Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യത്തെ രണ്ട് പഞ്ച് കഴിഞ്ഞ് ഞാനും ലാലും വീണിടത്തെ മണ്ണിളകി; മോഹൻലാലിന്റെ ദേഹത്തൊക്കെ പുഴുവിനെ കാണാമായിരുന്നു; കിരീടത്തിലെ ആരും അറിയാത്ത സംഭവം വെളിപ്പെടുത്തി കുണ്ടറ ജോണി

ആദ്യത്തെ രണ്ട് പഞ്ച് കഴിഞ്ഞ് ഞാനും ലാലും വീണിടത്തെ മണ്ണിളകി; മോഹൻലാലിന്റെ ദേഹത്തൊക്കെ പുഴുവിനെ കാണാമായിരുന്നു; കിരീടത്തിലെ ആരും അറിയാത്ത സംഭവം വെളിപ്പെടുത്തി കുണ്ടറ ജോണി

മറുനാടൻ ഡെസ്‌ക്‌

1979-ൽ പുറത്തിറങ്ങിയ അഗ്നിപർവ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് കുണ്ടറ ജോണി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രധാനമായും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചത്. ഏകദേശം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം വമ്പൻ താരനിര അണിനിരന്ന കിരീടം സിനിമയിലും വില്ലനായി കുണ്ടറ ജോണി എത്തി. ഇപ്പോഴിതാ ആ സിനിമയുടെ ആരും അറിയാത്ത പിന്നാമ്പുറ കഥകളുമായി എത്തിയിരിക്കുകയാണ് നടൻ. മോഹൻലാലിന്റെ സമർപ്പണത്തെ കുറിച്ചാണ് താരവും പറഞ്ഞത്. മോഹൻലാലുമൊത്തുള്ള സംഘട്ടനരംഗത്തിലെ അനുഭവമാണ് അദ്ദേഹം വിവരിക്കുന്നത്.

കുണ്ടറ ജോണിയുടെ വാക്കുകൾ-

'തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്താണ് ഞാനും ലാലുമായിട്ടുള്ള സ്റ്റണ്ട് സീൻ എടുത്തത്. ഇറച്ചിയുടെയും മറ്റുമൊക്കെ വേസ്‌റ്റ് കൊണ്ടിടുന്ന സ്ഥലമായിരുന്നു അത്. വള്ളി പടർന്നുകിടന്നിരുന്ന സ്ഥലത്തിനിടയിലായിരുന്നു വേസ്‌റ്റ് തട്ടിയിരുന്നത്. അക്കാര്യം ഞങ്ങൾ അറിഞ്ഞതുമില്ല. രാവിലെ ഷൂട്ടിന് എത്തിയപ്പോൾ തന്നെ സ്മെൽ അടിച്ചിരുന്നു. ആദ്യത്തെ രണ്ട് പഞ്ച് കഴിഞ്ഞ് ഞാനും ലാലും വീണിടത്തെ മണ്ണിളകി. അപ്പോഴാണ് അവിടെ നിന്നും പുഴു പുറത്തുവരുന്നത് കാണുന്നത്.എന്തുചെയ്യണമെന്ന് സംവിധായകൻ സിബി മലയിൽ ഞങ്ങളോട് ചോദിച്ചു. നമുക്ക് ചെയ‌്തുകൂടെ ജോണി എന്നായിരുന്നു ലാലിന്റെ ചോദ്യം. നിങ്ങൾ ചെയ്യുന്നെങ്കിൽ റെഡിയാണെന്ന് ഞാനും പറഞ്ഞു. അങ്ങനെ ഷൂട്ട് പൂർത്തിയാക്കി. ഏകദേശം മൂന്ന് മണിവരെ ബ്രേക്ക് ഒന്നും എടുക്കാതെയാണ് ആ ഫൈറ്റ് ഞങ്ങൾ പൂർത്തിയാക്കിയത്.ഷൂട്ട് കഴിഞ്ഞ് നോക്കിയപ്പോൾ മോഹൻലാലിന്റെ ദേഹത്തൊക്കെ പുഴുവിനെ കാണാമായിരുന്നു. പിന്നീട് ഡെറ്റോളിൽ കുളിക്കുകയായിരുന്നുവെന്നും ജോണി ഓർക്കുന്നു'.

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു കീരീടം. 1989 ൽ പുറത്തിറങ്ങിയ സിനിമ ആ വർഷത്തെ വലിയ വിജയങ്ങളിലൊന്നായി. പാർവതിയായിരുന്നു നായിക. 1993 ലാണ് വീണ്ടും ഇതേ സിനിമയുടെ രണ്ടാം ഭാഗമായി ചെങ്കോൽ റിലീസിനെത്തുന്നത്. തിലകൻ, കവിയൂർ പൊന്നമ്മ, ശ്രീനാഥ്, പാർവതി, സുരഭി ജവേരി, കൊച്ചിൻ ഹനീഫ, സ്ഫടികം ജോർജ്, ജഗതി ശ്രീകുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP