Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വടക്കാഞ്ചേരിയിൽ എൽഡിഎഫിന് ലൈഫ്; ലൈഫ് വിവാദത്തിന്റെ തട്ടകമായ നഗരസഭയിൽ 41ൽ 24 സീറ്റ് നേടി ഇടുമുന്നണി ഭരണം നിലനിർത്തി; 17 സീറ്റ് യുഡിഎഫിനും ഒരു സീറ്റ് ബിജെപിക്കും; അനിൽ അക്കരെ അടക്കമുള്ള അപവാദ പ്രചാരകർക്ക് മറുപടിയെന്ന് എൽഡിഎഫ്

വടക്കാഞ്ചേരിയിൽ എൽഡിഎഫിന് ലൈഫ്; ലൈഫ് വിവാദത്തിന്റെ തട്ടകമായ നഗരസഭയിൽ 41ൽ 24 സീറ്റ് നേടി ഇടുമുന്നണി ഭരണം നിലനിർത്തി; 17 സീറ്റ് യുഡിഎഫിനും ഒരു സീറ്റ് ബിജെപിക്കും; അനിൽ അക്കരെ അടക്കമുള്ള അപവാദ പ്രചാരകർക്ക് മറുപടിയെന്ന് എൽഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

വടക്കാഞ്ചേരി: സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിവാദം ഉണ്ടാക്കിയതായിരുന്നു വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി. എന്നാൽ ഈ വിവാദം ഇവിടെ യുഡിഎഫിനെ തുണച്ചില്ല. വടക്കാഞ്ചേരി നഗരസഭ എൽഡിഎഫ് ഭരണം നിലനിർത്തി. 41 ൽ 24 എൽഡിഎഫിനും 17 യുഡിഎഫിനും ലഭിച്ചു. ബിജെപി ഒരു സീറ്റ് നേടി. പാവപ്പെട്ടവർക്ക് സൗജന്യമായി വീട് നൽകുന്ന 'ലൈഫ് മിഷൻ' പദ്ധതിയുടെ പേരിൽ പച്ച നുണകൊണ്ട് വിവാദമുണ്ടാക്കിയ വടക്കാഞ്ചേരി ചുട്ട മറുപടി നൽകിയെന്ന് ഈ വിജയത്തെത്തുടർന്ന് സിപിഎം നേതാക്കൾ പ്രതികരിച്ചു. 'വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയുടെ നേതൃത്വത്തിലായിരുന്നു നുണപ്രചാരണവും തെരഞ്ഞെടുപ്പ് പ്രവർത്തനവും.

വടക്കാഞ്ചേരി മണ്ഡലത്തിൽ വരുന്ന തെക്കുംകര പഞ്ചായത്തിലും എൽഡിഎഫ് ചെങ്കൊടി പാറിച്ചു. വടക്കാഞ്ചേരി തൂത്തുവാരുമെന്ന എംഎൽഎയുടെ അവകാശവാദത്തെ നവമാധ്യമങ്ങളിൽ ട്രോളുകയാണ്. പൊളിങ് ദിവസവും വസ്തുതാവിരുദ്ധ പ്രചാരണം നടത്തി. മന്ത്രി എ സി മൊയ്തീൻ അഞ്ചുമിനിറ്റു നേരത്തേ വൊട്ടുചെയ്തുവെന്നുവരെ കള്ളപ്രചാരവേല നടത്തി. അത് ഒരു വിഭാഗം മാധ്യമങ്ങളും കൊട്ടിഘോഷിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ അത് തള്ളിയതോടെ മണിക്കൂറുകളുടെ ആയുസ്സേ ആ വിവാദത്തിനുമുണ്ടായുള്ളൂ.'- സിപിഎം നേതാവ് ബേബി ജോൺ ചൂണ്ടിക്കാട്ടുന്നു.

തൃശൂർ കോർപ്പറേഷനിലും എൽഡിഎഫ് ഏറ്റവും വലിയ കക്ഷിയായി. 55 അംഗ കോർപ്പറേഷനിൽ 54 ഡിവിഷനിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 24 ഡിവിഷനുളിൽ വിജയിച്ച് എൽഡിഎഫ് ഏറ്റവും വലിയ കക്ഷിയായി.23 സീറ്റുകൾ നേടി യുഡിഎഫാണ് തൊട്ടുപുറകിൽ. ബിജെപിക്ക് ആറ് സീറ്റ് ലഭിച്ചു. നെട്ടിശ്ശേരി ഡിവിനിൽ നിന്ന് ഒരു കോൺഗ്രസ് റിബലും വിജയിച്ചിട്ടുണ്ട്.മേയർ സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ച ബിജെപി സംസ്ഥാന വക്താവ് ബി ഗോപാല കൃഷ്ണൻ കുട്ടൻകുളങ്ങര ഡിവിഷനിൽ പരാജയപ്പെട്ടു.

കഴിഞ്ഞ കൗൺസിലിൽ എൽഡിഎഫി്‌ന് 25 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഒരു സ്വതന്ത്രന്റെ പിന്തുണയും എൽഡിഎഫിന് ലഭിച്ചു. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും എൽഡിഎഫ് അഞ്ച് വർഷം ഭരിച്ചു. എൽഡിഎഫ് ഭരണം അവസാനിക്കാറായപ്പോൾ പ്രതിപക്ഷനേതാവായിരുന്ന കോൺഗ്രസിലെ എം കെ മുകുന്ദൻ സിപിഐഎമ്മിനൊടൊപ്പം സഹകരിച്ച് പ്രവർത്തിച്ചിരുന്നു.ഈ തെരഞ്ഞെടുപ്പിലും മുകുന്ദൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രികസമർപ്പിച്ചിരുന്നു. അസുഖം മൂലം മുകുന്ദൻ മരിച്ചതിനെ തുടർന്ന് പുല്ലഴി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ഈ സീറ്റിൽ ഉപതെരഞ്ഞെടുപ്പു നടന്നാൽ തങ്ങൾ ജയിക്കുമെന്നാണ് എൽഡിഎഫ് നേതൃത്വം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP