Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ; ജയിച്ചാൽ മധുരയെ രണ്ടാം തലസ്ഥാനമാക്കി മാറ്റുമെന്ന് പ്രഖ്യാപനം

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ; ജയിച്ചാൽ മധുരയെ രണ്ടാം തലസ്ഥാനമാക്കി മാറ്റുമെന്ന് പ്രഖ്യാപനം

സ്വന്തം ലേഖകൻ

ചെന്നൈ: 2021ൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ച് ഉലകനായകൻ കമൽ ഹാസൻ. അതേസമയം ഏത് മണ്ഡലത്തിൽ നിന്നാകും അദ്ദേഹം മത്സരിക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചനകളും കമൽ നൽകി. മധുരയെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിക്കുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനമാണ് കമൽ നൽകിയത്.

'വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഞാൻ തീർച്ചയായും മത്സരിക്കും, ഞാൻ മത്സരിക്കുന്ന നിയോജകമണ്ഡലത്തെക്കുറിച്ച് പിന്നീട് പ്രഖ്യാപിക്കും.' കമൽ ഹാസൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മക്കൾ നീദി മായം എന്ന പാർട്ടി 2018ലാണ് കമല ഹാസൻ രൂപീകരിച്ചത്.

അതേസമയം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മധുര, തേനി, ദിണ്ടിഗുൾ, വിരുദുനഗർ, തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി എന്നീ ജില്ലകളിൽ കമൽ ഹാസൻ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.

'മധുരയെ തമിഴ്‌നാടിന്റെ രണ്ടാം തലസ്ഥാനമായി സ്ഥാപിക്കുകയെന്നത് എം.ജി.ആറിന്റെ സ്വപ്നമായിരുന്നു.ആ സ്വപ്നം ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകും. എം.എൻ.എം അധികാരത്തിൽ വന്നാൽ മധുരയെ തമിഴ്‌നാടിന്റെ രണ്ടാമത്തെ തലസ്ഥാനമാക്കും.' കമൽ ഹാസൻ പറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച എം.എൻ.എമ്മിന് സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം നിലനിറുത്താൻ സാധിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP