Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോർത്ത് വെസ്റ്റ് അർക്കൻസാസ് മലയാളി അസോസിയേഷൻ ഫുഡ് ഡൊണേഷൻ ഡ്രൈവ് നടത്തി

നോർത്ത് വെസ്റ്റ് അർക്കൻസാസ് മലയാളി അസോസിയേഷൻ ഫുഡ് ഡൊണേഷൻ ഡ്രൈവ് നടത്തി

ജോയിച്ചൻ പുതുക്കുളം

അർക്കൻസാസ്: നോർത്ത് വെസ്റ്റ് അർക്കൻസാസ് മലയാളി അസോസിയേഷൻ (നന്മ) 'തണൽ 2020' എന്ന പേരിൽ നടത്തിയ ഫുഡ് ഡൊണേഷൻ ഡ്രൈവ് ഇവിടെ താമസിക്കുന്ന മലയാളി കുടുംബങ്ങളുടെ പങ്കാളിത്തത്തിൽ വളരെ വിജയകരമായി നടത്തപ്പെട്ടു. സമാഹരിച്ച ആഹാരസാധനങ്ങൾ സെന്റ് വിൻസെന്റ് ഡി പോൾ ചർച്ച്, ബെന്റോൺവിൽ ഇസ്ലാം കമ്യൂണിറ്റി, ഹെൽപിങ് ഹാൻഡ്സ് എന്നീ സംഘടനകൾക്ക് വീതിച്ചുനൽകി.

വിശക്കുന്നവർക്ക് ഒരുനേരത്തെ ആഹാരം നൽകുന്നതിനൊപ്പം കുട്ടികൾക്ക് 'കെയർ ആൻഡ് ഷെയർ' എന്ന നന്മയുടെ ആശയം പങ്കുവയ്ക്കലും ഈ പരിപാടിയുടെ പ്രധാന ഉദ്ദേശമായിരുന്നു. 'തണൽ 2019' എന്ന പേരിൽ കഴിഞ്ഞവർഷം ചില കുടുംബങ്ങൾ ആരംഭിച്ച ഈ പ്രവർത്തനം, ഈവർഷം പുതുതായി രൂപീകൃതമായ 'നന്മ' എന്ന മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയപ്പോൾ ആവേശജനകമായ പിന്തുണയാണ് ലഭിച്ചത്.

സ്വപ്ന ആദർശ്, രശ്മി തോമസ്, അശ്വതി ഷൈജു, ജിനു ആൻ മാത്യു, അനിത സുരേഷ് കുമാർ എന്നിവരാണ് തണൽ 2020 പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

നന്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സീനു ജേക്കബ്, ഹരി ജയചന്ദ്രൻ, നിതിൻ സനൽകുമാർ, അജീഷ് ജോൺ, അരുൺ ഗംഗാധരൻ, അപർണ അശോക്, ശിഖ സുനിത്, ദിവ്യ മെൽവിൻ എന്നിവരും ഈ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP