Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പലതവണ ബലാത്സംഗ കേസുകളിൽ കുറ്റക്കാരായൽ ഷണ്ഡീകരിക്കും; പാക്കിസ്ഥാന്റെ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

പലതവണ ബലാത്സംഗ കേസുകളിൽ കുറ്റക്കാരായൽ ഷണ്ഡീകരിക്കും; പാക്കിസ്ഥാന്റെ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

സ്വന്തം ലേഖകൻ

ലാഹോർ: പലതവണ ബലാത്സംഗ കേസുകളിൽ കുറ്റക്കാരായൽ ഷണ്ഡീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന പാക്കിസ്ഥാന്റെ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ബലാത്സംഗ കേസുകളിൽ കുറ്റക്കാരനാണെന്ന് പലതവണ കണ്ടെത്തുന്നവരെ രാസവസ്തുക്കൾ ഉപയോഗിച്ച് ഷണ്ഡീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ ബലാത്സംഗ വിരുദ്ധ ഓർഡിനൻസിന് പ്രസിഡന്റ് ആരിഫ് ആൽവി ചൊവ്വാഴ്ചയാണ് അംഗീകാരം നൽകിയത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ബലാത്സംഗ കേസുകളുടെ വേഗത്തിലുള്ള വിചാരണ നിയമം ഉറപ്പാക്കുമെന്നും ഇതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്നും പാക് പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. കോടതികൾ നാലുമാസത്തിനുള്ളിൽ കേസുകൾ തീർപ്പാക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ദേശീയ ഡാറ്റാബേസ് ആൻഡ് രജിസ്‌ട്രേഷൻ അഥോറിറ്റിയുടെ സഹായത്തോടെ ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രി സ്ഥാപിക്കും. ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തില്ല. വെളിപ്പെടുത്തൽ ഓർഡിനൻസ് പ്രകാരം ശിക്ഷാർഹമായ കുറ്റമായിരിക്കും. കേസുകൾ അന്വേഷിക്കുന്നതിൽ അശ്രദ്ധ കാണിക്കുന്ന പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർക്ക് മൂന്ന് വർഷം തടവും പിഴയും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP