Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നികേഷ് നീ എംഡിയാണ് ചീഫ് എഡിറ്ററാണ്.... ഞാനും എംഡിയാണ് ചീഫ് എഡിറ്ററുമാണ്...; വിഷമം വന്നപ്പോൾ വീട്ടിൽ വന്ന് എന്റേയും ഭാര്യയുടേയും കാലു പിടിച്ച പ്രദീപെന്ന് മംഗളം അജിത്ത്; റിപ്പോർട്ടർ ടിവിയിലെ അഭിമുഖം വിവാദമാകുമ്പോൾ

നികേഷ് നീ എംഡിയാണ് ചീഫ് എഡിറ്ററാണ്.... ഞാനും എംഡിയാണ് ചീഫ് എഡിറ്ററുമാണ്...; വിഷമം വന്നപ്പോൾ വീട്ടിൽ വന്ന് എന്റേയും ഭാര്യയുടേയും കാലു പിടിച്ച പ്രദീപെന്ന് മംഗളം അജിത്ത്; റിപ്പോർട്ടർ ടിവിയിലെ അഭിമുഖം വിവാദമാകുമ്പോൾ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ട് മംഗളം ചീഫ് എഡിറ്ററും എംഡിയുമായ ആർ അജിത്ത് കുമാറിന്റെ റിപ്പോർട്ടർ ടിവിയിലെ അഭിമുഖത്തിനെതിരെ സോഷ്യൽ മീഡിയിയിൽ ട്രോളുകൾ.

അഭിമുഖത്തിൽ അജിത്ത് കുമാർ ചാനൽ അവതാരകനെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ച വാക്കുകളും അഭിമുഖത്തിലെ അഭിപ്രായപ്രകടനങ്ങളുമാണ് വിമർശനത്തിന് അടിസ്ഥാനം. സഭ്യമല്ലാത്ത ഭാഷയിൽ അതീവ ധാർഷ്ട്യത്തോടെയാണ് അഭിമുഖത്തിലുടനീളം അജിത്ത് സംസാരിച്ചത്. അതും റിപ്പോർട്ടറിന്റെ എല്ലാമെല്ലാമായ എംവി നികേഷ് കുമാറിന് നേരേയും. എസ് വി പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു അജിത് കുമാറിനോട് നികേഷ ചോദ്യങ്ങളുയർത്തിയത്.

അപകമരണത്തെക്കുറിച്ചുള്ള ചോദ്യത്തിനും അജിത്തിന് നിയന്ത്രണം നഷ്ടപ്പെടുന്നു. നിനക്ക് എന്നെ എത്ര വർഷമായി അറിയാം? അജിത്ത് കുമാർ നികേഷിനോട് ചോദിക്കുന്നത് ഇങ്ങനെയാണ്.. മറുപടി പറയാൻ മടിച്ച നികേഷിനെക്കൊണ്ട് വീണ്ടും ചോദ്യം ആവർത്തിച്ച് 25 വർഷത്തിനടുത്ത് പരിചയം ഉണ്ട് എന്ന അജിത്ത് കുമാർ മറുപടി പറയിക്കുന്നു. തുടർന്ന് അജിത്ത് നികേഷിനോട് ചോദിക്കുന്നത് ആ ഇരുപത്തിയഞ്ച് വർഷത്തിനിടയ്ക്ക് ഞാനൊരു വൃത്തിക്കെട്ടവനാണ് എന്നു നിനക്കു തോന്നുന്നുണ്ടോ എന്നാണ്.

വീണ്ടും നികേഷ് ചോദ്യം ആവർത്തിച്ചപ്പോൾ സംഭവത്തിന് ശേഷം തനിക്കെതിരെ കുറേ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. കൊലപാതകി എന്ന പട്ടം മാത്രമാണ് തനിക്ക് ചാർത്താനുണ്ടായിരുന്നത്. പ്രദീപിന്റെ മരണത്തോടെ അതും കിട്ടിയെന്നാണ് അജിത് പ്രതികരിച്ചത്.പക്ഷെ ലോറിയും ഡ്രൈവറെയും കണ്ടെത്തിയ സാഹചര്യത്തിൽ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമല്ലോ എന്നും അജിത്ത് ചോദിക്കുന്നു.ഇത്തരം സംഭവങ്ങൾ തന്നെ വിഷമിപ്പിക്കുന്നുണ്ട്. പക്ഷെ മിക്കപ്പോഴും സമയം ഇത്തരം വിഷയങ്ങളും ആരോപണങ്ങളും ഞാൻ ആസ്വദിക്കുകയാണ്.തനിക്കെതിരെ വരുന്ന ആരോപണങ്ങളത്രയും ഞാൻ പ്രതികരിക്കാതെ തള്ളിക്കളയുകയാണെന്നും അജിത്ത് വ്യക്തമാക്കുന്നു.

പ്രദീപിന്റെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ സുഹൃത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് താൻ അപകട വിവരമറിഞ്ഞതെന്നും നല്ല വാക് ചാതുരിയും രാഷ്ട്രീയ നിരീക്ഷണ പാടവവും അവതരണ മേന്മയും ഉള്ള വ്യക്തിയായിരുന്നു പ്രദീപെന്നും അജിത്ത് കുമാർ പറഞ്ഞു. ന്യൂസ് 18 നിൽ നിന്ന് ജോലി ഉപേക്ഷിച്ച ശേഷം അജിത്ത് സാറെ ഞാൻ അങ്ങോട്ടു വരുവ എന്നുമാത്രമാണ് പ്രദീപ് പറഞ്ഞത്. നിനക്കായി ഒരു കസേര ഇവിടയുണ്ടാകുമെന്നു താനും മറുപടി നൽകി. തനിക്കെതിരെ ഒരുപാട് വാർത്തകൾ ചെയ്തിട്ടുണ്ട് പ്രദീപ്. പക്ഷെ തെറ്റ് മനസിലാക്കി എന്റെ വീട്ടിൽ വന്ന് ഭാര്യയുടെയും മകന്റെയും മുന്നിൽ നിന്ന് തെറ്റ് ഏറ്റുപറഞ്ഞു-ഇതാണ് അജിത് കുമാറിന്റെ അവകാശ വാദം.

അത്രയും നല്ല മനുഷ്യനാണ് പ്രദീപ്.. ഇത്തിരി അഹങ്കാരം ഉണ്ട് എന്നുമാത്രമാണെന്നും അജിത്ത് കുമാർ പറഞ്ഞു.തനിക്കെതിരായ വാർത്തകൾ ചെയ്യുമ്പോഴും തന്നോട് പറയുമായിരുന്നു. ഇല്ലാത്തകാര്യങ്ങൽ ചെയ്യുമ്പോൾ എനിക്കുവിഷമമം ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്. നമ്മളും വാർത്തകളിലൂടെ പലരെയും വേദനിപ്പിച്ചിട്ടുണ്ട്. പക്ഷെ വാർത്തയിൽ ഒരു തെറ്റോ പ്രശ്നമോ ഉണ്ടായാൽ നേരെ വന്ന് തന്നോട് പറയുമായിരുന്നു അതാണ് പ്രദീപിന്റെ മഹത്വമെന്നും അജിത്ത് പറയുന്നു.

ഹണിട്രാപ്പുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിന് ഹണിട്രാപ്പെന്ന് പറയാൻ പാടില്ലെന്ന് പറഞ്ഞു അജിത്ത് കുമാർ പൊട്ടിത്തെറിച്ചു. എ കെ ശശീന്ദ്രന്റെ വിഷയത്തെ ഹണി ട്രാപ്പ് എന്നു വിളിക്കാൻ പറ്റില്ല. ഒരു പെൺകുട്ടിയോട് മന്ത്രി മോശമായി സംസാരിച്ചതാണ്. അതിനെ മാധ്യമങ്ങളാണ് ഹണിട്രാപ്പ് ആക്കിയത്. അല്ലാതെ ഹണിട്രാപ്പല്ല അ സംഭവം. മന്ത്രി സംസാരിച്ചത് തന്നെയാണ്. താൻ പുസ്തകം എഴുതുന്നുണ്ട് അതിൽ ഈ സംഭവങ്ങൾ ഒക്കെ കൃത്യമായി പറയുമെന്നും അജിത്ത് വ്യക്തമാക്കി.

പ്രദീപുമായി അകൽച്ചയുണ്ടോ എന്ന ചോദ്യത്തിന് പ്രദീപുമായി അകൽച്ചയില്ല. ഇടക്കിടക്ക് വീട്ടിൽ സന്ദർശിക്കും. നിർഭയനായ മാധ്യമ പ്രവർത്തകനാണെന്നും അജിത്ത് ആവർത്തിച്ചു. മംഗളത്തിനെതിരായി പ്രദീപ് നൽകിയ ഹർജിയെപ്പറ്റി തനിക്കറിയില്ല. ഹർജ്ജി നൽകിയെന്നും പിൻവലിച്ചെന്നും ഒരു ഓൺലൈൻ മാധ്യമത്തിലൂടെയാണ് താൻ അറിഞ്ഞതെന്ന് അജിത്ത് പറയുന്നു. ഈ വാർത്ത പുറത്തു വിട്ടത് മറുനാടൻ മലയാളി ആയിരുന്നു.

മന്ത്രി ശശീന്ദ്രനുമായി ബന്ധപ്പെട്ട വിഷയം നടക്കുമ്പോ പ്രദീപായിരുന്നു ന്യൂസ് എഡിറ്റർ. ആ വിഷയത്തിൽ തനിക്ക് വേണമെങ്കിൽ ഒഴിയാമായിരുന്നു. കാരണം ഒരു ചാനലിൽ ചീഫ് എഡിറ്ററും എംഡിയും അറിഞ്ഞിട്ടല്ല എല്ലാവാർത്തയും സംപ്രേഷണം ചെയ്യുന്നത്. ഈ വാർത്തയുടെ കാര്യം താൻ അറിഞ്ഞിട്ടില്ല. പക്ഷെ താൻ കേസിൽ ശിക്ഷ അനുവഭിച്ചത് തന്റെ മാന്യതയാണെന്നും അജിത് കുമാർ ന്യായികരിക്കുന്നു. ഈ പ്രതികരണത്തിലാണ് അജിത്ത് കുമാർ കൂടുതൽ പൊട്ടിത്തെറിച്ചത്.. ഞാനും നീയും ചാനലിന്റെ ചീഫ് എഡിറ്റർമാരല്ലെ.. അപ്പൊ നീ പറ.. നീ അറിഞ്ഞിട്ടാണൊ നിന്റെ ചാനലിൽ എല്ലാ വാർത്തയും പോകുന്നത്.. അജിത്ത് കുമാർ ചോദിക്കുന്നുണ്ട്.

ഈ രണ്ടു മറുപടിക്കെതിരെയാണ് കൂടുതലും വിമർശനം. ചാനലിൽ നടക്കുന്നതൊന്നും ചീഫ് എഡിറ്റർ അറിയുന്നില്ലെങ്കിൽ താൻ എന്തിനാ ചായ അടിക്കാനാണോ അവിടെ ഇരിക്കുന്നതെന്നും ഒരു പ്രേക്ഷകൻ ചോദിക്കുന്നു. അജിത്തിന്റെ സംഭാഷണങ്ങൾ തന്നെ സംശയം ജനിപ്പിക്കുന്നുണ്ടെന്നും അജിത്തിനെ ചോദ്യം ചെയ്യണമെന്നുമുൾപ്പടെ പ്രേക്ഷകർ ആവശ്യപ്പെടുന്നു. അഭിമുഖത്തിലുട നീളം നീ എന്ന തരത്തിൽ നികേഷിനെ സംബോധന ചെയത അജിത്ത് കുമാർ മദ്യപിച്ചാണോ സംസാരിച്ചതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP