Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസിഐ കാർഡിനൊപ്പം പഴയ ബ്രിട്ടീഷ് പാസ്‌പോർട്ട് എടുക്കാൻ മറന്ന യുകെ മലയാളിക്ക് ലണ്ടനിൽ യാത്ര മുടങ്ങി; കോവിഡ് പ്രയാസങ്ങൾ മാറ്റിവച്ചും നാട്ടിലെത്തേണ്ടിയിരുന്ന പീറ്ററിന് കൂടുതൽ പണം മുടക്കി മറ്റൊരു ടിക്കറ്റിൽ യാത്ര ചെയ്യേണ്ട ഗതികേട്; ചെറിയൊരു മാനുഷിക പിഴവിന് മുന്നിൽ എയർ ഇന്ത്യ ജീവനക്കാരുടെ ദാർഷ്ട്യം

ഓസിഐ കാർഡിനൊപ്പം പഴയ ബ്രിട്ടീഷ് പാസ്‌പോർട്ട് എടുക്കാൻ മറന്ന യുകെ മലയാളിക്ക് ലണ്ടനിൽ യാത്ര മുടങ്ങി; കോവിഡ് പ്രയാസങ്ങൾ മാറ്റിവച്ചും നാട്ടിലെത്തേണ്ടിയിരുന്ന പീറ്ററിന് കൂടുതൽ പണം മുടക്കി മറ്റൊരു ടിക്കറ്റിൽ യാത്ര ചെയ്യേണ്ട ഗതികേട്; ചെറിയൊരു മാനുഷിക പിഴവിന് മുന്നിൽ എയർ ഇന്ത്യ ജീവനക്കാരുടെ ദാർഷ്ട്യം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഓസിഐ കാർഡിനൊപ്പം പഴയ ബ്രിട്ടീഷ് പാസ്‌പോർട്ട് കാണിക്കാൻ കഴിയാതിരുന്നതിനു ഇന്നലെ ഹീത്രോ എയർപോർട്ടിൽ യുകെ മലയാളിയുടെ യാത്ര മുടങ്ങി. 20 വയസിനു താഴെ ഉള്ളവർക്കും 50 വയസിനു മുകളിൽ ഉള്ളവർക്കും ഇക്കാര്യം നിർബന്ധം ആക്കിയ സാഹചര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറാകാതിരുന്ന ഹീത്രോ എയർപോർട്ട് ജീവനക്കാരുടെ പിടിവാശി മൂലം പീറ്റർ സൈമൺ എന്ന യുകെ മലയാളിയുടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങുക ആയിരുന്നു.

ഇന്നലെ ഹീത്രോവിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട ചാർട്ടേർഡ് വിമാനമായ ഐ എ 1186 ലെ യാത്രക്കാരനാണ് തിരികെ 132 മൈൽ ദൂരെയുള്ള വീട്ടിലേക്കു മടങ്ങേണ്ടി വന്നത്. യാത്ര മുടങ്ങുമെന്ന ഘട്ടം ആയപ്പോൾ എയർ ഇന്ത്യയിലടക്കം പല ഉന്നത ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെങ്കിലും ആരുടേയും സഹായം ലഭ്യമായില്ലെന്നും അദ്ദേഹം പറയുന്നു. ഒരു സാധാരണ പ്രവാസിക്ക് മുന്നിൽ ദാർഷ്ട്യം കാട്ടാൻ ഒരവസരം ലഭിച്ചാൽ അതൊഴിവാക്കില്ല എന്നതാണ് എയർ ഇന്ത്യയുടെ നയം എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ് ഈ സംഭവത്തിലൂടെ എന്നും അദ്ദേഹം വിശദമാക്കുന്നു.

ഇത്തരം പരിശോധനകൾ പൊതുവെ കോവിഡ് യാത്രക്കാലത്തു ഒഴിവാക്കിയതായിട്ടാണ് മുൻപ് യാത്ര ചെയ്തിട്ടുള്ളവരുടെ അനുഭവം. എന്നാൽ അബദ്ധത്തിൽ പഴയ പാസ്‌പോർട്ട് മറന്നുപോയ പീറ്റർ സൈമനോട് പഴയ പാസ്‌പോർട്ട് കാണിച്ചാൽ യാത്ര തുടരാമെന്ന് എയർ ഇന്ത്യ ജീവനക്കാർ വ്യക്തമാക്കുക ആയിരുന്നു. എന്നാൽ തിരികെ വീട്ടിലെത്തി പഴയ പാസ്‌പോർട് കാണിച്ച ശേഷം യാത്ര തുടരുക എന്നത് അസാധ്യമാണെന്നു ജീവനക്കാരെ അറിയിച്ചെങ്കിലും അവർ വഴങ്ങാൻ തയാറായില്ല. എന്നാൽ വീട്ടിലുള്ളവരുടെ സഹായത്തോടെ സ്‌കാൻ ചെയ്ത പഴയ പാസ്പോർട്ടിന്റെ സ്‌കാൻ ചെയ്ത പി ഡി എഫ് ഫോട്ടോ കോപ്പി മൊബൈലിൽ കാണിക്കാൻ സാധിച്ചെങ്കിലും അതിനും വഴങ്ങുവാൻ ജീവനക്കാർ തയാറായില്ല എന്നാണ് പീറ്റർ സൈമൺ പറയുന്നത്. ഒരു തരം സാഡിസ്റ്റ് മനോഭാവത്തോടെയാണ് ജീവനക്കാർ പെരുമാറിയതെന്നും അദ്ദേഹം വിശദമാക്കുന്നു.

നേരത്തേയെത്തി ചെക്കിങ് കൗണ്ടറിൽ ചെക് ഇൻ ചെയ്തപ്പോഴാണ് പഴയ പാസ്‌പോർട് കൂടി കരുത്തണമായിരുന്നു എന്ന് പീറ്റർ സൈമൺ ഓർമ്മിക്കുന്നത്. എങ്കിലും യാത്ര മുടങ്ങുമെന്നു അദ്ദേഹം സ്വപ്നത്തിൽ കരുതിയിരുന്നില്ല. പുതിയ പാസ്പോർട്ടും ഒസിഐ കാർഡും കൈവശം ഉള്ളതിനാൽ യാത്ര തുടരാനാകും എന്നായിരുന്നു ധാരണ. വിസ ഓൺ അറൈവൽ സൗകര്യം പ്രയോജനപ്പെടുത്താൻ ഉള്ള സമയക്രമം കഴിഞ്ഞും പോയതിനാൽ ഏക ആശ്രയം ജീവനക്കാരുടെ സഹായം മാത്രമായിരുന്നു. എന്നാൽ കാർക്കശ്യം വിട്ടുകളയാൻ ജീവനക്കാർ തയാറാകാതെ വന്നതോടെ വിമാനം പുറപ്പെടും മുന്നേ വീട്ടിലേക്കു മടങ്ങുകയേ ഇദ്ദേഹത്തിന് മുന്നിൽ വഴി ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യം കയ്യോടെ ബ്രിട്ടീഷ് മലയാളിയെ അദ്ദേഹം അറിയിക്കാൻ തയാറായത് ക്രിസ്മസ് നാളുകളിൽ ഒട്ടേറെ പേർ യാത്രക്ക് തയ്യാറെടുക്കുന്നതുകൊണ്ടുകൂടിയാണ്.

ഇല്ലാത്ത ക്രിസ്മസ് അവധി ഒപ്പിച്ചെടുത്താണ് അത്യവശ്യമായി നാട്ടിൽ എത്താൻ വേണ്ടി ഇദ്ദേഹം തയ്യാറെടുത്തതു. ഇന്നലെ യാത്ര മുടങ്ങിയതോടെ പകരം അധിക പണം മുടക്കി വേറെ ടിക്കറ്റ് എടുക്കേണ്ടി വന്നു എന്നുമാത്രമല്ല , കോവിഡ് നെഗറ്റീവ് പി സി ആർ ടെസ്റ്റ് കൂടി നടത്തേണ്ടിയും വന്നിരിക്കുകയാണ്. താൻ കൊച്ചിയിൽ എത്തുമ്പോൾ ഓൺ അറൈവൽ പോളിസി പ്രകാരം സ്‌കാൻ ചെയ്ത പഴയ പാസ്‌പോര്ട് ഇമെയിൽ വഴിയും എത്തിക്കാമെന്നും അദ്ദേഹം പറഞ്ഞെങ്കിലും ജീവനക്കാർ വഴങ്ങാൻ തയ്യാറായില്ല. ഈ കോവിഡ് ദുരിത കാലത്തു അത്യാവശ്യമുള്ളതു കൊണ്ട് മാത്രം യാത്ര ചെയ്യുകയാണ് എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ ഉള്ള അവസ്ഥയിൽ ആയിരുന്നില്ല ജീവനക്കാർ എന്നും പറയപ്പെടുന്നു.

മുൻപ് ഒസിഐ കാർഡ് പുതുക്കിയ ശേഷം പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്തില്ല എന്ന കാരണത്താൽ ഒട്ടേറെ പ്രവാസികളുടെ യാത്ര എയർ ഇന്ത്യ ജീവനക്കാരുടെ പിടിവാശിയിൽ മുടങ്ങിയിരുന്നു. മറ്റു എയർ ലൈനുകൾ അത്തരം സമ്മർദം നടത്തിയിരുന്നില്ല. ഒടുവിൽ കേന്ദ്ര സർക്കാർ ഇടപെട്ടു വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച ആ ഉത്തരവ് റദ്ദാക്കുക ആയിരുന്നു. ഇപ്പോൾ കോവിഡ് സാഹചര്യം മൂലം കാലാവധി തീർന്ന ഒസിഐ കാർഡുമായി യാത്ര ചെയ്യാനും ഇന്ത്യ അനുവാദം നൽകിയിട്ടുണ്ട്. എയർ ഇന്ത്യ കോവിഡ് തുടങ്ങിയ ശേഷം ആരംഭിച്ച യുകെയിലേക്കുള്ള ട്രിപ്പുകളിൽ ഏറ്റവും ലാഭകരമായി നടക്കുന്നതുകൊച്ചി - ലണ്ടൻ സർവീസ് ആണെന്നത് വാർത്തകൾ പലവട്ടം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ ഈ റൂട്ടിനെതിരെ ഒളിഞ്ഞും തെളിഞ്ഞു വടക്കേ ഇന്ത്യൻ ലോബിയുടെ പ്രവർത്തനം ആരംഭിച്ചതായും ഏവിയേഷൻ വൃത്തങ്ങളിൽ സൂചനയുണ്ട് .മുൻപ് കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രക്കാരോട് സമാനമായ തരത്തിൽ കർക്കശ്യത്തോടെ പെരുമാറുന്ന എയർ ഇന്ത്യ ജീവനക്കാരെ കുറിച്ച് പലവട്ടം പരാതികൾ ഉയർന്നിട്ടുള്ളതാണ്.

എയർ ഇന്ത്യയിൽ എത്തുന്ന യാത്രക്കാരെ മനസ് മടുപ്പിച്ചു മറ്റു സർവീസുകളിൽ എത്തിക്കുന്ന ഒരു ലോബിയാണ് എയർ ഇന്ത്യയുടെ എക്കാലത്തെയും ശാപം എന്നത് പരസ്യമായ രഹസ്യം കൂടിയാണ്. എയർ ഇന്ത്യയുടെ ലാഭകരമായ റൂട്ടുകളിൽ നിന്നും യാത്രക്കാരെ ഒഴിവാക്കാൻ പലപ്പോഴും ജീവനക്കാർ തന്നെയാണ് ശ്രമിക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാകുകയാണ് ഇന്നലെ യുകെ മലയാളിക്ക് നേരിട്ട അനുഭവം. മാനുഷിക പിഴവ് എന്ന തലത്തിൽ കൈകാര്യം ചെയ്യേണ്ട സംഭവത്തിൽ ജീവനക്കാർ പിടിവാശി കാട്ടുക ആയിരുന്നു എന്ന് വ്യക്തം.

തന്റെ കൈവശം ഉള്ള പാസ്പോർട്ടുമായി സാമ്യം ഉള്ള വിവരങ്ങൾ അടങ്ങുന്ന പഴയ പാസ്പോർട്ടിന്റെ ഡിജിറ്റൽ തെളിവ് നൽകിയിട്ടും യാത്ര മുടങ്ങിയ സാഹചര്യത്തെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാൻ ഉള്ള ഒരുക്കമാണ് ഈ യുകെ മലയാളി നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP