Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമിത്ഷായ്ക്ക് ഉച്ചഭക്ഷണം കർഷകന്റെ വീട്ടിൽ നിന്ന്; സംഭവം പശ്ചിമബംഗാൾ സന്ദർശനത്തിനിടെ;വിളമ്പിയത് ചോറും പയറും; ഇത്തരം ഒരു ദിവസം ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നു കർഷകൻ

അമിത്ഷായ്ക്ക് ഉച്ചഭക്ഷണം കർഷകന്റെ വീട്ടിൽ നിന്ന്; സംഭവം പശ്ചിമബംഗാൾ സന്ദർശനത്തിനിടെ;വിളമ്പിയത് ചോറും പയറും; ഇത്തരം ഒരു ദിവസം ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നു കർഷകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കർഷകന്റെ വീട്ടിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് ദിവസത്തെ പശ്ചിമബംഗാൾ സന്ദർശനത്തിന്റെ ഭാഗമായാണ് ശനിയാഴ്ച ഈസ്റ്റ് മിഡ്‌നാപുരിലെ ബാലിജുരി ഗ്രാമത്തിലെ കർഷക കുടുംബത്തിനൊപ്പം അദ്ദേഹം ഭക്ഷണം കഴിച്ചത്. മിഡ്നാപുരിൽഅമിത് ഷാ അവിടെ നടത്താനിരുന്ന റാലിക്ക് മുന്നോടിയായാണ് കർഷകഭവനം സന്ദർശിച്ചത്. ബാലിജുരി ഗ്രാമത്തിലെ സനാതൻ സിങ് എന്ന കർഷകന്റെ വീട്ടിൽ നിന്നാണ് അമിത് ഷാ ഭക്ഷണം കഴിച്ചത്.ചോറും പയറുമായിരുന്നു വിഭവം.

അമിത് ഷായുടെ സന്ദർശനത്തിൽ സന്തോഷവാനാണെന്ന് കർഷകനായ സനാതൻ സിങ് പറഞ്ഞു.ഇത്തരം ഒരു ദിവസം ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.
ഇത്തരത്തിലൊരു വിശിഷ്ട വ്യക്തിത്വത്തെ സ്വാഗതം ചെയ്യുന്നതിൽ അതീവ സന്തോഷവാനാണ്. ഏകദേശം 50 വർഷമായി പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കു
ന്നുവെന്നും കർഷൻ പറയുന്നു.രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്താൻ ദരിദ്ര കർഷകനായ താ്ൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുമെന്നും സനാതൻ പറഞ്ഞു.

ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ, സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരും അമിതാ ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു.ശനിയാഴ്ച പുലർച്ചെ 1.30 ന് കൊൽക്കത്തയിലെത്തിയ അമിത് ഷാ രാവിലെ 10.30 ന് രാമകൃഷ്ണ ആശ്രമത്തിലെത്തി, സ്വാമി വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസർ, ശാരദാ ദേവി എന്നിവരുടെ ഛായാചിത്രങ്ങൾക്കു മുൻപിൽ പ്രാർത്ഥിച്ച ശേഷമാണ് റാലിക്ക് തുടക്കം കുറിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP