Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ടെറസിൽ നിന്നും വീണ് പരിക്കേറ്റു; ആശുപത്രി കിടക്കയിൽ യുവതിക്ക് താലി ചാർത്തി വരൻ: നട്ടെല്ലിന് ക്ഷതമേറ്റ യുവതിക്ക് നാളുകൾ കിടക്കയിൽ തന്നെ തുടരേണ്ടി വരുമെന്ന് അറിയിച്ചിട്ടും വിവാഹത്തിൽ നിന്നും പിന്മാറാത്ത അവ്‌ദേഷിന് കയ്യടിച്ച് ബന്ധുക്കളും

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ടെറസിൽ നിന്നും വീണ് പരിക്കേറ്റു; ആശുപത്രി കിടക്കയിൽ യുവതിക്ക് താലി ചാർത്തി വരൻ: നട്ടെല്ലിന് ക്ഷതമേറ്റ യുവതിക്ക് നാളുകൾ കിടക്കയിൽ തന്നെ തുടരേണ്ടി വരുമെന്ന് അറിയിച്ചിട്ടും വിവാഹത്തിൽ നിന്നും പിന്മാറാത്ത അവ്‌ദേഷിന് കയ്യടിച്ച് ബന്ധുക്കളും

സ്വന്തം ലേഖകൻ

ലക്‌നൗ: വിവാഹ ദിനത്തിൽ ടെറസിൽ നിന്നും വീണ് പരിക്കേറ്റ യുവതിയെ ആശുപത്രി കിടക്കയിൽ താലി ചാർത്തി വരൻ. യുപിയിലെ പ്രയാഗ്രാജ് ജില്ലയിൽ നിന്നുള്ള ആരതി മോർയയ്ക്കാണ് വിവാഹദിനത്തിൽ പരുക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരതിയെ വരൻ ആശുപത്രിയിൽ എത്തി ഡോക്ടറുടെ അനുമതിയോടെ താലി ചാർത്തുക ആയിരുന്നു. വീടിന്റെ ടെറസിൽനിന്ന് വീഴാൻ പോയ കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ് ആരതി ടെറസിൽ നിന്നും താഴേയ്ക്ക് വീണത്..

യുവതിയുടെ നട്ടെല്ലിന് പരിക്കേറ്റിട്ടും വിവാഹത്തിൽനിന്ന് പിന്മാറാൻ വരൻ അവ്‌ദേഷ് തയാറായില്ല. തുടർന്ന് ആശുപത്രിയിൽ വച്ച് വിവാഹ ചടങ്ങുകൾ നിർവഹിക്കാൻ അനുവാദം നൽകിയതായി പെൺകുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ സച്ചിൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബർ എട്ടിനാണ് ആരതിയുടെയും അവ്‌ദേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. പെൺകുട്ടിയുടെ നട്ടെല്ലിനു ക്ഷതമേറ്റിട്ടുണ്ടെന്നും നാളുകളോളം കിടക്കയിൽ തന്നെ കഴിയേണ്ടി വരുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ അവ്‌ദേഷ് ആ പെൺകുട്ടിയെ തന്നെ വിവാഹം ചെയ്യുക ആയിരുന്നു.

പെൺകുട്ടിയുടെ അനുജത്തിയെ അവ്‌ദേഷിനെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി. എന്നാൽ എന്തൊക്കെ സംഭവിച്ചാലും അതെല്ലാം വിധിയാണെന്നും ഈ മോശം സമയത്ത് ആരതിയുടെ കൂടെ നിൽക്കാനാണ് തന്റെ തീരുമാനമെന്ന അവ്‌ദേഷിന്റെ നിലപാടിനെ ഒടുവിൽ ബന്ധുക്കളും അനുകൂലിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP