Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎമ്മിനെതിരെ ചാനൽ ചർച്ചകളിൽ ശബ്ദിച്ചാൽ കൊന്നു കളയും; സിപിഎം പ്രവർത്തകനെന്ന് പരിചയപ്പെടുത്തി പറഞ്ഞത് വകവരുത്തുമെന്നും വെളിയിൽ ഇറങ്ങിയാൽ വച്ചേക്കില്ലെന്നും; കെപിസിസി ജറനറൽ സെക്രട്ടറിക്ക് ഇത് ആറു മാസത്തിനിടെ രണ്ടാം ഭീഷണി വിളി; ആദ്യ പരാതി ചവറ്റുകൂട്ടയിൽ പൊലീസ് എറിഞ്ഞെന്നും നേതാവ്; പഴകുളം മധുവിനെതിരായ ഭീഷണി ഗൗരവത്തോടെ കണ്ട് കെപിസിസി

സിപിഎമ്മിനെതിരെ ചാനൽ ചർച്ചകളിൽ ശബ്ദിച്ചാൽ കൊന്നു കളയും; സിപിഎം പ്രവർത്തകനെന്ന് പരിചയപ്പെടുത്തി പറഞ്ഞത് വകവരുത്തുമെന്നും വെളിയിൽ ഇറങ്ങിയാൽ വച്ചേക്കില്ലെന്നും; കെപിസിസി ജറനറൽ സെക്രട്ടറിക്ക് ഇത് ആറു മാസത്തിനിടെ രണ്ടാം ഭീഷണി വിളി; ആദ്യ പരാതി ചവറ്റുകൂട്ടയിൽ പൊലീസ് എറിഞ്ഞെന്നും നേതാവ്; പഴകുളം മധുവിനെതിരായ ഭീഷണി ഗൗരവത്തോടെ കണ്ട് കെപിസിസി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ സിപിഎമ്മിനെതിരെ മിണ്ടിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഫോൺ സന്ദേശമെത്തിയെന്ന പരാതിയുമായി കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു. ട്വന്റി ഫോർ ന്യൂസ് ചാനലിലെ ചർച്ച കഴിഞ്ഞപ്പോഴാണ് വിളി വന്നത്. സിപിഎമ്മിനെതിരെ സംസാരിച്ചാൽ വച്ചേക്കില്ലെന്നായിരുന്നു ഭീഷണി. തന്നെ വിളിച്ച നമ്പർ സഹിതമാണ് പഴകുളം മധു പൊലീസിന് പരാതി നൽകിയത്.

മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകട മരണത്തിന് ശേഷമാണ് ഇത്തരത്തിലെ ഭീഷണി ഫോൺ സന്ദേശം എത്തിയത്. അതുകൊണ്ട് തന്നെ പഴകുളം മധു ഗൗരവത്തോടെ എടുത്തു. പൊലീസിൽ പരാതിയും നൽകി. മുമ്പും ഇത്തരം ഭീഷണികൾ വന്നിട്ടുണ്ടെന്ന് പഴകുളം മധു പറയുന്നു. ഇതും ഇപ്പോൾ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

വൈകിട്ട് 5.19 ന് 7285 970 105 ൽ എന്ന മൊബൈൽ നമ്പറിൽ നിന്നും എന്റെ മൊബൈൽ നമ്പരിലേക്ക് ഒരാൾ ഫോൺ ചെയ്ത് എന്നെ വകവരുത്തുമെന്നും വെളിയിലിറങ്ങിയാൽ കൊന്നു കളയുമെന്നും ഭീഷണി പെടുത്തിയിട്ടുള്ളതാണ്. സിപിഎം പ്രവർത്തകനെന്ന് സ്വയം പരിചയപെടുത്തിയാണ് ടി യാൻ ഫോൺ ചെയ്ത് ഭീഷണി പെടുത്തിയിട്ടുള്ളത്. ഈ സംഭവത്തിലെ കുറ്റവാളിയെ ഉടൻ കണ്ടെത്തി അറസ്റ്റ്‌ചെയ്യണ മെന്നും ,അടിയന്തിര നിയമ നടപടികൾ സ്വീകരി ക്കണമെന്നും അഭ്യർത്ഥിക്കുന്നു-ഇതാണ് പരാതിയിൽ പറയുന്നത്.

ഇതിന് മുമ്പും സമാനമായ ഫോൺ ഭീഷണി ലഭിച്ച പ്പോൾ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി യെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പഴകുളം മധു പ്രതികരിച്ചു. പത്തനംതിട്ടയിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറിയാണ് പഴകുളം മധു. സോഷ്യൽ മീഡിയയിലും മറ്റും സജീവവുമാണ്.

സിപിഎമ്മിനെതിരെ കടുത്ത വിമർശനങ്ങളുമായി നിറയുന്ന നേതാവിനെതിരായ ഭീഷണിയിൽ കോൺഗ്രസും ഗൂഢാലോചന കാണുന്നുണ്ട്. സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നവരെ ഭയപ്പെടുത്താനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നു. ആദ്യ പരാതി പൊലീസ് ഗൗരവത്തോടെ എടുക്കാത്തതാണ് ഇതിന് കാരണമെന്നും വിലയിരുത്തലുണ്ട്.

പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ നൽകുന്ന സൈബർ ആക്രമണ പരാതികളിലും പൊലീസ് നടപടി എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP