Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

2007ൽ കാണാതായ എഫ്ബിഐ ഏജന്റിന്റെ തിരോധാനത്തിന് പിന്നിൽ ഇറാൻ എന്ന് യുഎസ്: ലെവിൻസനെ തട്ടിക്കൊണ്ടു പോയത് ഇറാനിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെന്നും ആരോപണം

2007ൽ കാണാതായ എഫ്ബിഐ ഏജന്റിന്റെ തിരോധാനത്തിന് പിന്നിൽ ഇറാൻ എന്ന് യുഎസ്: ലെവിൻസനെ തട്ടിക്കൊണ്ടു പോയത് ഇറാനിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെന്നും ആരോപണം

സ്വന്തം ലേഖകൻ

വാഷിങ്ടൻ: 2007ൽ അമേരിക്കയിൽ നിന്നും 'കാണാതായ' മുൻ എഫ്ബിഐ ഏജന്റ് ബോബ് ലെവിൻസന്റെ തിരോധാനത്തിനു പിന്നിൽ ഇറാൻ എന്ന് യുഎസ്. ഇറാനിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് ലെവിൻസനെ തട്ടിക്കൊണ്ടുപോയതെന്നാണ് അമേരിക്കയുടെ ആരോപണം. ഇതാദ്യമായാണ് സംഭവത്തിൽ ഇറാനെതിരെ ആരോപണവുമായി യുഎസ് രംഗത്തെത്തുന്നത്. ലെവിൻസനെ യുഎസിലെത്തിക്കുമെന്ന് ഇറാൻ ഉറപ്പു നൽകിയിരുന്നെങ്കിലും പാലിച്ചില്ലെന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രേ പറഞ്ഞു.

13 വർഷങ്ങൾക്ക് മുമ്പ് ജോർജ് ഡബ്ല്യു.ബുഷ് യുഎസ് പ്രസിഡന്റായിരിക്കെ 2007 മാർച്ചിലാണ് ബോബ് ലെവിൻസൺ അപ്രത്യക്ഷനായത്. ഇറാന്റെ അധീനതയിലുള്ള കിഷ് ദ്വീപിൽനിന്നാണ് ലെവിൻസനെ കാണാതായത്. എന്നാൽ ലെവിൻസനെ കാണാതായതിനു പിന്നിൽ പങ്കില്ലെന്നാണ് ഇറാന്റെ ആവർത്തിച്ചുള്ള വിശദീകരണം. ലെവിൻസന്റെ മരണത്തിന് കാരണക്കാരായെന്ന് കരുതുന്ന ഇറാനിയൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരായ മുഹമ്മദ് ബസേരി, അഹമദ് ഖസായ് എന്നിവർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതായി ട്രഷറി വകുപ്പ് അറിയിച്ചു.

ഇറാനിയൻ ഏജന്റുമാർക്ക് യുഎസിൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ തന്നെ നടപടി പ്രതീകാത്മകമായി മാത്രമാണ് കണക്കാക്കുന്നത്. എങ്കിലും ഈ നടപടി രാജ്യാന്തര തലത്തിൽ അവർക്ക് തിരിച്ചടിയായേക്കും. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ തിരോധാനങ്ങളിൽ ഒന്നാണ് ബോബ് ലെവിൻസന്റേത്. വാഷിങ്ടൻ പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം എഫ്ബിഐയിൽനിന്നു വിരമിച്ചശേഷം സിഐഎയ്ക്കായി ജോലി ചെയ്തിരുന്ന ലെവിൻസൺ, രഹസ്യാന്വേഷണ ഏജന്റായാണ് കിഷിൽ എത്തിയത്.

തിരോധാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ലെവിൻസന്റെ ഭാര്യയ്ക്കു സിഐഎ നഷ്ടപരിഹാരം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.2010ൽ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവികത്താവളത്തിൽ തടവുകാരെ അനധികൃതമായി തടങ്കലിൽ പാർപ്പിച്ചിരുന്ന സ്ഥലത്ത്, ഓറഞ്ച് സ്യൂട്ട് ധരിച്ച് ലെവിൻസൺ നിൽക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP