Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുരുവിനെ വന്ദനത്തിന്റെ ഭാഗമായി കാൽ പിടിക്കുമ്പോഴെല്ലാം തന്റെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമം; അരയിൽ ചുറ്റിപ്പിടിച്ചു നെറ്റിയിലും മുഖത്തും ചുംബിക്കാനും ശ്രമം; നിരന്തരം അശ്ലീല സന്ദേശം അയക്കലും പതിവായി; 23കാരിയായ യുവതിയുടെ പരാതിയിൽ പ്രമുഖ പഖ്വാജ് വാദ്യ കലാകാരൻ പണ്ഡിറ്റ് രവിശങ്കർ അറസ്റ്റിൽ

ഗുരുവിനെ വന്ദനത്തിന്റെ ഭാഗമായി കാൽ പിടിക്കുമ്പോഴെല്ലാം തന്റെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമം; അരയിൽ ചുറ്റിപ്പിടിച്ചു നെറ്റിയിലും മുഖത്തും ചുംബിക്കാനും ശ്രമം; നിരന്തരം അശ്ലീല സന്ദേശം അയക്കലും പതിവായി; 23കാരിയായ യുവതിയുടെ പരാതിയിൽ പ്രമുഖ പഖ്വാജ് വാദ്യ കലാകാരൻ പണ്ഡിറ്റ് രവിശങ്കർ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രമുഖ പഖ്വാജ് വാദ്യ കലാകാരനും ദേശീയ കഥക് കേന്ദ്രയിലെ അദ്ധ്യാപകനുമായ പണ്ഡിറ്റ് രവിശങ്കർ ഉപാധ്യായ് അറസ്റ്റിൽ. 23കാരിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കഥക് കേന്ദ്ര. ഇവിടെ 11 വർഷമായി കഥക് നൃത്തം പഠിക്കുന്ന വിദ്യാർത്ഥിനിയാണ് പരാതിക്കാരി. കഥക് നൃത്തം പഠിക്കുന്നവർ ഏതെങ്കിലും ഒരു വാദ്യം ഉപവിഷയമായി പഠിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി പരാതിക്കാരിയായ യുവതി കഴിഞ്ഞ രണ്ട് വർഷമായി രവിശങ്കറിന്റെ കീഴിൽ പഖ്വാജ് പഠിക്കുന്നുണ്ട്.

ഇങ്ങനെ പഠിക്കാൻ എത്തിയ വേളയിൽ പലപ്പോഴായി ശല്യപ്പെടുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് ആരോപണം. ഗുരുവിനെ വന്ദിക്കുന്നതിന്റെ ഭാഗമായി രവിശങ്കറിന്റെ കാൽ പിടിക്കുമ്പോഴെല്ലാം തന്റെ ശരീരത്തിൽ സ്പർശിക്കാൻ അയാൾ ശ്രമിക്കുന്നതായി മനസിലാക്കി. പിന്നീട് കാൽ പിടിക്കുന്നതിന് പകരം രവിശങ്കറിന് മുന്നിൽ നിലത്ത് കൈ തൊട്ട് വന്ദിക്കുകയാണ് പതിവെന്ന് യുവതി പറയുന്നു. ഇതോടെ രവിശങ്കർ തനിക്ക് അശ്ലീല സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. എന്നാൽ താൻ അതിനൊന്നും മറുപടി നൽകിയില്ല.

ഇക്കഴിഞ്ഞ ഡിസംബർ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിസംബർ 16ന് നടക്കുന്ന പരീക്ഷയുടെ പരിശീലനത്തിനായി ഡിസംബർ 14ന് പരാതിക്കാരി കഥക് കേന്ദ്രത്തിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് രവിശങ്കർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്ത് പോയത് മനസിലാക്കിയാണ് താൻ പരിശീലനത്തിനായി അവിടെയെത്തിയതെന്ന് യുവതി പറയുന്നു.

താൻ തന്റെ കൂടെയുള്ള മറ്റൊരു വിദ്യാർത്ഥിനിക്കൊപ്പം പരിശീനം നടത്തുകയായിരുന്നു. അതിനിടെ അവിടെയെത്തിയ രവിശങ്കർ ഒപ്പമുള്ള വിദ്യാർത്ഥിനിയോട് പരിശീലനം നടത്തിയത് മതിയെന്നും അവിടെ നിന്ന് പോകാനും ആവശ്യപ്പെട്ടു. അതിന് ശേഷം രവിശങ്കർ തന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചതായും ഫോട്ടോ ഡിലീറ്റ് ചെയ്യാൻ താൻ ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു. എന്നാൽ ഈ സമയത്ത് രവിശങ്കർ തന്റെ ശരീരത്തിൽ സ്പർശിക്കാനാണ് ശ്രമിച്ചത്. കുതറി രക്ഷപ്പെട്ട് താൻ വാഷ് റൂമിൽ കയറി പൊട്ടിക്കരയുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു.

സംഭവത്തെക്കുറിച്ച് മറ്റ് വിദ്യാർത്ഥികളിൽ നിന്നു പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പരാതിക്കാരിയുടെ അരയിൽ കൈവച്ച് രവിശങ്കർ ഉപദ്രവിക്കാൻ ശ്രമിച്ചതായും നെറ്റിയിലും മുഖത്തുമൊക്കെ ചുംബിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. അറസ്റ്റിന് പിന്നാലെ രവിശങ്കറിനെ സ്ഥാപനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കഥക് കേന്ദ്രം അധികൃതർ വ്യക്തമാക്കി. പ്രസിദ്ധ പഖ്വാജ് വാദകനായ രാംജി ഉപാധ്യായയുടെ മകനാണ് രവിശങ്കർ. ഗയ ഖരാനയുടെ പ്രയോക്താക്കളായ ഇവരുടെ കുടുംബം 400 വർഷത്തെ സംഗീത പാരമ്പര്യമുള്ളവരാണ്. രവിശങ്കറിന്റെ ഭാര്യയും മൂന്ന് കുട്ടികളും സംഗീതജ്ഞരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP