Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ കേളി അംഗങ്ങൾക്ക് തിളക്കമാർന്ന വിജയം

തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ കേളി അംഗങ്ങൾക്ക് തിളക്കമാർന്ന വിജയം

സ്വന്തം ലേഖകൻ

റിയാദ് : കേരളത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി മത്സരിച്ച ഒൻപത് മുൻ കേളി അംഗങ്ങളിൽ തിളക്കമാർന്ന വിജയം കൈവരിച്ച അഞ്ചുപേരെ കേളി അനുമോദിച്ചു. കേളിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും പ്രഥമ മുഖ്യ രക്ഷാധികാരിയുമായി പ്രവർത്തിച്ച പി.വത്സൻ - മൊകേരി പഞ്ചായത്തിലെ പതിമൂന്നാം വാർഡ്, കേളി രക്ഷാധികാരി സമിതി മുൻ അംഗവും, കേളി കേന്ദ്ര കമ്മിറ്റി മുൻ ജോ:സെക്രട്ടറിയും ആയി പ്രവർത്തിച്ച എ.ദസ്തക്കീർ - കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്ക് ചാത്തന്നൂർ വടക്ക് ഡിവിഷൻ, കേളി ന്യൂ സനയ്യ ഏരിയ കമ്മിറ്റി അംഗമായും, കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി ജോ:കൺവീനറായും പ്രവർത്തിച്ച രാജു നീലകണ്ഠൻ - കൊല്ലം കോർപ്പറേഷൻ മീനത്തുചേരി ഡിവിഷൻ, അൽ ഖർജ് ഏരിയയിലെ സിറ്റി യൂണിറ്റ് അംഗമായിരുന്ന എ.സി.അബ്ദുറഹ്മാൻ - മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ്, കേളി കുടുംബവേദി അൽഖർജ് മേഖലയിലെ അംഗമായിരുന്ന സാജിദ ടീച്ചർ - എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിൽ പതിനൊന്നാം വാർഡ് എന്നിവരാണ് വിജയിച്ചത്. കേളി അംഗങ്ങളുടെ നിരവധി കടുംബാംഗങ്ങളും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ മത്സരിച്ച് ജയിച്ചവരിൽ ഉൾപ്പെടുന്നു,

ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങളെയും കേന്ദ്ര അന്വേഷണ ഏജൻസികളേയും കൂട്ടുപിടിച്ച് കേരളത്തിലെ പ്രതിപക്ഷം നടത്തിയ നുണപ്രചാരണങ്ങളെയും ദുഷ്പ്രചാരണങ്ങളെയും മറികടന്നാണ് ഇടതുപക്ഷം കേരളത്തിൽ തിളക്കമാർന്ന വിജയം നേടിയതെന്ന് കേളി സെക്രട്ടറിയറ്റ് ഇറക്കിയ അഭിനന്ദനക്കുറിപ്പിൽ പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിൽ നാലരവർഷമായി കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന വികസനപ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും ജനങ്ങൾ നൽകിയ അംഗീകാരമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയമെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ വിശ്വാസമർപ്പിച്ച മുഴുവൻ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നതായും കേളിയുടെ അഭിനന്ദനക്കുറിപ്പിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP