Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസതുമസ് ,ന്യൂഇയർ പ്രമാണിച്ച് ഉപഭോക്താക്കൾക്ക് സുവർണാവസരവുമായി സൂം ആപ്പ്; സൗജന്യമായി വീഡിയോ കോൾ ചെയ്യാൻ അവസരം: കോളുകൾ മണിക്കൂറുകൾ നീണ്ടാലും മയാ പൈസ പോലും നൽകേണ്ട

ക്രിസതുമസ് ,ന്യൂഇയർ പ്രമാണിച്ച് ഉപഭോക്താക്കൾക്ക് സുവർണാവസരവുമായി സൂം ആപ്പ്; സൗജന്യമായി വീഡിയോ കോൾ ചെയ്യാൻ അവസരം: കോളുകൾ മണിക്കൂറുകൾ നീണ്ടാലും മയാ പൈസ പോലും നൽകേണ്ട

സ്വന്തം ലേഖകൻ

സൂം വീഡിയോ കോൺഫറൻസ് ആപ്പ് അതിന്റെ 40 മിനറ്റ് വീഡിയോ കോൾ പരിധി സൗജന്യമായി ഉയർത്തുന്നു. കോവിഡ് കാലത്ത് ക്രിസ്തുമസ്, ന്യൂ ഇയർ എന്നിവ ആഘോഷിക്കാൻ കുടുംബംങ്ങൾക്ക് ഒത്തു ചേരാൻ സാധിക്കാത്തതിൽ സൗജന്യ നിരക്കിലാണ് സൂം ആപ്പ് വീഡിയോ കോൾ പരിധി ഉയർത്തുന്നത്. ക്രിസ്തുമസ്, ന്യൂ ഇയർ തുടങ്ങി മൂന്ന് ആഘോഷങ്ങളുടെ ഭാഗമായി ഈ കാലയളവിലാണ് സൗജന്യമായി പരിധികളില്ലാതെ സൂം ആപ്പിലൂടെ വീഡിയോ കോൾ ചെയ്യാനുള്ള അവസരം ഒരുക്കുന്നത്.

കോവിഡ് കാലമായതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതും മറ്റും സൂം ആപ്പിനെ കൂടുതൽ ജനകീയമാക്കുകയും ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കാൻ കാരണമാകുകയും ചെയ്തിരുന്നു. ഇതാണ് ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച് സൗജന്യ വീഡിയോ കോളിന് അവസരം ഒരുക്കുന്നത്. സൗജന്യ കോളുകൾക്കായുള്ള ആദ്യ വിൻഡോ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ആരംഭിച്ചു. ഇത് ഡിസംബർ 19 വരെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

ബോക്‌സിങ് ഡേ ആയ ഡിസംബർ 23ന് ഈ സൗജന്യ കോളുകൾ വീണ്ടും നിലവിൽ വരും. ക്രിസ്തുമസ് വരെ നീണ്ടു നിൽക്കും. മൂന്നാമത്തെതും അവസാനത്തേതുമായ സൗജന്യ കോളുകൾക്കുള്ള സമയം ആരംഭിക്കുക ന്യൂ ഇയറിനോട് അനുബന്ധിച്ച് ഡിസംബർ 30ന് ആയിരിക്കും. ഡിസംബർ 30ന് രാവിലെ 11ന് ആരംഭിക്കുന്ന സൗജന്യ വീഡിയോ കോളുകൾ ജനുവരി രണ്ട് വരെ ലഭ്യമാകും. സൂം ഉപഭോക്താക്കൾ ഈ സമയങ്ങളിൽ വീഡിയോ കോൾ ചെയ്യുന്നതിന് നയാ പൈസ പോലും നൽകേണ്ടി വരില്ല. കോളുകൾ മണിക്കൂറുകൾ നീണ്ടു പോയാലും പണം നൽകണ്ടി വരില്ല എന്നതാണ് ഉപഭോക്താക്കൾക്ക് സന്തോഷം പകരുന്നത്.

സൂം ആപ്പിലെ തങ്ങളുടെ പരിധി എടുത്തു കളയാൻ ഉപഭോക്്താക്കൾ ഒന്നും ചെയ്യേണ്ടതായില്ല. ഈ സമയങ്ങളിൽ ഓട്ടോ മാറ്റിക്കായി സമയ പരിധി ഇല്ലാത്ത സൗജന്യ കോളുകൾ തനിയെ ലഭ്യമാകും. സാധാരണ സൂം ആപ്പിൽ പെയ്ഡ് സബ്‌സ്‌ക്രിപ്ഷന് സൈൻ അപ്പ് ചെയ്യണം. ദിവസേന 40 മിനറ്റ് സംസാരിക്കാൻ ഒരു മാസം ആയിരം രൂപയോളം ഉപഭോക്താക്കൾ നൽകണം. എന്നാൽ ഈ വർഷം ഉപഭോക്താക്കൾക്ക് സൗജനമ്യമായി കോൾ ചെയ്യാനുള്ള അവസരം ഒരുക്കി നൽകുകയാണ് സൂം. 2020ൽ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്പുകളിൽ ഒന്നാണ് സൂം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP