Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുന്നിൽ നിന്നു നയിക്കാൻ യുവത്വം ഉണ്ടെങ്കിൽ വിജയം പിടിക്കാമെന്ന് തെളിയിച്ചു തൃത്താല; വി ടി ബൽറാമിന്റെ നിയമസഭാ മണ്ഡലമായ തൃത്താലയിൽ എട്ടിൽ നാല് പഞ്ചായത്തും പിടിച്ചെടുത്ത് യുഡിഎഫ്; എൽഡിഎഫ് മൂന്നിലേക്ക് ചുരുങ്ങി; എംഎൽഎ എന്ന നിലയിൽ എല്ലാ പഞ്ചായത്തുകൾക്കും പിന്തുണ വാഗ്ദാനം ചെയ്തു വി ടി ബൽറാം

മുന്നിൽ നിന്നു നയിക്കാൻ യുവത്വം ഉണ്ടെങ്കിൽ വിജയം പിടിക്കാമെന്ന് തെളിയിച്ചു തൃത്താല; വി ടി ബൽറാമിന്റെ നിയമസഭാ മണ്ഡലമായ തൃത്താലയിൽ എട്ടിൽ നാല് പഞ്ചായത്തും പിടിച്ചെടുത്ത് യുഡിഎഫ്; എൽഡിഎഫ് മൂന്നിലേക്ക് ചുരുങ്ങി; എംഎൽഎ എന്ന നിലയിൽ എല്ലാ പഞ്ചായത്തുകൾക്കും പിന്തുണ വാഗ്ദാനം ചെയ്തു വി ടി ബൽറാം

മറുനാടൻ മലയാളി ബ്യൂറോ

തൃത്താല: തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടങ്ങളിൽ കോൺഗ്രസിന് തിരിച്ചടികളുടെ കഥകളാണ് പുറത്തുവരുന്നത്. എന്നാൽ, ചിലയിടങ്ങളിൽ സ്ഥിതിഗതികൾ മറിച്ചും സംഭവിച്ചു. അത്തരമൊരു സ്ഥലം വി ടി ബൽറാം പ്രതിനിധാനം ചെയ്യുന്ന തൃത്താല നിയമസഭാ മണ്ഡലമായിരുന്നു. ഇവിടെ യുഡിഎഫ് സ്ഥിതി മെച്ചപ്പെടുത്തുന്ന അവസ്ഥയായി മാറി. കാലങ്ങളായി ഇടതുകോട്ടയായി അറിയപ്പെട്ട നിയമസഭാ മണ്ഡലത്തിൽ രണ്ട് തവണ വിജയിച്ചു കയറിയ ബൽറാമിന് കൂടി അവകാശപ്പെട്ടതു കൂടിയായി വിജയം.

മണ്ഡലത്തിലെ യുഡിഎഫിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ എല്ലാത്തരത്തിലും മുന്നിൽ നിന്നത് ബൽറാമായിരുന്നു. യുവാവായ നേതാവ് മുന്നിൽ നിന്നു നയിച്ചതും കൃത്യമായ ഇടപെടൽ നടത്തുകയും ചെയ്തത് മുന്നണിയിലെ എല്ലാവർക്കും നേട്ടമായി മാറുകയും ചെയ്തു. ഇതോടെ തൃത്താലയിലെ ആകെയുള്ളയുള്ള എട്ട് പഞ്ചായത്തിൽ നാലും പിടിച്ചെടുക്കാൻ യുഡിഎഫിന് സാധിച്ചു.

നേരത്തെ ചാലിശേരി മാത്രം ഒറ്റ മണ്ഡലത്തിൽ മാത്രമായിരുന്നു യുഡിഎഫിന് മേൽകൈ എങ്കിൽ ഇത്തവണ പട്ടിത്തറ, ആനക്കര, പരുതൂർ എന്നി പഞ്ചായത്തുകളിൽ കൂടിയാണ് യുഡിഎഫ് നേടിയത്. മുമ്പ് ചാലിശേരിക്ക് പുറമേയുള്ള ഏഴ് പഞ്ചായത്തുകളും എൽഡിഎഫ് ഭരണത്തിലായിരുന്നുവെന്ന് വിടി ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

എൽഡിഎഫ് ഭരണം ഏഴിൽ നിന്ന് മൂന്നിലേക്ക് ചുരുങ്ങി. ബിജെപിക്ക് ആകെ ഒരു വാർഡിൽ മാത്രമാണ് വിജയിക്കാനായത്.
20 വർഷത്തിന് ശേഷമാണ് പട്ടിത്തറയിൽ യുഡിഎഫിന് ഭരണം ലഭിക്കുന്നത്. പരുതൂരിലാവട്ടെ യുഡിഎഫ് എന്ന നിലയിൽ ഇതാദ്യമായാണ് ഭരണം ലഭിക്കുന്നത്. മുൻപൊരിക്കൽ സിപിഐയുടെ പിന്തുണയോടെ കുറച്ചുകാലം യുഡിഎഫ് ഭരണമുണ്ടായിരുന്നിട്ടുണ്ട്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി. ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ യുഡിഎഫ് 1, എൽഡിഎഫ് 2 എന്ന തൽസ്ഥിതി തുടരുന്നു. ഇതോടെ യുഡിഎഫിന്റെ ആകെ ജനപ്രതിനിധികളുടെ എണ്ണം 53 ൽ നിന്നും 64 ആയി ഉയർന്നു.

വിടി ബൽറാം എംഎൽഎ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം;

തൃത്താല നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ യുഡിഎഫിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച വോട്ടർമാർക്ക് അഭിവാദനങ്ങൾ നേരുന്നു. നേരത്തെ എട്ട് പഞ്ചായത്തുകളിൽ ഒരെണ്ണം മാത്രമായിരുന്നു യുഡിഎഫിനൊപ്പം ഉണ്ടായിരുന്നത്, ചാലിശ്ശേരി. ബാക്കി ഏഴ് പഞ്ചായത്തുകളും എൽഡിഎഫ് ഭരണത്തിലായിരുന്നു.

ഇത്തവണ ചാലിശ്ശേരി നിലനിർത്തിയതിനോടൊപ്പം പട്ടിത്തറ, ആനക്കര, പരുതൂർ എന്നീ പഞ്ചായത്തുകൾ യുഡിഎഫ് തിരിച്ചുപിടിച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്ത കപ്പൂരിൽ യുഡിഎഫ് 9, എൽഡിഎഫ് 8, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെയും യുഡിഎഫ് ഭരണം പ്രതീക്ഷിക്കുന്നു. എൽഡിഎഫ് ഭരണം ഏഴിൽ നിന്ന് മൂന്നിലേക്ക് ചുരുങ്ങി. ബിജെപിക്ക് ആകെ ഒരു വാർഡിൽ മാത്രമാണ് വിജയിക്കാനായത്.

20 വർഷത്തിന് ശേഷമാണ് പട്ടിത്തറയിൽ യുഡിഎഫിന് ഭരണം ലഭിക്കുന്നത്. പരുതൂരിലാവട്ടെ യുഡിഎഫ് എന്ന നിലയിൽ ഇതാദ്യമായാണ് ഭരണം ലഭിക്കുന്നത്. മുൻപൊരിക്കൽ സിപിഐയുടെ പിന്തുണയോടെ കുറച്ചുകാലം യുഡിഎഫ് ഭരണമുണ്ടായിരുന്നിട്ടുണ്ട്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി. ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ യുഡിഎഫ് 1, എൽഡിഎഫ് 2 എന്ന തൽസ്ഥിതി തുടരുന്നു.

യുഡിഎഫിന്റെ ആകെ ജനപ്രതിനിധികളുടെ എണ്ണം 53 ൽ നിന്ന് 64 ആയി ഉയർന്നു. വിജയിച്ച എല്ലാ ജനപ്രതിനിധികൾക്കും കക്ഷിരാഷ്ട്രീയ ഭേദമന്യേ അഭിനന്ദനങ്ങൾ നേരുന്നു. മുഴുവൻ ജനങ്ങളേയും ഒരുപോലെ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ അവർക്കാകട്ടെ എന്നാശംസിക്കുന്നു. എംഎൽഎ എന്ന നിലയിൽ പഞ്ചായത്തുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. സഹകരണമാണ്, ബഹിഷ്‌ക്കരണമല്ല ജനാധിപത്യത്തിന്റെ വഴി എന്ന് തിരിച്ചറിഞ്ഞ് നാടിന്റെ നന്മക്കും വികസന പ്രവർത്തനങ്ങൾക്കും ഒന്നിച്ചു നിൽക്കാൻ മുഴുവൻ ജനപ്രതിനിധികൾക്കും പഞ്ചായത്ത് ഭരണാധികാരികൾക്കും കഴിയട്ടെ. ആത്യന്തികമായി ഇത് ജനവിധിയാണ്. ജനാധിപത്യത്തിന്റെ വിജയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP