Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്ത് നാളെ മുതൽ 22 വരെ നിരോധനാജ്ഞ; രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ പ്രകടനവും ഘോഷയാത്രയും സമ്മേളനങ്ങളും പാടില്ല

മലപ്പുറത്ത് നാളെ മുതൽ 22 വരെ നിരോധനാജ്ഞ;  രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ പ്രകടനവും ഘോഷയാത്രയും സമ്മേളനങ്ങളും പാടില്ല

മറുനാടൻ മലയാളി ബ്യൂറോ

 മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്ലിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ കലക്ടർ നാളെ മുതൽ ഡിസംബർ 22വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെയാണ് നിരോധനാജ്ഞ.

രാത്രി എട്ട് മണി മുതൽ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകൾ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങൾ, മുതലായവ അനുവദനീയമല്ല. രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാൻ പാടില്ല.തുറന്ന വാഹനങ്ങൾ അനുവദനീയമായ ശബ്ദത്തിൽ കൂടുതൽ ഉള്ള ഉച്ചഭാഷിണി പകൽ സമയത്തും ഉപയോഗിക്കുവാൻ പാടില്ല. പകൽസമയത്തെ വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100ൽ കൂടുതൽ ആളുകൾ പങ്കെടുക്കുവാൻ പാടില്ല. ഈ പരിപാടികളിൽ സർക്കാർ നിർദേശിച്ചിട്ടുള്ള കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്ഥാനാർത്ഥികൾ ഒഴികെയുള്ള വ്യക്തികളും വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുവാൻ പാടില്ല.കോഴിക്കോട് ജില്ലയിലെ അഞ്ചിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്താണ് ഇന്ന് വൈകുന്നേരം ആറുമുതൽ മറ്റന്നാൾ വൈകുന്നേരം ആറുവരെ നിരോധനാജ്ഞ. വടകര, കുറ്റ്യാടി,നാദാപുരം,പേരാമ്പ്ര, വളയം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP