Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താരത്തെയെത്തിച്ചിട്ടും രക്ഷയില്ലാതെ യുഡിഎഫ്; അനുശ്രീ വോട്ട് തേടിയ യുഡിഎഫ് സ്ഥാനാർത്ഥി തോറ്റു;പരാജയപ്പെട്ടത് റിനോയ് വർഗീസ്; റിനോയ്ക്ക് ലഭിച്ചത് 132 വോട്ടുകൾ മാത്രം

താരത്തെയെത്തിച്ചിട്ടും രക്ഷയില്ലാതെ യുഡിഎഫ്; അനുശ്രീ വോട്ട് തേടിയ യുഡിഎഫ് സ്ഥാനാർത്ഥി തോറ്റു;പരാജയപ്പെട്ടത് റിനോയ് വർഗീസ്; റിനോയ്ക്ക് ലഭിച്ചത് 132 വോട്ടുകൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സിനിമ താരം അനുശ്രീ വോട്ട് തേടിയ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം. ചെന്നീർക്കര പഞ്ചായത്തിലെ 12-ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി റിനോയ് വർഗീസ് ആണ് പരാജയപ്പെട്ടത്. എൽഡിഎഫ് സ്ഥാനാർത്ഥി എം ആർ മധുവിനോടായിരുന്നു റിനോയിയുടെ തോൽവി. 411 വോട്ടുകൾ നേടിയ മധു 11 വോട്ടകൾക്കാണ് ജയിച്ചത്. 400 വോട്ടുകൾ നേടി സ്വതന്ത്ര സ്ഥാനാർത്ഥി രണ്ടാമെതെത്തിയപ്പോൾ റിനോയ് വർഗീസിന് 132 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. 13 വോട്ടുകൾ നേടിയ ബിജെപിയാണ് നാലാം സ്ഥാനത്ത്.

റിനോയ് വർഗീസിന്റെ ബ്ലോക്ക്, ജില്ല പഞ്ചായത്ത് ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് അനുശ്രീ പങ്കെടുത്തിരുന്നത്.എന്നാൽ അനുശ്രീ പ്രചരണത്തിനെത്തിയത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. സാധാരണ ബിജെപി പരിപാടികളിൽ സാധാരണയായി പ്രത്യക്ഷപ്പെടാറുള്ള അനുശ്രീ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ചത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP