Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കോവിഡ്; സമ്പർക്കം പുലർ‌ത്തിയവർ പരിശോധനക്ക് വിധേയമാകണമെന്ന് ത്രിവേന്ദ്ര റാവത്ത്

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കോവിഡ്; സമ്പർക്കം പുലർ‌ത്തിയവർ പരിശോധനക്ക് വിധേയമാകണമെന്ന് ത്രിവേന്ദ്ര റാവത്ത്

മറുനാടൻ ഡെസ്‌ക്‌

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കോവിഡ് ബാധ. ത്രിവേന്ദ്ര റാവത്ത് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചു. ഞാൻ ആരോ​ഗ്യവാനായിരിക്കുന്നു, ലക്ഷണങ്ങളില്ല. - ട്വീറ്റിലൂടെ റാവത്ത് അറിയിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഞാൻ ഹോം ഐസൊലേഷനിലാണ്. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ ഞാനുമായി സമ്പർക്കം പുലർ‌ത്തിയ എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡ് മന്ത്രി രേഖാ ആര്യയ്ക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തേ അദ്ദേഹവുമായി ബന്ധപ്പെട്ട രണ്ട് ഉദ്യോ​ഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി രണ്ട് തവണ ക്വാറന്റൈനിൽ പോയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP