Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൽഡിഎഫ് സ്വതന്ത്രന്മാരെ ചേർത്തത് യുഡിഎഫിന്റെ അക്കൗണ്ടിൽ; ഇടത് ജയിച്ച കാസർകോട് ജില്ലാപഞ്ചായത്തും സമനില വന്ന വയനാടും ഐക്യമുന്നണിക്കെന്ന് ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ്; പിറവം, കോതമംഗലം, കോട്ടയം, അടുർ, പരവൂർ നഗരസഭകളും യുഡിഎഫിനെന്ന് തെറ്റായി ചേർത്തു; ട്രൻഡ് സോഫ്റ്റ് വെയറിൽ വ്യാപക തകരാർ; അന്തിമ കണക്കിൽ മുൻസിപ്പാലിറ്റികളും എൽഡിഎഫിന് ഒപ്പം

എൽഡിഎഫ് സ്വതന്ത്രന്മാരെ ചേർത്തത് യുഡിഎഫിന്റെ അക്കൗണ്ടിൽ; ഇടത് ജയിച്ച കാസർകോട് ജില്ലാപഞ്ചായത്തും സമനില വന്ന വയനാടും ഐക്യമുന്നണിക്കെന്ന് ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ്; പിറവം, കോതമംഗലം, കോട്ടയം, അടുർ, പരവൂർ നഗരസഭകളും യുഡിഎഫിനെന്ന് തെറ്റായി ചേർത്തു; ട്രൻഡ് സോഫ്റ്റ് വെയറിൽ വ്യാപക തകരാർ; അന്തിമ കണക്കിൽ മുൻസിപ്പാലിറ്റികളും എൽഡിഎഫിന് ഒപ്പം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിടിച്ചുനിന്നുവെന്ന ധാരണ വരുന്നത് ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റായ ട്രൻഡിൽ വന്ന അടിമുടി തെറ്റുകൾ മൂലമെന്ന് വിലയിരുത്തിൽ. എൽഡിഎഫ് സ്വതന്ത്രന്മാരെ യുഡിഎഫിന്റെ അക്കൗണ്ടിൽ ചേർത്തുകൊണ്ടാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പുർണ്ണമായും തെറ്റാണെന്നും, ശരിയായ കണക്ക് പ്രകാരം മുൻസിപ്പാലിറ്റികളിലും തങ്ങൾക്കാണ് ഭൂരിപക്ഷം എന്നാണ് ഇടത് നേതാക്കൾ ഇപ്പോൾ അഭിപ്രായപ്പെടുന്നത്. പിറവം, കോതമംഗലം, കോട്ടയം, അടുർ, പരവൂർ എന്നു അഞ്ചുനഗരസഭകൾ ഇടതുമുന്നണിയാണ് നേടിയിരിക്കുന്നത്.

എന്നാൽ ട്രൻഡിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നത് യുഡിഎഫിന്റെ അക്കൗണ്ടിലാണ്. നിലവിൽ 35 മുൻസിപ്പാലിറ്റികളിൽ എൽഡിഎഫും 45 മുൻസിപ്പാലിറ്റികളിൽ യുഡിഎഫും ജയിച്ചുവെന്നാണ് ട്രൻഡിൽ ഉള്ളത്. എന്നാൽ ഈ തെറ്റായി രേഖപ്പെടുത്തിയ അഞ്ച് മൂൻസിപ്പാലിറ്റികൾ കൂട്ടുമ്പോൾ ഇരുമുന്നണികൾക്കും 40 വീതമാണ് കിട്ടുക. മാത്രമല്ല ഇപ്പോൾ വർക്കല, മുക്കം തുടങ്ങിയ പല നഗരസഭകളിലും സ്വതന്ത്രർ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിക്കയാണ്. ഇങ്ങനെ നോക്കുമ്പോൾ, യുഡിഎഫ് ആകെ മുന്നിട്ടുനിന്ന മുൻസിപ്പാലിറ്റികളിലും എൽഡിഎഫിന്റെ മേധാവിത്വമാണ് പ്രകടമാവുന്നത്.

അടിമുടി തെറ്റാണ് ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ ഇത്തവണ ഉണ്ടായത്. ജില്ലാപഞ്ചാത്തിന്റെ കണക്ക് എടുത്താൽ യുഡിഎഫ് 4, എൽഡിഎഫ് 10 എന്നാണ് ഇപ്പോഴും സൈറ്റിൽ കാണുന്നത്. എന്നാൽ കാസർകോട് ജില്ലാപഞ്ചായത്തിൽ ഒരു ഇടതുസ്വതന്ത്രന്റെ ഭൂരിപക്ഷത്തിന് ഇടതുമുന്നണി മുന്നിലാണ്. അതുപോലെ 8 സീറ്റുകൾ നേടി ഇരുമുന്നണികളും ഒപ്പം വന്ന വയനാട് ജില്ലാപഞ്ചായത്ത് യുഡിഎഫിന് കൊടുക്കുകയാണ് ട്രൻഡ് ചെയ്തത്.
അതുപോലെ കോർപ്പറേഷൻ റിസൾട്ടിന്റെ കാര്യത്തിലും 3-3 എന്നാണ് ട്രൻഡിൽ കാണിക്കുന്നത്. എന്നാൽ തൃശൂർ, കൊച്ചി കോർപ്പറേഷനുകളിൽ ഇടതുമുന്നണിയാണ് മുന്നിൽ. രണ്ടിടത്തും ഓരോ വിമതർ വീതം എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇവിടെയും ഭരണം എൽഡിഎഫിനെന്ന് ഉറപ്പാവുകയാണ്. അതുപോലെ തന്നെ നിരവധി ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫിന്റെ സ്വതന്ത്രരെ യുഡിഎഫിന്റെ അക്കൗണ്ടിലാണ് പെടുത്തിയിരിക്കുന്നത്. അന്തിമ ചിത്രംവരുമ്പോൾ സ്ഥിതി മാറുമെന്നാണ് എൽഡിഎഫ് നേതാക്കൾ പറയുന്നത്.

ട്രൻഡിൽ ജില്ലാ പഞ്ചായത്തിന്റെ ഡീറ്റേയിൽഡ് റിസൾട്ടിൽഎടുത്തനോക്കിയാൽ 16 സീറ്റുള്ള വയനാട് ജില്ലാപഞ്ചാത്തിൽ എൽഡിഎഫ്-8, യുഡിഎഫ്-8 എന്ന് കാണാം. അപ്പോൾ അവിടെ സമനിലയാണ്. ഇനി അധ്യക്ഷൻ ആരാകണമെന്ന് നറുക്കടെുപ്പിലൂടെ തീരുമാനിക്കണം. എന്നാൽ ട്രൻഡിന്റെ ഹോം പേജിലെ ജില്ലാ പഞ്ചായത്തിന്റെ മൊത്തം ലിസ്റ്റിൽ ഇതും ചേർത്ത് യുഡിഎഫ് 4 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ കാസർകോട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ്-7, എൽഡിഎഫ്-7, എൻഡിഎ-2, സ്വതന്ത്രൻ -1 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഒരു സ്വതന്ത്രൻ എൽഡിഎഫ് സ്വതന്ത്രനാണ്. ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനിൽ നിന്ന് 138 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച ഷാനവാസ് പാദൂർ ഇടതുസ്വതന്ത്രനാണെന്നതിന് ഇലക്ഷൻ കമ്മീഷന് ഒഴികെ ആർക്കും സംശയമില്ല. ഇനി സ്വതന്ത്രരെ വേറെ കാറ്റഗറിയിലാണ് പെടുത്തുകയെങ്കിലും ഇവിടെ ഇരുമുന്നണികളും തുല്യനിലയിലാണ്. പിന്നെ എങ്ങനെയാണ് അതുചേർത്ത് നാല് ജില്ലാ പഞ്ചായത്തുകൾ യുഡിഎഫിന്റെ അക്കൗണ്ടിൽ പെടുത്തുക എന്നതാണ് ഇടത് കേന്ദ്രങ്ങൾ ഉന്നയിക്കുന്ന ചോദ്യം.

അതേസമയം എങ്ങനെയാണ് ഇത്രവലിയ തെറ്റ് ഇലക്ഷൻ കമ്മീഷന്റെ സൈറ്റിൽ സംഭവിച്ചത് എന്നത് സംബന്ധിച്ചും കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ അടുത്ത രാഷ്ട്രീയ വിവാദമായി ഇത് ഉയരാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP