപ്പിച്ചത്. സ‍ർക്കാർ സ്കൂളുകളുടെ മുഖഛായ മാറ്റിയ പ്രിസം പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചു നേടിയ പ്രതിച്ഛായയും ബീനയിൽ വിശ്വാസം അർപ്പിക്കാൻ പാർട്ടിക്ക് തുണയായി. 58 വർഷത്തെ ചരിത്രത്തിൽ വനിതകൾ മേയറാവുന്ന നാലാമത്തെ തിരഞ്ഞെടുപ്പായി 2020 ലേത്. സംസ്ഥാനത്ത് തന്നെ ആദ്യമായി വനിത മേയർ സ്ഥാനം അലങ്കരിച്ച കോർപ്പറേഷൻ കോഴിക്കോട് ആണെന്ന ചരിത്രവുമുണ്ട്. ഹൈമവതി തായാട്ടായിരുന്നു ആദ്യ വനിതാ മേയർ. പിന്നീട് എ.കെ പ്രേമജവും, എം.എം പത്മാവതിയും മേയറായി. ഇപ്പോൾ ഡോ.ബീനാ ഫിലിപ്പും.

1988-89 കാലത്താണ് പ്രൊഫ. ഹൈമവതി തായാട്ട് മേയറായത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. വിവിധ കോളേജുകളിൽ അദ്ധ്യാപികയായ ശേഷമാണ് അവർ മേയറായി മത്സരിക്കാനെത്തിയത്. ഹൈമവതി തായാട്ടിന് ശേഷം വനിതാ മേയർ സ്ഥാനത്തെത്തിയത് കോളേജ് അദ്ധ്യാപികയായിരുന്ന എ.കെ. പ്രേമജം ആണ്. 1995-ലാണ് എ.കെ പ്രേമജം കോഴിക്കോട് കോർപ്പറേഷന്റെ മേയറായത്. അതിനിടെ 1998-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെ മേയർ സ്ഥാനം ഒഴിഞ്ഞു. 2010-15-ൽ കോഴിക്കോട് നഗരത്തിന്റെ ഭരണച്ചുമതലയിലേക്ക് തിരിച്ചെത്തി എ.കെ. പ്രേമജം. പ്രേമജം എംപി.യായപ്പോഴാണ് എം.എം. പത്മാവതി മേയറായത്, 1998-ൽ. രണ്ടുവർഷം ആ സ്ഥാനത്ത് തുടർന്നു. പിന്നീടുള്ള അഞ്ച് വർഷം വികസനകാര്യസമിതി അധ്യക്ഷയായിരുന്നു എം.എം.പത്മാവതി. ഇപ്പോൾ സ്ഥാനമൊഴിഞ്ഞ കൗൺസിലിലും അംഗമായിരുന്നു.

കപ്പക്കൽ ഡിവിഷനിലെ കൗൺസിലറും സിപിഎം കോഴിക്കോട് സൗത്ത് ഏരിയാസെക്രട്ടറിയുമായ മുസാഫിർ അഹമദിനെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ കൗൺസിലിലും അംഗമായിരുന്ന മുസാഫിർ മുൻ എംഎൽഎ പി.കെ.കുഞ്ഞിന്റെ മകനാണ്. 2011 നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ എൽഡിഎഫ് സ്ഥാ‍നാർത്ഥിയായി മത്സരിച്ചിരുന്നു.

കോട്ടൂളി ഡിവിഷനിൽ നിന്ന് മത്സരിച്ച ആർട്സ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ.എസ് ജയശ്രീയുടെ പേരും മേയർ സ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ടായിരുന്നു. ജില്ലാസെക്രട്ടറിയേറ്റിലും ജയശ്രീക്കുവേണ്ടി വാദമുയർന്നെങ്കിലും ബീന ഫിലിപ്പിന് നറുക്ക് വീഴുകയായിരുന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി പോലെ ഭരണസിമിതിയിലെ നിർണായക പോസ്റ്റുകളിൽ ജയശ്രീയും തുടരും. ജില്ലാകമ്മിറ്റി അംഗമായ കാനത്തിൽ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും.നേരത്തെ ജില്ലാപഞ്ചായത്ത് പ്രസിഡന്റായതിന്റെ അനുഭവ പരിചയവും കാനത്തിൽ ജമീലയ്ക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP