Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലപ്പുറത്ത് യുഡിഎഫിന്റെ ഉജ്ജ്വല വിജയം സഹിക്കാനാകുന്നില്ല; എൽ.ഡി.എഫ് കോട്ടയിൽ അട്ടിമറി ജയം നേടിയ സ്ഥാനാർത്ഥിയുടെ കടയ്ക്ക് തീവെച്ചു; വീടും ഓട്ടോറിക്ഷയും അക്രമിച്ചു; സിപിഎമ്മും എസ്ഡിപിഐയും തങ്ങൾക്ക് നേരേ വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് ലീഗ്

മലപ്പുറത്ത് യുഡിഎഫിന്റെ ഉജ്ജ്വല വിജയം സഹിക്കാനാകുന്നില്ല; എൽ.ഡി.എഫ് കോട്ടയിൽ അട്ടിമറി ജയം നേടിയ സ്ഥാനാർത്ഥിയുടെ കടയ്ക്ക് തീവെച്ചു; വീടും ഓട്ടോറിക്ഷയും അക്രമിച്ചു; സിപിഎമ്മും എസ്ഡിപിഐയും തങ്ങൾക്ക് നേരേ വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് ലീഗ്

ജംഷാദ് മലപ്പുറം


മലപ്പുറം: മലപ്പുറം ജില്ലയിലുണ്ടായ പരാജയത്തോടെ സിപിഎം-എസ്.ഡി.പി.ഐ പ്രവർത്തകർ മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിടുന്നതായി മുസ്ലിംലീഗ്. തദ്ദേശ സ്വയം സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡിഎഫിനുണ്ടായ ഉജ്ജ്വല വിജയത്തിൽ വിറളി പൂണ്ടാണ് സിപിഎം,എസ്.ഡി പി.ഐ പ്രവർത്തകർ വ്യാപകമായ അക്രമം അഴിച്ചു വിടുന്നതെന്ന് പി.ഉബൈദുള്ള എംഎ‍ൽഎ പറഞ്ഞു.

പൂക്കോട്ടൂർ അറവങ്കരയിൽ എസ്.ഡി പി.ഐ പ്രവർത്തകരും, മൊറയൂർ അരിമ്പ്ര, വാലഞ്ചേരി, പന്തല്ലൂർ കിഴക്കുംപറമ്പ്, പെരിമ്പലം, കോഡൂർ ഉമ്മത്തൂർ, പൂക്കൊളത്തൂർ എന്നിവിടങ്ങളിൽ
സിപിഎം പ്രവർത്തകരും ക്രൂരമായ അക്രമമാണ് അഴിച്ചുവിട്ടത്.

അക്രമം തടയാൻ ബാധ്യസ്ഥരായ പൊലീസ് അക്രമകാരികൾക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എ.എൽ.എ ആരോപിച്ചു. അതേ സമയം മലപ്പുറം പുറത്തൂരിലെ എൽ.ഡി.എഫ് കോട്ടയിൽ അട്ടിമറി വിജയം നേടിയ ലീഗ് സ്ഥാനാർത്ഥിയുടെ കടക്ക് തീയിടുകയും ലീഗ് പ്രവർത്തകന്റെ വീടും ഓട്ടോറിക്ഷയും അക്രമിച്ചതായും പരാതിയുണ്ട്. പുറത്തൂർ 17-ാം വാർഡ് എടക്കനാടിൽ നിന്നും വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കാവിലക്കാടുള്ള കാറ്ററിങ് സർവീസ് കടയാണ് ബുധനാഴ്ച രാത്രി പത്ത് മണിയോടെ തീയിട്ടത്.

സിപിഎം പ്രവർത്തകരാണ് അക്രമം നടത്തിയെന്നത് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. നൗഫലിന്റെവീട്ടിൽ വന്ന് അക്രമം നടത്തിയതായും ആക്ഷേപമുണ്ട്. എടക്കനാട് വാർഡിൽ നൗഫൽ, സിപിഎം മുതിർന്ന നേതാവ് കെ.വി.സുധാകരനെ ഇരുനൂറിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

തീ ആളിപ്പടർന്ന് സമീപത്തെ തെങ്ങുകളിലേക്കും പടരാൻ തുടങ്ങിയതോടെ നാട്ടുകാർ തീയണക്കാൻ തുടങ്ങി. തീയണക്കാൻ തിരൂരിൽ നിന്നും ഫയർ ഫോഴ്സും എത്തിയിരുന്നു. അതേ സമയം ഉണ്യാലിൽ ലീഗ് പ്രവർത്തകന്റെ ഓട്ടോറിക്ഷയും വീടും അക്രമിച്ചതിലും ലീഗ് പ്രതിഷേധിച്ചു. മണ്ഡലം ലീഗ് പ്രസിഡന്റ് മുത്തുക്കോയ തങ്ങൾ, സെക്രട്ടറി അഷ്റഫ് എന്നിവർ വീട് സന്ദർശിച്ചു.

ഇതിന് പുറമെ പാണക്കാട്ട് വിജയാഹ്ലാദ പ്രകടനം നടത്തിയ യു.ഡി.എഫ് പ്രവർത്തകരെ അകാരണമായി പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും പരാതിയുണ്ട്. സിപിഎം എസ്.ഡി.പി.ഐ അക്രമം അവസാനിപ്പിക്കണമെന്നും യു.ഡി.എഫ് പ്രവർത്തകരുടെ പേരിൽ കള്ളക്കേസ് ചുമത്തുന്ന നടപടിയിൽ നിന്നും പൊലീസ് പിന്മാറണമെന്നും പി.ഉബൈദുള്ള എംഎ‍ൽഎ ആവശ്യപ്പെട്ടു.ഗുണ്ടാ അക്രമങ്ങളിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്ന യു.ഡി.എഫ് പ്രവർത്തകരെ എംഎ‍ൽഎ സന്ദർശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP