Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരാട്ട് ഫൈസലിന്റെ മുമ്പിൽ നിവർന്നു നിൽക്കാൻ നിവർത്തിയില്ലാത്ത ഇടതു സ്ഥാനാർത്ഥി പോലും തനിക്ക് വോട്ട് ചെയ്തില്ല; സ്വതന്ത്രനായി ജയിച്ചു ചെങ്കൊടി പിടിച്ചു വിജയാഘോഷം നടത്തിയത് വിവാദ മിനി കൂപ്പറിൽ തന്നെ; കൊടുവള്ളി മാഫിയയുടെ മുമ്പിൽ സിപിഎമ്മിന്റെ മുട്ടു വിറയ്ക്കുന്നത് കഥ

കരാട്ട് ഫൈസലിന്റെ മുമ്പിൽ നിവർന്നു നിൽക്കാൻ നിവർത്തിയില്ലാത്ത ഇടതു സ്ഥാനാർത്ഥി പോലും തനിക്ക് വോട്ട് ചെയ്തില്ല; സ്വതന്ത്രനായി ജയിച്ചു ചെങ്കൊടി പിടിച്ചു വിജയാഘോഷം നടത്തിയത് വിവാദ മിനി കൂപ്പറിൽ തന്നെ; കൊടുവള്ളി മാഫിയയുടെ മുമ്പിൽ സിപിഎമ്മിന്റെ മുട്ടു വിറയ്ക്കുന്നത് കഥ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊടുവള്ളിയിൽ എല്ലാം കാരാട്ടുകാർ തീരുമാനിക്കും. കരാട്ട് റസാഖ് കൊടുവള്ളിയുടെ എംഎൽഎയാണ്. റസാഖിന്റെ അടുത്ത അനുയായിയാണ് ഫൈസൽ. സ്വർണ്ണ കടത്തിൽ കസ്റ്റംസ് സംശയത്തിൽ നിർത്തുന്ന വ്യക്തി. ഇതിനിടെയിലും ഫൈസൽ കൊടുവള്ളിയിൽ സ്ഥാനാർത്ഥിയായി. ഇത് വലിയ ചർച്ചയായി. ഇതോടെ സിപിഎം വാളെടുത്തു. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഫൈസൽ പുറത്തായി. പക്ഷേ അന്തിമ ഫലം നൽകുന്നത് ഇടതു സ്ഥാനാർത്ഥിയായി കാരാട്ട് ഫൈസൽ തന്നെയായിരുന്നു മത്സരിച്ചത് എന്നാണ്. ഇടതു സ്ഥാനാർത്ഥിക്ക് ഇവിടെ വോട്ട് പോലും കിട്ടിയില്ല. 

അതായത് മത്സരിച്ചിട്ടും ഒരു വോട്ട് പോലും കിട്ടാത്ത സ്ഥാനാർത്ഥിയായി മാറുകയാണ് കാരാട്ട് ഫൈസലിന്റെ കൂട്ടുകാരനായ സിപിഎമ്മുകാരൻ. പലപ്പോഴും ഡമ്മിയായി മത്സരിക്കുന്നവർക്ക് പോലും ഒന്നോ രണ്ടോ വോട്ട് കിട്ടും. ഇവിടെ അതു പോലും സിപിഎം സ്ഥാനാർത്ഥിക്ക് കിട്ടുന്നില്ലെന്ന് ഉറപ്പാക്കി ഫൈസൽ ജയിക്കുകയാണ്. ഇവിടെ ഇടതു പക്ഷത്തെ അന്തിമ വാക്കായി റസാഖും ഫൈസലും തുടരും. ഏവരും കാരാട്ട് ഫൈസലിന്റെ വിജയം പ്രതീക്ഷിച്ചിരുന്നു. അപ്പോൾ സിപിഎമ്മിന് വോട്ട് കിട്ടാതെയുള്ള ജയം സ്വപ്‌നത്തിൽ പോലും ആരും കണ്ടില്ല.

കരാട്ട് ഫൈസലിന്റെ മുമ്പിൽ നിവർന്നു നിൽക്കാൻ നിവർത്തിയില്ലാത്ത സിപിഎം സ്ഥാനാർത്ഥി പോലും തനിക്ക് വോട്ട് ചെയ്തില്ലെന്നതാണ് വസ്തുത. സ്വതന്ത്രനായി ജയിച്ചു ചെങ്കൊടി പിടിച്ചു വിജയാഘോഷം നടത്തിയത് വിവാദ മിനി കൂപ്പറിലും. പണ്ട് സിപിഎം സെക്രട്ടറിയായിരിക്കെ കോടിയേരി ബാലകൃഷ്ണൻ യാത്ര ചെയ്ത കൂപ്പർ വിവാദം ഓർമ്മിപ്പിച്ച് കരുത്ത് കാട്ടുകയായിരുന്നു ഫൈസൽ. കൊടുവള്ളി മാഫിയയുടെ മുമ്പിൽ സിപിഎമ്മിന്റെ മുട്ടു വിറയ്ക്കുന്നത് കഥയാണ് ഇതിലൂടെ ചർച്ചയാകുന്നത്. ഇതിനിടെയിലും കൊടുവള്ളിയിൽ ഭരണം യുഡിഎഫ് പിടിക്കുകയും ചെയ്തു.

കോഴിക്കോട് കൊടുവള്ളി നഗരസഭ 15ാം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന കാരാട്ട് ഫൈസലിന്റെ വിജയം സിപിഎമ്മിന്റെ തന്ത്രത്തിന്റെ കൂടി വിജയമാണ്. കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെട്ട മിനി കൂപ്പർ യാത്രാവിവാദം ഈ തിരഞ്ഞെടുപ്പ് കാലത്തും സജീവചർച്ചയായിരുന്നു. പുതിയ മിനി കൂപ്പറിൽ തന്നെ കയറി നിന്ന് വിജയജാഥ നടത്തിയാണ് ഫൈസൽ വെല്ലുവിളി നൽകുന്നത്. 568 വോട്ടു നേടിയാണ് ഫൈസലിന്റെ വിജയം.

ആദ്യം എൽഡിഎഫ് പിന്തുണയോടെയാണ് സ്ഥാനാർത്ഥിയായതെങ്കിലും പിന്നീട് സ്വർണക്കടത്തു കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനുള്ള പരസ്യ പിന്തുണ ഇടതുമുന്നണി പിൻവലിച്ചിരുന്നു. തുടർന്ന് ഐഎൻഎൽ നേതാവ് അബ്ദുൽ റഷീദിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കാരാട്ട് ഫൈസൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകി. കഴിഞ്ഞ തവണ പറമ്പത്തുകാവിൽനിന്നാണ് ഫൈസൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ചത്.

സ്വർണക്കടത്തുകേസിൽ ചോദ്യം ചെയ്തതോടെ സിപിഎം ജില്ലാ നേതൃത്വം ശക്തമായ എതിർപ്പുയർത്തിയിരുന്നു. തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് അബ്ദുൽ റഷീദ് പതിയെ പിന്മാറി. ഫൈസലിന്റെ പ്രചാരണം നയിച്ചത് പ്രാദേശിക സിപിഎം നേതൃത്വമാണെന്ന വാർത്തയും പുറത്തുവന്നിരുന്നു. അവിടുത്തെ എൽഡിഎഫ് സ്ഥാനാർത്ഥിക്കു ലഭിച്ച പൂജ്യം വോട്ടുകൾ എൽഡിഎഫിന്റെ തന്ത്രത്തിന്റെ ഭാഗമായിരുന്നു..

മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി കെ.കെ.എ. കാദറാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. നേടിയത് 495 വോട്ടുകൾ. എൻഡിഎ സ്ഥാനാർത്ഥി പി.ടി. സദാശിവന് 50 വോട്ടുകൾ ലഭിച്ചു. കാരാട്ട് ഫൈസലിന്റെ അപരനായെത്തിയ സ്വതന്ത്ര സ്ഥാനാർത്ഥി കെ. ഫൈസലിന് ഏഴു വോട്ടുകൾ ലഭിച്ചു. ഐ.എൻ.എൽ സ്ഥാനാർത്ഥി എൽഡിഎഫിന്റെ ഡമ്മി സ്ഥാനാർത്ഥിയാണെന്നും എൽഡിഎഫ് കാരാട്ട് ഫൈസലിനെ വിജയിപ്പിക്കുമെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. ഇപ്പോൾ പുറത്തുവരുന്ന ഫലം ഇതിനെ സാധൂകരിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP