Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷം പോലുമില്ലാതെ 14 സീറ്റുകളും തൂത്തുവാരി; കളിയാക്കലുകളും ആരോപണങ്ങളും നിസ്സാരമാക്കി ട്വന്റി 20 ക്ക് നാല് പഞ്ചായത്തുകളിൽ ഭരണം; ജനം ആഗ്രഹിക്കുന്നത് മാറ്റത്തിന്റെ കാറ്റ് വീശാൻ; കാറ്റിന്റെ കോള് കണ്ട് അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപനം

ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷം പോലുമില്ലാതെ 14 സീറ്റുകളും തൂത്തുവാരി; കളിയാക്കലുകളും ആരോപണങ്ങളും നിസ്സാരമാക്കി ട്വന്റി 20 ക്ക് നാല് പഞ്ചായത്തുകളിൽ ഭരണം; ജനം ആഗ്രഹിക്കുന്നത് മാറ്റത്തിന്റെ കാറ്റ് വീശാൻ; കാറ്റിന്റെ കോള് കണ്ട് അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

 കിഴക്കമ്പലം: കിഴക്കമ്പലത്തിനൊപ്പം ഐക്കരനാട്ടിലേക്കും കുന്നത്തു നാട്ടിലേക്കും മഴവന്നൂരിലേക്കും വളരുകയാണ് ട്വന്റി ട്വന്റി. നാല് പഞ്ചായത്തുകളിൽ ഭരണമുള്ള പാർട്ടിയായി ട്വന്റി ട്വന്റി മാറി എല്ലായിടത്തും തൂത്തുവാരി ഭരണം പിടിക്കുകയാണ് ട്വന്റി ട്വന്റി. കിഴക്കമ്പലത്തെ ഭരണ മികവ് സമീപ സ്ഥലങ്ങളിലേക്കും എത്തുന്നു. അവിടം കൊണ്ടും നിർത്തുന്നില്ല പടയോട്ടം.

അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബ്. കിഴക്കമ്പലം ആസ്ഥാനമായ ട്വന്റി20 ജനകീയ കൂട്ടായ്മ ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷം പോലുമില്ലാതെ 14 സീറ്റുകളും തൂത്തുവാരി. 'ട്വന്റി20യുടെ കിഴക്കമ്പലത്തെ വിജയം കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലാണ്. പലരും കളിയാക്കിയെങ്കിലും ജനങ്ങൾ അതെല്ലാം തള്ളിക്കളഞ്ഞ് ഇതാണ് ശരിയായ ജനാധിപത്യ ഭരണമെന്ന് അംഗീകരിച്ചു. നാലു പഞ്ചായത്തുകളിലാണ് മത്സരിച്ചത്. അതിൽ ഐക്കരനാട് പഞ്ചായത്തിലെ വിജയം എടുത്തുപറയേണ്ടതാണ്. അവിടെയുള്ള 14 വാർഡുകളിലും അഞ്ഞൂറും അറുന്നൂറും വോട്ടിനാണ് ട്വന്റി20 സ്ഥാനാർത്ഥികൾ ജയിച്ചത്' സാബു ജേക്കബ് പറഞ്ഞു.

അന്നകിറ്റക്‌സ് ഗ്രൂപ്പിന്റെ സിഎസ്ആർ സംരംഭമാണ് ട്വന്റി20യെന്ന വിമർശനങ്ങളെ സാബു ജേക്കബ് തള്ളിക്കളഞ്ഞു. 2012ലാണ് ട്വന്റി20 പ്രവർത്തനം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് സിഎസ്ആർ ബിൽ പോലും പാസായിട്ടില്ല. ട്വന്റി20യുടെ പഞ്ചായത്ത് ഭരണവും സിഎസ്ആറും തമ്മിൽ യാതൊരു ബന്ധവുമില്ല. പഞ്ചായത്തിന്റെ ഫണ്ട് തന്നെ അഴിമതിയില്ലാതെ കാര്യക്ഷമമായി ഉപയോഗിക്കുകയാണ് ട്വന്റി20 ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മഴുവന്നൂർ പഞ്ചായത്തിൽ 19 വാർഡുകളിലും മത്സരിച്ചു. 14 സീറ്റുകളിൽ ജയിച്ചു. കുന്നത്തുനാട് പഞ്ചായത്തിൽ 19 വാർഡുകളിൽ 16 ഇടത്തു മത്സരിച്ചു. അതിൽ 11 വാർഡുകളിലും ജയിച്ചു. ഈ മൂന്നു പഞ്ചായത്തുകളിലും ഭരണം ഏറ്റെടുക്കും. കൂടാതെ വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ഏഴു ഡിവിഷനിലേക്ക് മത്സരിച്ചതിൽ ആറിലും ജയിച്ചു. ഇവിടെ 13 ഡിവിഷനുകളാണ് ആകെയുള്ളത്.

ജില്ലാ പഞ്ചായത്തിൽ രണ്ട് ഡിവിഷനുകളിലാണ് മത്സരിച്ചത്. കോലഞ്ചേരി ഡിവിഷനിൽ ഞങ്ങളുടെ സ്ഥാനാർത്ഥി വിജയിച്ചു. വെങ്ങോല ഡിവിഷനിൽ വലിയ ലീഡുണ്ട്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നാലു ഡിവിഷനിൽ മത്സരിച്ചതിൽ രണ്ടിടത്തെ ഫലം വന്നു. ബാക്കി രണ്ട് ഡിവിഷനിലെ ഫലം കാത്തിരിക്കുന്നു. കേരളത്തിലെ പ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്ന് ജനങ്ങൾ അകന്നുപോകുകയാണ്.

മറ്റു ചില പഞ്ചായത്തുകളിലും ഞങ്ങൾ ചർച്ചകൾ നടത്തുകയും നിർദ്ദേശങ്ങളും സഹായങ്ങളുമൊക്കെ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഈ പഞ്ചായത്തുകളിൽ മത്സരിച്ചവർ ഞങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല. ഞങ്ങളുമായി അവർക്ക് ബന്ധവുമില്ല. അവരൊക്കെ സ്വന്തമായി സംഘടന രൂപീകരിച്ചാണ് മത്സരിച്ചത്. അവരിൽ പലരും ജയിച്ചിട്ടുണ്ട്.

രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നു ജനങ്ങൾ അകന്നു പോകുകയാണെന്ന് ഇതൊക്കെ അടിവരയിടുന്നു. ബദൽ സംവിധാനങ്ങൾ ഇല്ലാത്തതിനാലാണ് പല സ്ഥലങ്ങളിലും ആളുകൾ രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടു ചെയ്യുന്നത്. കുന്നത്തുനാടും ഐക്കരനാട്ടിലുമൊക്കെ ട്വന്റി20 രംഗത്തു വന്നപ്പോൾ അതിനെ ഏറ്റെടുക്കാനും വിജയിപ്പിക്കാനും ജനങ്ങൾ തയാറായത് മാറ്റം ആഗ്രഹിക്കുന്നതു കൊണ്ടാണ് സാബു ജേക്കബ് അവകാശപ്പെട്ടു.


മുന്നണികൾക്ക് വെല്ലുവിളിയുയർത്തിയാണ് കിഴക്കമ്പലത്തും സമീപ പ്രദേശത്തും ട്വന്റി ട്വന്റി കരുത്തുകാട്ടുന്നത്. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം ബ്ലോക്കിൽ കിഴക്കമ്പലം, പട്ടിമറ്റം എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് കിഴക്കമ്പലം. 19 വാർഡുകളാണ് ഇവിടെ ആകെയുള്ളത്. എല്ലാം അവർക്ക്. കിഴക്കമ്പലം പഞ്ചായത്തിൽ 1968ൽ പ്രവർത്തനമാരംഭിച്ച കിറ്റെക്‌സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി 2013ൽ സൊസൈറ്റി ആക്റ്റ്(ടീരശലശേല െമര)േ പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭമാണ് ട്വന്റിട്വന്റി കിഴക്കമ്പലം അസോസിയേഷൻ. കിറ്റക്‌സ് ഗ്രൂപ്പ് ഉടമകളായ ബോബി എം ജേക്കബ്, സാബു എം ജേക്കബ് എന്നിവരാണ് ട്വന്റി ട്വന്റിക്ക് നേതൃത്വം നൽകുന്നത്. 2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ഈ പ്രസ്ഥാനം നേടുകയുണ്ടായി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത നടപ്പിലാക്കാൻ 2013-ൽ ഉണ്ടാക്കിയതാണ് ട്വന്റിട്വന്റി. 2020 വർഷമാകുമ്പോഴേക്കും കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റിട്വന്റി ഉണ്ടാക്കിയത്. അതു സംഭവിച്ചുവെന്ന് ജനം തിരിച്ചറിഞ്ഞു. ഇതാണ് ഇപ്പോഴത്തെ തകർപ്പൻ വിജയത്തിന് കാരണം.

ട്വന്റി ട്വന്റി കിഴക്കമ്പലം അസോസിയേഷൻ

എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്തിൽ 1968ൽ പ്രവർത്തനമാരംഭിച്ച കിറ്റെക്‌സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി 2013ൽ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭമാണ് ട്വന്റി ട്വന്റി കിഴക്കമ്പലം അസോസിയേഷൻ. കിറ്റക്‌സ് ഗ്രൂപ്പ് ഉടമ സാബു എം ജേക്കബാണ് ട്വന്റി ട്വന്റിക്ക് നേതൃത്വം നൽകുന്നത്.

2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ഈ പ്രസ്ഥാനം നേടുകയുണ്ടായി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത നടപ്പിലാക്കാൻ 2013-ൽ ഉണ്ടാക്കിയതാണ് ട്വന്റി20. 2020 വർഷമാകുമ്പോഴേക്കും കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 ഉണ്ടാക്കിയത്. അത് ഏകദേശം പൂർത്തിയായിരിക്കുകയാണ്. 50 കോടിയോളം രൂപയാണ് കമ്പനി പൊതുജനങ്ങളുടെ ഉന്നമനത്തിനായി സി.എസ്.ആർ ഫണ്ടു വഴി ചെലവഴിച്ചത്.

2015 നവംബർ വരെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു കിഴക്കമ്പലം. കിറ്റെക്സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി രൂപീകരിച്ച ട്വന്റി ട്വന്റി കിഴക്കമ്പലം അസോസിയേഷൻ മാറി മാറി വന്ന രാഷ്ട്രീയ പ്രതിനിധികൾ തങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നതല്ലാതെ ആനുകൂല്യങ്ങലോ സഹായങ്ങളോ വേണ്ട രീതിയിൽ എത്തിക്കാതിരിക്കുന്നതിൽ പ്രതിഷേധിച്ച് ഈ അസോസിയേഷനുമായി ചേർന്ന് നിന്ന് സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാൻ തീരുമാനിച്ചു.

പഞ്ചായത്തിലെ 19 വാർഡുകളിൽ ട്വന്റി ട്വന്റി എന്ന കൂട്ടായ്മയുടെ പേരിൽ സ്ഥാനാർത്ഥികളെ നിർത്തി. രണ്ട് നാർഡുകൾ ഒഴികെ 17 എണ്ണത്തിലും വമ്പൻ വിജയമാണ് നേടിയത്. ഒരുവാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയും മറ്റൊന്നിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുമാണ് വിജയിച്ചത്. ഭരണം പിടിച്ച ട്വന്റി ട്വന്റി പഞ്ചായത്തിൽ നടത്തിയത് ഞെട്ടിക്കുന്ന വികസന പ്രവർത്തനങ്ങളായിരുന്നു. പല തലങ്ങളിലായി 4800ഓളം പേരാണ് ഈ സംരംഭത്തിനായി ജോലിചെയ്യുന്നത്. തങ്ങളുടെ ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ സർവേക്ക് ശേഷം ട്വന്റി ട്വന്റി, പഞ്ചായത്തിലെ 8600 കുടുംബങ്ങൾക്കായി 4 തരത്തിലുള്ള 7620 കാർഡുകൾ നൽകി. ആളുകളുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതി വിലയിരുത്തിയാണ് അവർക്ക് 4 തരത്തിലുള്ള കാർഡുകൾ നൽകിയത്. ഇതിനുള്ള അംഗീകാരമാണ് സമീപ സ്ഥലങ്ങളിലെ കൂടിയുള്ള വിജയം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP