Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

21 വയസ് തികഞ്ഞതിന്റെ പിറ്റേന്ന് പത്രിക സമർപ്പിച്ചു; സംസ്ഥാനത്തെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥി കൂളായി ജയിച്ചുകയറി; കോന്നി അരുവാപ്പുലം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി രേഷ്മ മറിയം റോയി പിടിച്ചെടുത്തത് യുഡിഎഫിന്റെ സിറ്റിങ് സീറ്റ്

21 വയസ് തികഞ്ഞതിന്റെ പിറ്റേന്ന് പത്രിക സമർപ്പിച്ചു;  സംസ്ഥാനത്തെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥി കൂളായി ജയിച്ചുകയറി; കോന്നി അരുവാപ്പുലം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി രേഷ്മ മറിയം റോയി പിടിച്ചെടുത്തത് യുഡിഎഫിന്റെ സിറ്റിങ് സീറ്റ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഐഎം സ്ഥാനാർത്ഥി ആയായിരുന്നു രേഷ്മ മത്സരിച്ചത്. അരുവാപ്പലം പഞ്ചായത്തിലെ 11-ാം വാർഡായ ഊട്ടുപാറയിൽനിന്നാണ് രേഷ്മ വിജയിച്ചത്.

എൽഡിഎഫ് സ്ഥാനാർത്ഥിയായ രേഷ്മ മറിയം റോയിക്ക് 450 വോട്ടുകൾ ലഭിച്ചപ്പോൾ മുൻ പഞ്ചായത്തംഗമായ യുഡിഎഫ് സ്ഥാനാർത്ഥി സുജാത മോഹന് 380 വോട്ട് മാത്രമാണ് നേടാനായത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് രേഷ്മ മറിയം റോയ് പിടിച്ചെടുത്തത്.

2020 നവംബർ 18നാണ് രേഷ്മ മറിയം റോയിക്ക് 21 വയസ്സ് തികഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19 ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ മറിയം റോയി പത്രിക സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP