Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നുവർഷം മുമ്പത്തെ ആം ആദ്മി പഴങ്കഥ മാത്രം; ഉത്തർപ്രദേശിൽ ഇനി കാഴ്ചക്കാരന്റെ റോളിലല്ല പാർട്ടി; 2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ; വാഗ്ദാനം ചെയ്യുക സൗജന്യ വൈദ്യുതിയും മികച്ച സ്‌കൂളുകളും ആശുപത്രികളും അടക്കമുള്ള ഡൽഹി മോഡൽ ഭരണം

മൂന്നുവർഷം മുമ്പത്തെ ആം ആദ്മി പഴങ്കഥ മാത്രം; ഉത്തർപ്രദേശിൽ ഇനി കാഴ്ചക്കാരന്റെ റോളിലല്ല പാർട്ടി; 2022ലെ  യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ; വാഗ്ദാനം ചെയ്യുക സൗജന്യ വൈദ്യുതിയും മികച്ച സ്‌കൂളുകളും ആശുപത്രികളും അടക്കമുള്ള ഡൽഹി മോഡൽ ഭരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. യുപി ഒരുവികസിത സംസ്ഥാനമായി മാറേണ്ടതുണ്ട്-അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനചത്ത് ഇപ്പോൾ നല്ല സ്‌കൂളുകളോ, ആശുപത്രികളോ, മെച്ചപ്പെട്ട വൈദ്യുതി വിതരണമോ ഇല്ല, കെജ്രിവാൾ പറഞ്ഞു.

2020ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെയാണ് ഡൽഹിയിൽ മൂന്നാം വട്ടവും എഎപി അധികാരത്തിലെത്തിയത്. 70 സീറ്റിൽ 62 ഉം എഎപി നേടി. ബിജെപിക്ക് എട്ട് സീറ്റുകളാണ് കിട്ടിയത്.

ഡൽഹി മോഡൽ ഭരണമായിരിക്കും യുപിയിലും എഎപിയുടെ വാഗ്ദാനം. സൗജന്യ വൈദ്യുതി, ലോകോത്തര നിലവാരമുള്ള സ്‌കൂളുകൾ, ആശുപത്രികൾ എന്നിവ യുപി തിരഞ്ഞെടുപ്പിലും പ്രചാരണവിഷയമാക്കും.

കഴിഞ്ഞ എട്ടുവർഷത്തിനിടെ ഡൽഹിയിൽ ആം ആദ്മി പാർട്ടി മൂന്നുവട്ടം സർക്കാർ രൂപവത്കരിച്ചു. പഞ്ചാബിൽ പ്രധാന പ്രതിപക്ഷമായി മാറാനും ആപ്പിന് സാധിച്ചു. എന്നാൽ ഇന്ന് ഞാൻ ഒരു പ്രധാന പ്രഖ്യാപനം നടത്താൻ ആഗ്രഹിക്കുകയാണ്. ആം ആദ്മി പാർട്ടി 2022ലെ ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും- കെജ്രിവാൾ പറഞ്ഞു.കഴിഞ്ഞ എട്ടുവർഷത്തിനിടെ ഡൽഹിയിൽ ആം ആദ്മി പാർട്ടി മൂന്നുവട്ടം സർക്കാർ രൂപവത്കരിച്ചു. പഞ്ചാബിൽ പ്രധാന പ്രതിപക്ഷമായി മാറാനും ആപ്പിന് സാധിച്ചു. എന്നാൽ ഇന്ന് ഞാൻ ഒരു പ്രധാന പ്രഖ്യാപനം നടത്താൻ ആഗ്രഹിക്കുകയാണ്. ആം ആദ്മി പാർട്ടി 2022ലെ ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും- കെജ്രിവാൾ പറഞ്ഞു.

ഇന്ന്, ആരോഗ്യവും വിദ്യാഭ്യാസവും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി ഡൽഹിയിലേക്ക് വരാൻ ഉത്തർ പ്രദേശിലെ ജനങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന് ഏറ്റവും വികസിതമായ സംസ്ഥാനമായി മാറാനാവില്ലേ- വെർച്വൽ വാർത്താ സമ്മേളനത്തിൽ യോഗി സർക്കാരിനെ വിമർശിച്ചു കൊണ്ട് കെജ്രിവാൾ ആരാഞ്ഞു.

യു.പിയിലെ വൃത്തികെട്ട രാഷ്ട്രീയവും അഴിമതിക്കാരായ നേതാക്കളുമാണ് സംസ്ഥാനത്തിന്റെ വികസനത്തിന് തടയിടുന്നത്. സംസ്ഥാനത്തെ ജനങ്ങൾ എല്ലാ പാർട്ടികൾക്കും അവസരം നൽകി. എന്നാൽ എല്ലാ സർക്കാരുകളും അഴിമതിയിൽ പുതിയ റെക്കോഡുകൾ സ്ഥാപിച്ചു എന്നും കെജ്രിവാൾ വിമർശിച്ചു.

2012 ൽ എഎപി നിലവിൽ നന്നതിന് ശേഷം യുപിയിൽ സജീവമായ യൂണിറ്റുണ്ട് പാർട്ടിക്ക്. 2014 ലെ ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ മോദിക്കെതിരെ കെജ്രിവാൾ മത്സരിക്കുകയും, രണ്ടാമത്തെ ഉയർന്ന വോട്ടുകൾ നേടുകയും ചെയ്തു.

2017 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി ബിജെപിക്കെതിരെ പ്രചാരണം നടത്തിയെങ്കിലും മത്സരിച്ചില്ല. 403 സീറ്റിൽ 312 ഉം നേടിയാണ് ബിജെപി അധികാരത്തിലേറിയത്. രണ്ടാമത് എത്തിയ സമാജ് വാദിപാർട്ടി 47 സീറ്റ് മാത്രമാണ് നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP